Input your search keywords and press Enter.

National Bulletin

നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും ഭാരതരത്‌ന

  പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്‌സി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്.മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്.ഇതോടെ ഇക്കുറി ആകെ അഞ്ചു പേർക്ക് ഭാരതരത്‌ന പ്രഖ്യാപിച്ചു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും പിന്നാക്കസംവരണത്തിന്റെ ആദ്യപ്രയോക്താവുമായ കര്‍പ്പൂരി ഠാക്കൂറിനും മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാക്കളിലൊരാളായ എല്‍.കെ.അദ്വാനിക്കും നേരത്തെ…

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം

  കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. കേന്ദ്ര നിയമങ്ങൾ മൂലം കാട്ടുപന്നികളെ വെടിവെക്കാൻ ആകുന്നില്ലെന്നും വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്നും ജനവാസ മേഖലകളെയും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും പമ്പാവാലി സെറ്റില്‍മെന്റുകളെയും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു…

മൺസൂൺകാല ട്രോളിംഗ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിന് ഗുണകരം- പഠനം

  മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം കൊണ്ട് പൊതുവെ കരുതിയിരുന്നത് പോലെ കരിക്കാടി ചെമ്മീൻ സമ്പത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്ന് പഠനം. മറിച്ച്, കടലിൽ കരിക്കാടി ചെമ്മീൻ സമ്പത്തിന്റെ സുസ്ഥിരവളർച്ചയക്ക് നിരോധനം ഗുണകരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം വെളിപ്പെടുത്തുന്നു. ട്രോളിംഗ് നിരോധനം കാരണം പിടിച്ചെടുക്കാൻ കഴിയാതെ പോകുന്ന കരിക്കാടി ചെമ്മീൻ സമ്പത്ത്, തീരക്കടലുകളിൽ നിന്ന് ഇവ പിന്നീട് ആഴക്കടലുകളിലേക്ക് നീങ്ങുന്നതിനാൽ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് മത്സ്യത്തൊഴിലാളികൾ ഭയന്നിരുന്നു. നിരോധനം…

പ്രചാരണത്തിന് കുട്ടികളെ പങ്കെടുപ്പിക്കരുത് :തിരഞ്ഞെടുപ്പ് കമ്മീഷൻ

  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതുതരം പ്രവർത്തനങ്ങൾക്കും കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ കർശനനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. താഴെപ്പറയുന്ന കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു 1. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നതിന് വിലക്ക് : റാലികൾ, മുദ്രാവാക്യപ്രകട‌നങ്ങൾ, പോസ്റ്ററുകൾ / ലഘുലേഖകൾ എന്നിവയുടെ വിതരണം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് രാഷ്ട്രീയ പാർട്ടികൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളെ കൈയ്യിൽ പിടിക്കുക,…

ആറ്റിങ്ങലിൽ മുരളീധരൻ തൃശൂരിൽ സുരേഷ് ഗോപി പാലക്കാട് സി കൃഷ്ണകുമാർ പത്തനംതിട്ടയിൽ പി സി ജോർജോ ഷോൺ ജോർജോ

  ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി ഒരുങ്ങി.പത്തനംതിട്ടയിൽ പി സി ജോർജോ ഷോൺ ജോർജോ സ്ഥാനാർത്ഥിയാകും.ബിഡിജെഎസിന് 3 സീറ്റുകൾ നൽകും . ആറ്റിങ്ങലിൽ മുരളീധരൻ,തൃശൂരിൽ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാർ എൻഡിഎ സ്ഥാനാർത്ഥികളാകും.മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാലക്കാട് ചേരുന്ന ബിജെപി ഇൻ ചാർജുമാരുടെ യോഗത്തിൽ ധാരണയായി.ബിജെപി ദേശീയ കൗൺസിലിന് മുമ്പ് ആറോ ഏഴോ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.ബിജെപി കേരളത്തിലെ എ പ്ലസ് മണ്ഡലമെന്ന്…

ഫെബ്രുവരി 4 ലോക കാൻസർ ദിനം

    കാൻസർ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ് കാൻസർ കൺട്രോൾ സ്ട്രാറ്റജിയുടെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങൾ ഫെബ്രുവരി 4 ലോക കാൻസർ ദിനം സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ…

തണ്ണീർക്കൊമ്പൻ ചരിഞ്ഞതിൽ അന്വേഷണം തുടങ്ങി

  മാനന്തവാടി ന​ഗരത്തിലിറങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞതിൽ വിശദമായ റിപ്പോർട്ട് തേടിയതായി കർണാടക വനംമന്ത്രി ഈശ്വര ഖണ്ഡരെ . പോസ്റ്റ്‍മോർട്ടത്തിന് ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുണ്ടായി എന്ന് കണ്ടെത്തിയാൽ കർശനനടപടി ഉണ്ടാകുമെന്നും ഈശ്വർ ഖണ്ഡരെ പറഞ്ഞു.20 ദിവസത്തിനിടെ രണ്ടു തവണ മയക്കുവെടി ഏറ്റത് ഉള്‍പ്പെടെ ആനയെ ബാധിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.…

കുംഭമാസ പൂജ: 13ന് ശബരിമല നട തുറക്കും

  കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട 13ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് 13ന് വൈകിട്ട് 5ന് നട തുറക്കും. 14ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും. 14 മുതൽ 18 വരെ എല്ലാ ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ട്. നട തുറക്കുന്ന 13ന് 30,000 പേർക്കും മറ്റ് ദിവസങ്ങളിൽ 50,000 പേർക്കുമാണ് വെർച്വൽ ക്യു…

കുറഞ്ഞ നിരക്കിൽ തെലങ്കാനയിൽ നിന്നും അരി, മുളക് എന്നിവ വരുന്നു

  കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി ഹൈദരാബാദിൽ ചർച്ച നടത്തി. ചർച്ചയിൽ കേരളത്തിന് പ്രിയപ്പെട്ട ഇനം അരിയും മുളകും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ തെലങ്കാന സർക്കാർ തയ്യാറാണെന്ന് അറിയിച്ചു. വില സംബന്ധിച്ച അന്തിമതീരുമാനം വരും ദിവസങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥരും തെലുങ്കാന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ…

20 കോടിയുടെ ഭാഗ്യശാലി പുതുച്ചേരിയിൽ

20 കോടിയുടെ ഭാഗ്യശാലി പുതുച്ചേരിയിൽ ക്രിസ്മസ്–പുതുവത്സര ബംപർ ലോട്ടറി അടിച്ചത് പുതുച്ചേരി സ്വദേശിക്ക്. 33 വയസ്സുള്ള ബിസിനസുകാരനായ ഇയാൾ ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോൾ പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോഴാണ് അതിനടുത്തുള്ള ലോട്ടറി കടയിൽനിന്ന് ലോട്ടറി വാങ്ങിയത്.സുഹൃത്തുക്കളുമായും ലോട്ടറി ഏജന്റുമായും ലോട്ടറി ഡയറക്ടറേറ്റിലെത്തി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറി.പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി.…

error: Content is protected !!