Input your search keywords and press Enter.

State Bulletin

സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോർട്ടൽ വഴി മാത്രമാണ്. ഓഫ്‌ലൈൻ ആയി ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈനായി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ…

മത്തി ചട്ടിയില്‍ കയറണം എങ്കില്‍ കോന്നിയില്‍ കൊടുക്കണം ₹340

52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കേരളത്തില്‍ അട വെച്ച മീനുകള്‍ക്കും വില കൂടി . ട്രോളിംഗ് നിരോധനത്തിനു മുന്നേ രണ്ടു മാസക്കാലത്തേക്ക് പല ഭാഗത്തും മീനുകള്‍ അട വെച്ചിരുന്നു .ആ മീന്‍ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചു കൊള്ള ലാഭം കൊയ്യുന്നു . അധികാരികളുടെ ഭാഗത്ത്‌ നിന്നും യാതൊരു പരിശോധനയും ഇല്ല . വില കൂട്ടി വിറ്റാലും ആരും ചോദിക്കാന്‍ ഇല്ല . ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ…

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന് എ ഗ്രേഡ്

ഓമല്ലൂര്‍: പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനെ എ ഗ്രേഡോടെ ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തി. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജി. അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ്…

പത്തനംതിട്ട ജില്ലാ വാർത്തകൾ (12/06/2024)

രജിസ്ട്രേഷന്‍ റദ്ദാക്കും പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പരിധിയിലുള്ള തലച്ചിറ വനിതാ ഐസിഎസ് ലിമിറ്റഡ്, റാന്നി മോഡല്‍ എസ്‌സി എസ്റ്റി വനിതാ ഐസിഎസ് ലിമിറ്റഡ്, കോന്നി ബ്ലോക്ക് സമിതി ഐസിഎസ് ലിമിറ്റഡ്, മലങ്കര വനിതാ ഐസിഎസ് ലിമിറ്റഡ്, കൈപ്പട്ടൂര്‍ കാര്‍പ്പന്ററി ഐസിഎസ് ലിമിറ്റഡ്, കൃപാ വനിതാ ഐസിഎസ് ലിമിറ്റഡ്, മെഴുവേലി ഐസിഎസ് ലിമിറ്റഡ്, ബെല്‍മറ്റല്‍ ഐസിഎസ് ലിമിറ്റഡ്, കുറിച്ചിമുട്ടം ബാംബൂ ഐസിഎസ് ലിമിറ്റഡ് എന്നിവയെ ആര്‍എന്‍എ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി…

കുവൈറ്റ്‌ തീപിടിത്തം: 4 മലയാളികളെ തിരിച്ചറി‍ഞ്ഞു; മരണപ്പെട്ട 49 പേരില്‍ 25 മലയാളികള്‍

കുവൈറ്റ്‌ തീപിടിത്തം: 4 മലയാളികളെ തിരിച്ചറി‍ഞ്ഞു; മരണപ്പെട്ട 49 പേരില്‍ 25 മലയാളികള്‍ കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേര്‍ ഇതുവരെ മരണപ്പെട്ടു . 7 പേരുടെ നില ഗുരുതരം ആണ് .35 ആളുകള്‍ ചികിത്സയില്‍ ഉണ്ട് .4 മലയാളികളെ തിരിച്ചറി‍ഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കാസർകോട് കുണ്ടടുക്കം സ്വദേശി രഞ്ജിത്…

വന മേഖലയോട് ചേര്‍ന്ന കൈതകൃഷി നിര്‍ത്താന്‍ നിര്‍ദേശം

കോന്നി: കോന്നി വനം ഡിവിഷനിലെ അരുവാപ്പുലം കല്ലേലിയില്‍ ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന തോട്ടത്തിലെ കൈത കൃഷി നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയതായി കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ സബ് മിഷന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി . കോന്നി മണ്ഡലത്തിലെ രൂക്ഷമായ വന്യ മൃഗ ശല്യം സംബന്ധിച്ച് കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ച വിവിധ വിഷങ്ങളില്‍…

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി : പി.എസ്.സിയുടെ ആജീവനാന്ത വിലക്ക്

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി : പി.എസ്.സിയുടെ ആജീവനാന്ത വിലക്ക് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതിന് സഹോദരങ്ങൾക്ക് പി.എസ്.സി. ആജീവനാന്ത വിലക്കേർപ്പെടുത്തി. സഹോദരങ്ങളായ തിരുവനന്തപുരം നേമം മണ്ണങ്കൽത്തേരി അഖിൽജിത്ത്, അമൽജിത്ത് എന്നിവരെയാണ് പി.എസ്.സി.യുടെ പരീക്ഷാ നടപടികളില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് . ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതുകയായിരുന്നു. രണ്ടാം ഘട്ട പരീക്ഷയ്ക്കെത്തിയപ്പോൾ ആധാർ അധിഷ്ഠിത പരിശോധനയ്ക്കിടെ പിടിക്കപ്പെടും എന്നായപ്പോള്‍ അനുജൻ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടി.പോലീസിന്റെയും പി.എസ്.സി. വിജിലൻസിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ശിക്ഷ തീരുമാനിച്ചത്.…

എലിപ്പനി:ജാഗ്രത പുലർത്തുക : പകർച്ച പനികൾ: പ്രത്യേകം ശ്രദ്ധിക്കണം

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ…

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി ദിനാചരണം 11 ന്

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി ദിനാചരണം 11 ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 11 ന് വൈകിട്ട് അഞ്ചിന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സസ്ഥാന മലിനീകരണ നിയന്ത്രണ പുരസ്കാരങ്ങൾ അദ്ദേഹം വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. ഓൺലൈൻ വെഹിക്കിൾ ട്രാക്കിങ് വെബ് പോർട്ടൽ പൊതുവിദ്യാഭ്യാസ, തൊഴിൽ…

മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11)

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല : മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11) നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴു സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും നാളെ ( ജൂണ്‍ 11 ) രാവിലെ മുതല്‍ പല സമയങ്ങളിലായി മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85…

error: Content is protected !!