മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഛത്തീസ്‌ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യുനമർദ്ദ പാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാതച്ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾകടലിൽ…
അതിതീവ്ര മഴക്ക് സാധ്യത: പത്തനംതിട്ട, കോട്ടയം, ഇടുക്കി:റെഡ് അലർട്ട് കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്…
എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത് ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകൾ, കുടിവെള്ള സ്ത്രോതസുകൾ…
അപേക്ഷ ക്ഷണിച്ചു കണ്ണൂര്‍ തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയുടെ കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ,് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തി വരുന്ന ബി.എസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. www.admission. kannuruniversity.ac.in സിങ്കിള്‍ വിന്‍ഡോ വെബ്‌സൈറ്റിലൂടെ മെയ് 31. വരെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് ഓഫീസുമായി ബന്ധപ്പെടണം.. അപേക്ഷകര്‍ പ്ലസ്ടു…
കൊല്ലം: സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂളുകളിലെ ജലസ്രോതസുകളിലെ ജലം അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കണം എന്ന് പ്രത്യേകം നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധിവ്യാപനസാധ്യത കണക്കിലെടുത്ത് സ്‌കൂള്‍പരിസരങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയാണ് നടപ്പിലാക്കുക. സ്‌കൂള്‍ തുറന്നതിന്‌ശേഷം എന്‍.സി.സി എന്‍.എസ്.എസ്. എന്നിവയുടെ സേവനം ശുചീകരണ-അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കണം. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള…
കൊല്ലം: മഴക്കാലരോഗവ്യാപന സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗാനന്തരമാണ് തീരുമാനമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. മലിനജലവും വെള്ളക്കെട്ടും ഡെങ്കി-ഹെപ്പറ്റൈറ്റിസ് എ രോഗവ്യാപനത്തിനു ആക്കം കൂട്ടുമെന്ന് വിലിയിരുത്തി ശുചിത്വപാലന നടപടികളും ഉറവിട നശീകരണവും മഴക്കാലത്തിനു മുന്നോടിയായി കൂടുതല്‍ ഊര്‍ജിതമാക്കും. പ്രളയസാധ്യതാപ്രദേശങ്ങള്‍ ജിയോടാഗ് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കും.…
കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായുള്ള വോട്ടെണ്ണലിന്റെ പ്രാഥമികതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സ്ഥാനാര്‍ഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് വിശദീകരിച്ചു. കൗണ്ടിംഗ് ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്റമൈസേഷനും അനുബന്ധമായി നടത്തി. ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിലേക്കും ഉള്ള കൗണ്ടിംഗ് ഉദ്യോഗസ്ഥരെയാണ് ഓഡര്‍ സോഫ്റ്റ്വെയര്‍ മുഖാന്തിരം നിയമിച്ചത്. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൗണ്ടിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുണ്ടോ എന്നു സോഫ്റ്റ്‌വെയറില്‍ അറിയാന്‍ സാധിക്കും. വോട്ടെണ്ണലിന്റെ തലേ…
നാളെ (19) മുതല്‍ 21 വരെ ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ട ജില്ലയില്‍ നാളെ (19) മുതല്‍ ഈ മാസം 21 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (18) പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ (19) പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 21 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
പത്തനംതിട്ട: വനിതാ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, മദ്യപാനം പോലെയുള്ള ലഹരി ഉപയോഗങ്ങള്‍ മൂലം ശിഥിലമാവുന്ന കുടുംബബന്ധങ്ങള്‍ സംബന്ധിച്ച പരാതികള്‍ തുടങ്ങിയവയാണ് സിറ്റിംഗില്‍ പരിഗണനയ്ക്കു വന്നതില്‍ ഏറെയുമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ഏഴ്…
ഹാന്‍ഡ്ലൂം ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തി വരുന്ന ബി.എസ്.സി. കോസ്റ്റ്യും ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ഫര്‍ണിഷിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ www.admission. kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ്സൈറ്റിലൂടെ…