മഴക്കാല രോഗങ്ങള്‍- പ്രതിരോധം ശക്തമാക്കണം: ഡിഎംഒ മഴക്കാലം ആരംഭിക്കുന്നതോടുകൂടി പകര്‍ച്ചവ്യാധികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.അനിതകുമാരി. എല്‍ അറിയിച്ചു. ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഇല്ലാതാക്കണം. ചിരട്ട, പ്ലാസ്റ്റിക് കവറുകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ട, കമുകിന്‍പാളകള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ…
പത്തനംതിട്ട : നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ്…
ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പെടെ ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം ജൂണ്‍ ഒന്നു മുതല്‍ 90 ദിവസത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 ന് പകല്‍ 12 വരെ. ഫോണ്‍ : 0468 2214639. ലോഞ്ച് പാഡ് -സംരംഭകത്വ വര്‍ക്ഷോപ്പ് വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ…
പത്തനംതിട്ടയില്‍ 23 മുതല്‍ 25 വരെ മഞ്ഞ അലര്‍ട്ട് പത്തനംതിട്ട ജില്ലയില്‍ 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറില്‍ 115 മില്ലി മീറ്റര്‍ മുതല്‍ 204 മില്ലി മീറ്റീര്‍ വരെ) പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. മലയോര മേഖലയിലും…
മോശം കാലാവസ്ഥ : മീന്‍പിടിക്കാന്‍ പോകരുത് – ജില്ലാ കലക്ടര്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇനിയൊരു അറിയിപ്പ് നല്‍കുംവരെ മീന്‍പിടുത്തം നിര്‍ത്തിവയ്ക്കണം. മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലെടുക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നും അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം ജൂണ്‍-ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മഴക്കാലത്തോടനുബന്ധിച്ച കടല്‍ക്ഷോഭവും…
പകർച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പിന്‍റെ സംസ്ഥാനതല ആർ.ആർ.ടി. നിലവിൽ വന്നു സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ ശക്തമായ സാഹചര്യത്തിലും മൺസൂൺ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിക്കും. കടുത്ത വേനലിൽ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം. ആശുപത്രികൾ അണുബാധാ…
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത:റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു: റെഡ് അലർട്ട് 22-05-2024: പത്തനംതിട്ട, ഇടുക്കി 23-05-2024: ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്…
കോന്നിയിലും പന്തളത്തും ബൈക്കപകടം: രണ്ടു യുവാക്കള്‍ മരിച്ചു പത്തനംതിട്ട: കോന്നിയിലും പന്തളത്തും ഉണ്ടായ രണ്ടു വ്യത്യസ്ത ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കണ്‍സക്ഷന്‍ കമ്പനിയുടെ ലോറിയില്‍ ഇടിച്ചു തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ വാഴ മുട്ടത്തു വീട്ടില്‍ പരേതനായ രാജേന്ദ്രന്‍റെയും ശാന്തയുടെയും മകന്‍ ശരത് രാജ് (23) ആണ് മരിച്ചത്. കോന്നി പൂവന്‍പാറയില്‍ വെച്ചു നിര്‍ത്തിയിട്ട നാഷണല്‍ ലോറിയുടെ മുന്നിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. വെളുപ്പിനെ ഒരു…
ഇറാൻ പ്രസിഡന്റിന്റെ വിയോഗം: സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം ഇറാൻ: ഇറാൻ പ്രസിഡന്റ് ഡോ. സയ്യിദ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദുള്ളഹിയാന്റെയും വിയോഗത്തിൽ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം. കേരളത്തിൽ വിവിധ ഓഫീസുകളിൽ ഉയർത്തിയിട്ടുള്ള ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇരുവരുടെയും വിയോഗത്തിൽ അനുശോചിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ദുഖാചരണത്തിന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു…
അമീബിക് മസ്തിഷ്‌കജ്വരം; ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരിമരിച്ചു അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചികിത്സ തേടിയത്.കടലുണ്ടിപ്പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ ശരീരത്തില്‍ കടന്നതെന്നാണു കരുതുന്നത്. കളിയാട്ടമുക്ക് എ.എം.എല്‍.പി. സ്‌കൂള്‍ നഴ്സറി വിദ്യാര്‍ഥിനിയാണ്. ഫദ്‌വയ്‌ക്കൊപ്പം കടലുണ്ടിപ്പുഴയില്‍ കുളിച്ച മറ്റു നാല്…