Input your search keywords and press Enter.

State Bulletin

പാലക്കാട് പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി

പാലക്കാട്: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഉല്‍പ്പന്നത്തിന്റെ അളവിലും ഗുണമേന്മയിലും കൃത്രിമം നടത്തുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് പരിശോധന. സ്റ്റോക്ക് ബോര്‍ഡ്, ഡെന്‍സിറ്റി, സൗജന്യ എയര്‍ ഫില്ലിംഗ്, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തി. ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന ദ്വിഭാഷാ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്ക്…

കാട്ടാന ആക്രമണം:ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്നു

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ പാലക്കാട് വനം പരിധിയില്‍ ഉള്‍പ്പെട്ട മലമ്പുഴ പനമരക്കാട് മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ട സാഹചര്യത്തിലും വാളയാര്‍ റെയ്ഞ്ചില്‍ കഞ്ചിക്കോട് റെയില്‍വേ ക്രോസിന് സമീപം തീവണ്ടി തട്ടി പിടിയാന ചെരിഞ്ഞതുമായി ബന്ധപ്പെട്ടും ജില്ല കലക്ടര്‍ ഡോ.എസ് ചിത്രയുടെ ആഭിമുഖ്യത്തില്‍ ചേബറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേര്‍ന്നു. കാട്ടാന ആക്രമണപ്രദേശങ്ങളില്‍ നിലവില്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വാച്ചര്‍മാര്‍ സജീവമാണെന്ന് പാലക്കാട് ഡി.എഫ്.ഒ ജോസഫ് തോമസ് അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ…

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു believers church kp yohannan demise അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം.…

കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ചിത്രങ്ങളുടെ ഫോട്ടോ ആല്‍ബം

ഫോട്ടോ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഫോട്ടോ ആൽബം ചേമ്പറിൽ ജില്ല കളക്ടർ എൻ.  ദേവിദാസ് പ്രകാശനം ചെയ്യുന്നു. കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ജില്ലാ ഭരണകൂടം-തിരഞ്ഞെടുപ്പ് വിഭാഗം -സ്വീപ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ പരിപാടികളുടെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച ആല്‍ബം ചേംബറില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് പുറമേ വിവിധ പരിശീലനങ്ങള്‍, തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗങ്ങള്‍, തിരഞ്ഞെടുപ്പ്…

കൊല്ലം ജില്ലാ വാർത്തകൾ (08/05/2024)

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍ ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അടുത്തുവരുന്ന മഴക്കാലത്തിന് മുന്നോടിയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പകര്‍ച്ചരോഗങ്ങളെ തടയുന്നതിനുള്ള മുന്നൊരുക്കവുമായി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതോടൊപ്പം തുടര്‍ നടപടികള്‍ക്കുള്ള നിര്‍ദേശവും നല്‍കി. വരള്‍ച്ചാപ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് മുന്‍ഗണന. തനത്ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കി…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (08/05/2024)

അപേക്ഷാ തീയതി 31 വരെ നീട്ടി പച്ച മലയാളം അടിസ്ഥാന കോഴ്‌സ്, പത്താംതരം തുല്യതാ കോഴ്‌സ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് എന്നിവയുടെ അപേക്ഷാ തീയതി 31 വരെ നീട്ടി. നിലവിലുണ്ടായിരുന്ന നാലുമാസം ദൈര്‍ഘ്യമുള്ള പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് രുണ്ട് ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന രീതിയില്‍ പരിഷ്‌കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്…

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65) അന്തരിച്ചു

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65) അന്തരിച്ചു പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65)മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ അന്തരിച്ചു. യോദ്ധ, നിർണയം, ​ഗാന്ധർവം തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്.1990-ൽ പുറത്തിറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധാനരം​ഗത്തെത്തിയത്.ഹിന്ദിയിലും എട്ടുസിനിമകൾ സംവിധാനംചെയ്തിട്ടുണ്ട്.ഡോക്യുമെന്ററി ചിത്രങ്ങളും ചെയ്തിരുന്നു.…

എസ്. എസ്. എൽ. സി. : 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്, വിജയശതമാനം 99.69

കേരള: എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്.ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു.എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു.71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എപ്ലസ്…

വിവിധ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു (08/05/2024)

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു 2024 മെയ് 08, 09 തീയതികളിൽ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന…

എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന് (08 മേയ്)

2023-24 വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന്(08 മേയ്) പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞു മൂന്നിനു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.inഎന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024’ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.  …

error: Content is protected !!