Input your search keywords and press Enter.

State Bulletin

മാപ്പിള സംസ്കാര ചിത്രീകരണം എന്ന വിഷയത്തില്‍ റിസർച്ച് ഫെല്ലോഷിപ്പ് നേടി

  നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (എൻഎഫ്ഡിസി – എൻഎഫ്എഐ) പൂനെയിൽ നിന്നും ” മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകളിലൂടെയുള്ള മാപ്പിള സംസ്കാര ചിത്രീകരണം ( 1950 – 2020 ) ” എന്ന വിഷയത്തിൽ ഗോപകുമാർ പൂക്കോട്ടൂർ റിസർച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കി . സാവിത്രി ഫുലെ പുനെ യൂണിവേഴ്സിറ്റി- കമ്മ്യൂണിക്കേഷൻ & ജേർണലിസം ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. മാധവി റെഡ്ഡിയുടെ കീഴിലായിരുന്നു ഗവേഷണം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ…

ഉയര്‍ന്ന താപനില മുന്നറിയിപ്പ് : 9 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്: ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

  മാര്‍ച്ച് 19 വരെ പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം…

പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു : ജാഗ്രതപാലിക്കണം

    പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്. ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും രോഗബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. ചിക്കന്‍പോകസ്് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം 10 -21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ അവ…

മെഡിക്കൽ ലാബ് ഓണേഴ്സ്‌ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു

  മെഡിക്കൽ ലാബ് ഓണേഴ്സ്‌ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു. ക്ലിനിക്കൽ എസ്റ്റാബ്മെന്റ് ബില്ലിലെ മിനിമം സ്റ്റാൻഡേർഡുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണം, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കണം, ആരോഗ്യ രോഗ നിർണയരംഗത്ത് സ്വദേശ- വിദേശ കുത്തകളുടെ കടന്നുകയറ്റം തടയണം, സാധാരണക്കാർക്ക് മിതമായ നിരക്കിൽ രോഗനിർണയം സാധ്യമാകുന്ന ചെറുകിട സ്ഥാപനങ്ങളെ സംരക്ഷിക്കുവാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം, 2011 ൽ സർക്കാർ ഓർഡിനൻസ് ആയി കൊണ്ടുവന്ന പാരാമെഡിക്കൽ കൗൺസിൽ ബിൽ നിയമമാക്കി,…

റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു; റേഷൻ വിതരണം തുടരും

റേഷൻ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻ. ഐ. സിക്കും ഐ. ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും. സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻ. ഐ. സിയും ഐ. ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും…

ലോക സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍( 16/03/2024)

  ലോക സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് കണ്ട്രോള്‍ റൂം ആന്‍ഡ് ഹെല്‍പ്പ് ലൈന്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 24 മണിക്കൂറും കണ്ട്രോള്‍ റൂമുമായി നേരിട്ടും 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം. 1950 എന്ന ടോള്‍ ഫ്രീ നമ്പരിലും…

കോഴഞ്ചേരി മാരാമൺ കൺവൻഷൻ നടപ്പാത ഉദ്ഘാടനം ചെയ്തു

    കോഴഞ്ചേരി സെൻ്റ് തോമസ് കോളജ് റോഡ് നിർമാണത്തിന് 4.28 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴഞ്ചേരി മാരാമൺ കൺവൻഷൻ നടപ്പാത ജനങ്ങൾക്കു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവിലാണ് കിഴക്കേ തീരത്ത് മാരാമൺ കൺവൻഷൻ സെൻ്ററിലേക്കുള്ള നടപ്പാതയുടെ പുനരുദ്ധാരണവും സൗന്ദര്യവത്കരണവും നടത്തിയത്. വള്ളംകുളം- കോഴഞ്ചേരി റോഡ് ബിസി നിലവാരത്തിലേക്കുയർത്തുവാൻ 7.20 കോടി…

വിജ്ഞാന പത്തനംതിട്ട : ആദ്യ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഇന്ന്(16) നിയമനം ആസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍

  വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ആദ്യ റിക്രൂട്ട്്മെന്റ് ഡ്രൈവ് ഇന്ന് (16) പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കും. എഞ്ചിനീയര്‍/ ഡിപ്ലോമ ട്രെയിനി, സര്‍വീസ് ടെക്നീഷ്യന്‍, ഷീറ്റ് മെറ്റല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് വെല്‍ഡര്‍, ഓട്ടോ ഇലക്ട്രീഷന്‍ വെല്‍ഡര്‍, ഫിറ്റര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള അഭിമുഖങ്ങളാണ് നടക്കുക. കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പത്തനംതിട്ട വിജ്ഞാന തൊഴില്‍ പദ്ധതിയില്‍ പ്രസ്തുത…

തിരുവനന്തപുരം, പത്തനംത്തിട്ട, പാലക്കാട് ജില്ലകളില്‍ വേനല്‍ മഴ

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംത്തിട്ട, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…

‘സ്‌നേഹാരാമ’ത്തിന് ലോക റെക്കോർഡ് അംഗീകാരം

  ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാഷണൽ സർവീസ് സ്‌കീം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് ലോക റെക്കോർഡ് അംഗീകാരം. കേരളത്തിലെ തിരഞ്ഞെടുക്കപെട്ട മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്കു ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റിയ പദ്ധതിയ്ക്കാണ് വേൾഡ് റെക്കോർഡ്‌സ് യൂണിയന്റെ അംഗീകാരം ലഭിച്ചത്. വേൾഡ് റെക്കോർഡ്‌സ് യൂണിയന്റെ അഡ്ജ്യൂഡികേറ്റർ, ക്യൂറേറ്റർ എന്നിവർ അടങ്ങിയ വിദഗ്ദ്ധ സംഘം സ്നേഹാരാമം പദ്ധതി പരിശോധിച്ച് റിപ്പോർട്ടും രേഖകളും വിലയിരുത്തിയിരുന്നു. തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് ചേംബറിൽ നടന്ന ചടങ്ങിൽ…

error: Content is protected !!