സന്നിധാനം: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകരുന്നതോടെ അയ്യപ്പ ഭക്തർ ശരണം വിളികളുമായി പതിനെട്ടു പടികൾ കയറി അയ്യപ്പ ദർശനമാരംഭിക്കും. നട തുറന്ന ശേഷം ഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ്…
മാസപ്പിറവി ദര്ശിച്ചതിനെ തുടര്ന്ന് കേരളത്തില് ചൊവ്വാഴ്ച റമദാന് വ്രതത്തിന് ആരംഭമായി . ഇന്ന് റമദാന് ഒന്നായിരിക്കുമെന്ന് ഖാദിമാര് പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്, സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുലൈലി, ഖലീലുല് ബുഖാരി തങ്ങള്, പാളയം ഇമാം സുഹൈബ് മൗലവി എന്നിവരാണ് മാസപ്പിറ കണ്ടത് സ്ഥിരീകരിച്ചത്. മാസപ്പിറ ദൃശ്യമായതിനാല് ഗള്ഫ് രാജ്യങ്ങളില് ഇന്നലെ റമദാന് വ്രതം തുടങ്ങിയിരുന്നു. പകല് സമയങ്ങളില് നോമ്പെടുത്തും ദാനധര്മ്മാദികള് ചെയ്തും ആരാധനാകാര്യങ്ങള്…
ശബരി കെ റൈസ് ബ്രാൻഡിൽ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മാർച്ച് 13ന് ഉച്ചയ്ക്ക് 12ന് നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ അദ്ധ്യക്ഷനായിരിക്കും. ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ്…
കോന്നി: 1.5 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പേരൂർക്കുളം ഗവ. എൽ പി സ്കൂൾ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനി സാബു അധ്യക്ഷയായി. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ.ശിവൻകുട്ടിക്ക് നേരിട്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…
പുരസ്കാര വിതരണം നടത്തി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും സംയുക്തമായി ജില്ലയിലെ സ്കൂള് വിദ്യാര്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റര് രചനാ മത്സരത്തിലെ വിജയികള്ക്ക് എഡിഎം ജി സുരേഷ് ബാബു പുരസ്കാരങ്ങള് വിതരണം ചെയ്തു. ഞങ്ങളുടെ ദുരന്തനിവാരണം എന്ന വിഷയത്തില് നടത്തിയ പോസ്റ്റര് രചനാ മത്സരത്തില് കോഴഞ്ചേരി സെന്റ് മേരീസ് ജിഎച്ച്എസിലെ അഖില റേച്ചല് തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം…
2024 മാർച്ച് 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും…
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ തണ്ണിത്തോട് സോൺ രൂപികരിച്ചു. തേക്കുതോട് സെൻ്റ് തോമസ് മാർത്തോമാ ചർച്ചിൽ നടന്ന സോൺ രൂപീകരണ യോഗത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ എപ്പിസ്കോപ്പൽ സഭകളിലെ വികാരിമാർ, ഇടവക പ്രതിനിധികൾ പങ്കെടുത്തു. കെ സി സി ഭാരവഹികളായ റവ: സജു തോമസ്, റവ: അജു പി ജോൺ, ജാൻസി പീറ്റർ, ആശി സാറ എന്നിവർ പങ്കെടുത്തു.വിവിധ പള്ളികളേ പ്രതിനിധീകരിച്ച് ഇടവാംഗങ്ങളും, ഭാരവാഹികളും, സംഘടന പ്രതിനിധികളും, റവ:…
ഉള്ക്കാട്ടില് പോലും താപനില ഉയര്ന്നു. ഇതോടെ വന്യ മൃഗങ്ങള് ദാഹജലം തേടി കാട്ടാറുകളുടെ തീരത്ത് എത്തിതുടങ്ങി . കാട്ടു തോടുകള് എല്ലാം വറ്റി വരണ്ടു . കാടുകളില് തീ പടര്ന്നതോടെ വന്യ മൃഗങ്ങള്ക്ക് ചൂട് സഹിക്കാന് കഴിയാതെ ദാഹജലം , പച്ചിലകള് തേടി നാട്ടിലേക്ക് എത്തുന്നു . ആനയുടെ ഇഷ്ട വിഭവമായ മുളകളുടെ ലഭ്യത കുറഞ്ഞു . മുളകള് പൂത്തു കഴിഞ്ഞാല് ആ കുടുംബം ഒന്നാകെ ഉണങ്ങി പോകും…
തൂത പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപം കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികൾ 11/03/2024 ല് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 15 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് അതിരുങ്കൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യും. അഞ്ചുകോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന പുതുവൽ കുന്നിട റോഡ് വൈകിട്ട് 4:00…