Input your search keywords and press Enter.

State Bulletin

മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് മാർച്ച് 15 മുതൽ 17 വരെ :റേഷൻ വിതരണം ഉണ്ടാകില്ല

  കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് 2024 മാർച്ച് 15, 16, 17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. e-KYC അപ്‌ഡേഷനുമായി ബന്ധപ്പെട്ട് കാർഡുടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികൾ ക്രീകരിച്ചിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് ഏഴുവരെയാണ് റേഷൻ കടകൾക്ക് സമീപമുള്ള അംഗൻ വാടികൾ, ഗ്രന്ഥശാലകൾ,…

അടല്‍ ടിങ്കറിങ് ലാബുകള്‍ക്കായി (എടിഎല്‍) 6 സ്കൂളുകള്‍ മുന്നോട്ടുവന്നു

    തിരുവനന്തപുരത്ത് 10 അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ 6 സ്‌കൂളുകള്‍ പദ്ധതിക്കായി മുന്നോട്ടുവന്നു. ഇന്നലെ, നിംസ് മെഡിസിറ്റിയിലെ വിദ്യാർഥികളുമായുള്ള ആശയവിനിമയ പരിപാടിക്കിടെ, സ്‌കൂള്‍തലത്തില്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായി, നഗരത്തിനുള്ളിലെ 10 സ്‌കൂളുകളില്‍ തുടക്കമെന്ന നിലയില്‍ അടല്‍ ടിങ്കറിങ് ലാബ് (എടിഎല്‍) സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി പ്രഖ്യാപിച്ചു. “തിരുവനന്തപുരത്തെ വിദ്യാർഥികളെ അതിവേഗം വികസിക്കുന്ന ഭാവിയിലേക്കു സജ്ജരാക്കുകയും സ്കൂള്‍തലത്തില്‍ ജിജ്ഞാസയുടെയും…

ചിറ്റാര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് 25 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചു

ചിറ്റാര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് സാമ്പത്തിക അനുമതി ലഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ 25 കോടി രൂപ ചെലവില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്‌പെഷ്യല്‍ ആശുപത്രിയാണ് ചിറ്റാറില്‍ നിര്‍മിക്കുന്നത്.അഞ്ചു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആശുപത്രിയുടെ ആദ്യഘട്ട നിര്‍മാണത്തിനായി ഏഴ് കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍…

വനിതാദിനാഘോഷവും രംഗശ്രീ കലാജാഥ ഉദ്ഘാടനവും സംഘടിപ്പിച്ചു

  കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട എസ.്എന്‍.ഡി.പി ഹാളില്‍ നടന്ന വനിതാദിനാഘോഷ പരിപാടിയും രംഗശ്രീ കലാജാഥ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ നിര്‍വഹിച്ചു. ജില്ലയിലെ കുടുംബശ്രീ ധീരം കരാട്ടെ ഗ്രൂപ്പിന്റെ പ്രകടനവും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കലും അനുഭവങ്ങള്‍ പങ്കുവയ്ക്കലും നടന്നു. 75-ാം മത്തെ വയസിലും കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന രാജു എ നായര്‍, 75-ാം വയസിലും കിണര്‍…

സഹകരണ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു

  കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചു. നിലവിൽ സഹായം അനുവദിക്കാതിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് ചികിത്സാധനസഹായം ലഭിക്കുന്നതിനായി ബോർഡിന്റെ ചട്ടങ്ങൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് 14778 ജീവനക്കാർക്കായി 25,24,45,361 രൂപയുടെ സഹായം വിതരണം ചെയ്തതായി സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരായ…

ഡ്രൈവിങ് പരിശീലനം നൽകാൻ കെഎസ്ആര്‍ടിസി: ടെസ്റ്റിനും സൗകര്യം

  ചുരുങ്ങിയ ചെലവില്‍ മികച്ച നിലവാരമുള്ള ഡ്രൈവിങ് പരിശീലനം ലഭ്യമാക്കി ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി വരും എന്ന് മന്ത്രി ഗണേഷ് കുമാര്‍ പറയുന്നു . വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സി യിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഇതിനായി ഉപയോഗിച്ച് പരിശീലനം നൽകാനാണ് മന്ത്രിയുടെ ആലോചന . പരിശീലനം ഉള്‍പ്പെടെ നല്‍കി അതാതിടങ്ങളില്‍ത്തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ്…

അച്ചന്‍കോവില്‍ നദിയിലെ ചിറ്റൂര്‍ കടവില്‍ പാലം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചു

അച്ചന്‍ കോവില്‍ നദിയ്ക്ക് കുറുകെ ചിറ്റൂര്‍ മുക്കിനെയും അട്ടച്ചാക്കല്‍ കടവിനെയും ബന്ധിച്ചുള്ള ചിറ്റൂര്‍ കടവില്‍ പുതിയ പാലം നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചു . നേരത്തെ ഉണ്ടായിരുന്ന പാലം നിര്‍മ്മാണം മുടങ്ങിയതോടെ കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ ഇടപെട്ടതോടെ ആണ് ഭരണാനുമതി ലഭിച്ചത് . 12 കോടി രൂപയ്ക്ക് ഉള്ള ഭരണാനുമതി ലഭിച്ചു . അച്ചൻകോവിൽ ആറിന്‌ കുറുകെയാണ്‌ പുതിയ പാലം നിർമ്മിക്കുന്നത്‌. ഇത്‌ കോന്നിയുടെ കിഴക്കൻ…

ജാഗ്രതാ നിര്‍ദേശം :വനം വകുപ്പ് നേതൃത്വത്തില്‍ തണ്ണിത്തോട് സൈൻ ബോർഡ് സ്ഥാപിച്ചു

  വേനൽ കടുത്തതോടെ കോന്നി തണ്ണിത്തോട് റോഡ്‌ മുറിച്ചു കടന്ന് മുണ്ടോമുഴി ഭാഗത്ത് കല്ലാറിൽ പകലും രാത്രിയിലും കാട്ടാന കൂട്ടം എത്തുന്നത് കണക്കിലെടുത്ത് തണ്ണിത്തോട് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു. കാട്ടാനകൾ വെള്ളം കുടിക്കാനായി കല്ലാറിലേക്ക് പ്രവേശിക്കുന്ന പ്രധാന ആന താരകൾ മുണ്ടോമുഴി ഫോറസ്റ്റ് സ്റ്റേഷൻ മുതൽ ഇലവുങ്കൽ വരെയാണ്. വേനൽ കടുത്തതോടുകൂടി കാട്ടിനുള്ളിൽ വെള്ളം വറ്റിയതോടെ വന്യമൃഗങ്ങളുടെ ഏക…

വേനൽ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ്സ്

വേനൽക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നതാണ്. ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി…

അടൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് ആരംഭിച്ചു

    പുതുതായി ആരംഭിച്ച അടൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കൃത്യമായ പ്ലാനിങ്ങും ശരിയായ മാനേജ്മെന്റും കെഎസ്ആര്‍ടിസിയെ ശരിയായ ട്രാക്കിലെത്തിക്കുമെന്നും ഫ്ളാഗ്ഓഫ് നിര്‍വഹിച്ച അദേഹം പറഞ്ഞു. അടൂരില്‍ നിന്നും പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, വാളയാര്‍ വഴിയാണ് കോയമ്പത്തൂരില്‍ എത്തുന്നത്. അടൂരില്‍ നിന്ന് രാവിലെ 5.10നും കോയമ്പത്തൂരില്‍ നിന്ന് വൈകിട്ട് 5.10നുമാണ് ബസ് പുറപ്പെടുക. ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍…

error: Content is protected !!