Input your search keywords and press Enter.

State Bulletin

അംബേദ്കർ ഗ്രന്ഥശാല ഉദ്ഘാടനം :ആദിവാസി കോളനികളിൽ വായനശാലനിലവില്‍ വന്നു

പത്തനംതിട്ട : കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആദിവാസി കോളനികളിൽ ആരണ്യകം എന്ന പേരിൽ ലൈബ്രറികൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി അടിച്ചിപ്പുഴയിൽ തുടങ്ങിയ ” അംബേദ്ക്കർ ” ലൈബ്രറി ആന്‍റ് വായനശാല ശിശുക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ അരുൺ ഗോപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ . ടി. കെ.ജി നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. മനോജ്…

കോന്നി പേരൂർക്കുളം ഗവ. എൽ പി സ്കൂൾ നിർമ്മാണ ഉദ്ഘാടനം മാർച്ച്‌ 11 ന്

  കോന്നി: 1.5 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പേരൂർക്കുളം ഗവ. എൽ പി സ്കൂൾ നിർമ്മാണ ഉദ്ഘാടനം തിങ്കൾ (മാർച്ച്‌ 11 തിങ്കൾ) രാവിലെ 11 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ.ശിവൻകുട്ടിക്ക് നേരിട്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വാർഷിക പദ്ധതിയിൽ…

രാജി പി. രാജപ്പനെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി തിരഞ്ഞെടുത്തു

  ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പകരം രാജി പി. രാജപ്പനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.സി പി ഐയുടെ പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ 10 അംഗങ്ങളിൽ 8 പേർ രാജി പി.രാജപ്പനെ പിന്തുണച്ചതായാണ് വിവരം. മുൻധാരണ പ്രകാരം ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തേണ്ടതായിരുന്നെങ്കിലും പാർട്ടിയിലെ വിഭാഗീയത മൂലം അവരെ ഒഴിവാക്കിയാണു രാജിയെ നിർദേശിച്ചത്. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ നടപടി…

കോന്നി വനങ്ങളില്‍ വനപക്ഷി സര്‍വെ പൂര്‍ത്തിയായി: കണ്ടെത്തിയത് 168 ജാതി പക്ഷികളെ

  കോന്നി വനം ഡിവിഷനിലെ രണ്ടാമത് ശാസ്ത്രീയ പക്ഷി സര്‍വെ പൂര്‍ത്തിയായി. നാലുദിവസം നീണ്ടു നിന്ന സര്‍വേയില്‍ 168 ജാതി പക്ഷികളെ കണ്ടെത്തി. വന ആവാസ വ്യവസ്ഥയുടെ പാരിസ്ഥിതികനില മനസിലാക്കുന്നതിനും പ്രദേശത്തെ പക്ഷി വൈവിധ്യത്തെക്കുറിച്ച് അറിയുന്നതിനുമാണ് സര്‍വേ നടത്തിയത്.പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സിന്റെ സഹകരണത്തോടെ കോന്നി വനം ഡിവിഷനാണ് സര്‍വേ നടത്തിയത്. പക്ഷി നിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘങ്ങള്‍ കോന്നി ഡിവിഷനിലെ മണ്ണാറപ്പാറ, നടുവത്തുമൂഴി, കോന്നി…

കായികമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍

കായികമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍:പത്തനംതിട്ട കെ.കെ നായര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിന്‍റെ നിര്‍മ്മാണോദ്ഘാടനം നടന്നു സംസ്ഥാനത്തെ കായികമേഖലയില്‍ വരുന്ന സാമ്പത്തികവര്‍ഷം അയ്യായിരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. പത്തനംതിട്ട കെ.കെ നായര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി കായികനയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കായികരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയൊരു…

കോന്നി കല്ലേലി ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം

മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കോന്നി കല്ലേലി ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിക്ക് എന്‍എബിഎച്ച് ( നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) അക്രഡിറ്റേഷന്‍ ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജില്‍ നിന്ന് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എന്‍ ബിന്ദു, മുന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍…

കോന്നി മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്ക് ഉദ്ഘാടനം (മാര്‍ച്ച് 9)

  കോന്നി ഗവ.മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്ക് ഉദ്ഘാടനം (മാര്‍ച്ച് 9) ഉച്ചയ്ക്ക്  12.30 ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയാകും. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യൂ റിപ്പോര്‍ട്ട് അവതരിപ്പിക്കും.3 കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ബ്ലഡ് ബാങ്കില്‍ എന്‍എംസി മാനദണ്ഡങ്ങള്‍ പ്രകാരം ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ്…

7 ജില്ലകളില്‍ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

    ഇന്നും നാളെയും (2024 മാർച്ച് 6,7) കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,…

“എന്‍റെ പൊന്നായിരവില്ലൻ” : ഭക്തി ഗാന ആൽബം മാർച്ച് 16 ന് പ്രകാശനം ചെയ്യും

  പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കവിയും സാഹിത്യകാരനുമായ പങ്കജാക്ഷൻ അമൃത രചിച്ച “എന്‍റെ പൊന്നായിരവില്ലൻ” എന്ന ഭക്തി ഗാന ആൽബം മാർച്ച് 16 രാത്രി 7 ന് ‘ പത്തനംതിട്ട വെട്ടൂർ ശ്രീ ആയിരവില്ലൻ ക്ഷേത്രസന്നിധിയിൽ വച്ച് പ്രശസ്ത ഗായിക പാർവ്വതി ജഗീഷ് ദേശ ദേവന് സമർപ്പിക്കും കലാ സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.പ്രമുഖ സംഗീതജ്ഞൻ പി ഡി സൈഗാൾ, സുമേഷ് അയിരൂർ, ജോയ് മാധവം എന്നിവർ ഈണമിട്ടിരിക്കുന്ന…

തൊഴിൽ സഹായവുമായി റാന്നി ബി.ആർ.സി

  മീൻ പിടിച്ചു കൊടുക്കുകയല്ല മീൻ പിടിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്ന ചൈനീസ് പഴമൊഴി പ്രാവൃത്തികമാക്കി സമൂഹത്തിന് പുതിയ സന്ദേശം നൽകുകയാണ് സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തകർ. താത്കാലിക സഹായം എന്നതിനപ്പുറം തൊഴിൽ പരിശീലനം നൽകി കുടുംബത്തിന് സ്ഥിരം വരുമാനം ഉറപ്പാക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി നാറാണംമൂഴിയിലെ ഒരു കുടുംബത്തിന് തയ്യൽ മെഷീനും ഫാനും നൽകി. ജല ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ ദിവസം നാറാണംമൂഴി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ് ദീപ്തി…

error: Content is protected !!