ശബരിമല പൂങ്കാവനത്തിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല,നമ്പൻ പാറ കോട്ട ഭാഗങ്ങളില് കാട്ടു തീ പടരുന്നു . വർഷങ്ങൾക്ക് ശേഷമാണ് ഈ വനമേഖല ഇങ്ങനെ കത്തുന്നത്. ശബരിമല റോഡിന്റെ വശങ്ങളിൽ കത്തിയത് അതും ഒരു ഭീഷണിയാണ്. കത്തികരിഞ്ഞ മരങ്ങൾ റോഡിലേക്ക് വീണാൽ അതും അപകടം ക്ഷണിച്ചു വരുത്തും. അടിക്കാടുകൾ ഉണങ്ങി കിടക്കുന്നത് കാരണം രാക്ഷസീയമായി തീ നടമാടുകയാണ്. അട്ടത്തോടിന്റെ ജനപ്രതിനിധി കളക്റ്ററേ വിളിച്ചു പരാതി പറഞ്ഞപ്പോൾ മാത്രമാണ് ഫയർ ഫോഴ്സ്…
സംസ്ഥാനത്ത് മൂന്ന് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വയറപ്പുഴ പാലത്തിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല വികസനത്തിൽ പ്രധാനപ്പെട്ടതാണ് പാലം നിർമാണം. തുടർച്ചയായ നിരീക്ഷണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമായി അഞ്ചു വർഷങ്ങൾ കൊണ്ടു 100 പാലം എന്ന ലക്ഷ്യം മൂന്നു വർഷം കൊണ്ട് സാധ്യമായി. പശ്ചാത്തല വികസനത്തിന്റെ ഭാഗമായി ദേശീയ പാതയും സംസ്ഥാന പാതയും…
സംസ്ഥാനത്ത് ആദ്യമായി പുതുക്കിയ ദേശീയ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തനമാരംഭിച്ച ബ്ലഡ് ബാങ്കാണ് കോന്നി മെഡിക്കൽ കോളജിലുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ബ്ലഡ് ബ്ലഡ് ബാങ്കെന്നും മന്ത്രി പറഞ്ഞു. പല വകുപ്പുകളുടെയും പ്രവർത്തനത്തിന് നെടുംതൂണാവേണ്ട ഒന്നാണ് ബ്ലഡ്…
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ഡി.ജെ.എസ്. സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളിയാണ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചത്. എന്.ഡി.എയില് പാര്ട്ടിക്ക് അനുവദിച്ച നാലു സീറ്റില് രണ്ടിടത്തേക്കാണ് സ്ഥാനാര്ഥി പ്രഖ്യാപനം. ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. മത്സരിക്കുക.ചാലക്കുടിയില് കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയില് ബൈജു കലാശാലയും മത്സരിക്കും.റബ്ബര്ബോര്ഡ് വൈസ് ചെയര്മാനാണ് കെ.എ. ഉണ്ണികൃഷ്ണന്. കെ.പി.എം.എസ്. നേതാവായിരുന്നു ബൈജു കലാശാല. മറ്റു രണ്ടു സീറ്റുകളില് രണ്ടുദിവസത്തിനകം സ്ഥാനാര്ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാര്…
കോന്നി:കെ.സി.സി. യുടെ തണ്ണിത്തോട് പഞ്ചായത്തിലെ സോൺ രൂപീകരണയോഗവും സോൺ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2024 മാർച്ച് 10 ഞായറാഴ്ച വൈകിട്ട് 3.00 ന് തേക്കുതോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും . കെസിസി ജനറൽ സെക്രട്ടറി ഡോ:പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിക്കുകയും കെ സി സി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ല കോ-ഓർഡിനേറ്റർ ജാൻസി പീറ്റർ, KCC ഭാരവാഹികൾ, വിവിധ സഭകളിലെ വൈദികർ, ചുമതലകാർ, സംഘടന…
38-മത് മൂലൂർ അവാർഡ് കവി കെ രാജഗോപാലിന് അഡ്വ കെ.യു ജനീഷ് കുമാര് എംഎൽഎ സമ്മാനിച്ചു. പതികാലം എന്ന കവിതസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. മൂലൂർ അവാർഡിലൂടെ സാഹിത്യലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കെ. രാജഗോപലിന് സാധിക്കുമെന്ന് അഡ്വ കെ.യു ജനീഷ്കുമാർ എംഎൽഎ പറഞ്ഞു. ഏറ്റവും മികച്ച കവിത സമാഹാരത്തിന് നൽകുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പ്രഫ. മാലൂർ മുരളീധരൻ, പ്രഫ. കെ രാജേഷ്കുമാർ, വി എസ്…
കൊടും ചൂടിന് അല്പം ആശ്വാസകരമായി വേനല് മഴ പെയ്തു .ഉച്ചയ്ക്ക് ശേഷം കലഞ്ഞൂര് ,കൂടല് മേഖലയില് ശക്തമായ മഴയും കോന്നിയുടെ വിവിധ മേഖലയില് നേരിയ മഴയും പെയ്തു . പത്തനംതിട്ട ജില്ലയില് 37 ഡിഗ്രി ചൂട് രേഖപ്പെടുത്തി . ഇതിനാല് മഞ്ഞ അലേര്ട്ട് പ്രഖ്യാപിച്ചിരുന്നു . കലഞ്ഞൂര് മേഖലയില് അര മണിക്കൂറിലേറെ ശക്തമായ മഴ രേഖപ്പെടുത്തി . റോഡില് പലയിടത്തും വെള്ളം കെട്ടിക്കിടന്നു . ഓടകള് പലതും അടഞ്ഞു…
31/03/2019 വരെ നികുതി കുടിശികയുള്ള വാഹനങ്ങളുടെ നികുതി അര്ഹമായ ഇളവുകളോടെ തീര്പ്പാക്കുന്നതിനോടൊപ്പം തുടര്ന്ന് വരുന്ന നികുതി ബാധ്യത ഒഴിവാക്കുന്നതിനും സര്ക്കാര് ഒറ്റതവണ തീര്പ്പാക്കല് പദ്ധതിയിലൂടെ വാഹന ഉടമകള്ക്ക് 31/03/2024 വരെ അവസരം ഉണ്ട് . കാലാവധി ഈ മാസം അവസാനിയ്ക്കും . വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കുവാന് വാഹന ഉടമകള് ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് കോന്നി ജോയിൻ്റ് റീജിയണല് ട്രാന്സ്പോര്ട്ട് ഓഫീസര് അറിയിച്ചു…
വേനല്ക്കാലത്ത് ജലജന്യരോഗങ്ങള്, പകര്ച്ചവ്യാധികള് എന്നിവയ്ക്കെതിരെ കരുതല് വേണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ. എല് അനിതകുമാരി അറിയിച്ചു. വേനല് കടുത്തതോടെ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും ജില്ലയിലെ ഉയര്ന്ന സ്ഥലങ്ങളിലും ജലദൗര്ലഭ്യം രൂക്ഷമാണ്. ഇത്തരം സ്ഥലങ്ങളില് ജലജന്യരോഗങ്ങളും മറ്റ് പകര്ച്ചവ്യാധികളും ഉണ്ടാകാന് സാധ്യതയുണ്ട്. ജില്ലയില് പത്തനംതിട്ട, പന്തളം മുനിസിപ്പാലിറ്റികള്, കോന്നി, മല്ലപ്പള്ളി, ഇലന്തൂര്, കടമ്പനാട്, ഏഴംകുളം, ചന്ദനപ്പള്ളി, തണ്ണിത്തോട്, മലയാലപ്പുഴ, മൈലപ്ര, മെഴുവേലി, വടശേരിക്കര എന്നിവിടങ്ങളില് കഴിഞ്ഞ മാസം…
അടൂര് കെഎസ്ആര്ടിസി ഡിപ്പോയില് നിന്നും കോയമ്പത്തൂരിലേക്ക് ഇന്റര് സ്റ്റേറ്റ് ഫാസ്റ്റ് ബസ് സര്വീസ് അനുവദിച്ചതായി ഡപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് അറിയിച്ചു. അടൂരില് നിന്നും രാവിലെ 5.10നും കോയമ്പത്തൂരില് നിന്നും വൈകുന്നേരം 5.10 നുമാണ് ബസ് പുറപ്പെടുക. അടൂരില് നിന്നും പുറപ്പെടുന്ന ബസ് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്, പാലക്കാട്, വാളയാര് വഴിയാണ് കോയമ്പത്തൂരില് എത്തിച്ചേരുക. അടൂരില് നിന്നും അമൃത, കോയമ്പത്തൂര് സര്വീസുകള് അനുവദിക്കാനിടയായത് ഗതാഗത മന്ത്രിയുടെ സമയോചിതമായ ഇടപെടലാണെന്ന്…