കെല്‍ട്രോണിന്റെ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സിലേക്ക് ജനുവരി 25 വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന…
മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ 92-ാമത് ദുഖ്‌റോനോ പെരുന്നാള്‍ ഫെബ്രുവരി 4 മുതല്‍ , പരിശുദ്ധ പാത്രിയർക്കീസ് ബാവ പങ്കെടുക്കും.ഫെബ്രുവരി 4 ന് കൊടിയേറും മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 92-ാമത് ദുഖ്‌റോനോ പെരുന്നാള്‍ 2024 ഫെബ്രുവരി 4 മുതല്‍ 10 വരെ മഞ്ഞിനിക്കര ദയറായില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികളായ മഞ്ഞിനിക്കര ദയറാധിപനും പെരുന്നാള്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ അഭിവന്ദ്യ…
കോന്നി : മലയോര നാടിന്‍റെ ആഘോഷ രാപ്പകലുകൾക്ക് അരങ്ങുണരുന്നു. കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന വ്യാപാര – വിജ്ഞാന – പുഷ്പോത്സവ കലാമേളയായ കോന്നി ഫെസ്റ്റ് ജനുവരി 18 മുതൽ 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. വ്യാപാര രംഗത്ത് പുതിയ കാഴ്ചപ്പാടുകളുമായി 100 ൽ പരം വ്യാപാര സ്റ്റാളുകൾ, ഊട്ടി പൂക്കൾ ഉൾപ്പെടെ പൂക്കളുടെ വർണ്ണവിസ്മയം, വൈവിധ്യങ്ങളുടെ രുചിക്കൂട്ട് ഒരുക്കി വിശാലമായ…
ചെങ്ങരൂർ:മതേതര സമൂഹത്തിന്‍റെ ഐക്യം കാത്തു സൂക്ഷിക്കുവാൻ വിവര സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തണമെന്നും നവമാധ്യമങ്ങളുടെ ഗുണപരമായതിനെ സ്വീകരിച്ച് രാജ്യത്തിന്‍റെ വികസനത്തിനും വളർച്ചയ്ക്കുമായി പ്രവർത്തിക്കണമെന്നും അറിവ് നേടുന്നതിലൂടെ നന്മയിലേക്ക് സഞ്ചരിച്ച് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ നവമാധ്യമങ്ങളെ ഉപയോഗിക്കണമെന്നുംശരിയേക്കാൾ കൂടുതൽ തെറ്റിലേക്ക് സഞ്ചരിക്കുവാൻ സാധ്യത കൂടുതൽലായ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തെ മാതാപിതാക്കൾ ഗൗരവത്തോടെ കാണണമെന്നും ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ…
സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആലങ്ങാട് യോഗത്തിന്‍റെ കർപ്പൂര താലം എഴുന്നള്ളത്ത് കർപ്പൂര ദീപ്രപഭയാൽ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കർപ്പൂര താലം എഴുന്നള്ളത്ത് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് സംഘം ഭക്തിയുടെ നെറുകയിൽ ചുവടുകൾ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും, കൊടിക്കൂറയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന തിടമ്പും ചാർത്തിയാണ് കർപ്പൂര…
കോന്നി കണിയാംപറമ്പിൽ രതീഷിന്‍റെ ചികിത്സയ്ക്ക് ധനസഹായം തേടുന്നു 2023 ഡിസംബർ 25 ന് രാത്രിയില്‍ അപ്രതീക്ഷിതമായി സംഭവിച്ച വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ മെക്കാനിക്കൽ വെന്റിലേറ്ററില്‍ ചികിത്സയില്‍ ഉള്ള പത്തനംതിട്ട കോന്നി ചൈനാമുക്ക് കണിയാംപറമ്പിൽ രതീഷിന്‍റെ ചികിത്സയുടെ ആവശ്യത്തിലേക്ക് വീട്ടുകാര്‍ ധനസഹായം തേടുന്നു .ഇതിനായി കൂട്ടുകാര്‍ ചേര്‍ന്ന് ഒരുക്കിയ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സഹായം അഭ്യര്‍ഥിച്ചു . നാളിതുവരെയായി ഏകദേശം 9 ലക്ഷം രൂപ ധനസഹായമായി…
ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം; പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു ഭക്ത ലക്ഷങ്ങളുടെ ശരണം വിളികളെ സാക്ഷിയാക്കി പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു. തിങ്കളാഴ്ച (ജനുവരി 15 ) വൈകിട്ട് 6.46 ഓടെയാണ് സന്നിധാനത്തെയും പരിസരത്തെയും ശരണ സമുദ്രമാക്കി മകരവിളക്ക് തെളിഞ്ഞത്. മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്ന ഭക്തർക്കത് പ്രാർത്ഥനാ സാക്ഷാത്കാരത്തിന്റെ നിമിഷമായി മാറി. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്ന് എത്തിയ തിരുവാഭരണ ഘോഷയാത്ര സംഘത്തിന് വൈകിട്ട് ആറുമണിയോടെ ശരംകുത്തിയിൽ വച്ച്…
LIVE: ശബരിമല മകരവിളക്ക് മഹോത്സവം 2024 ( 15-01-2024) ശബരിമല മകരവിളക്ക് മഹോത്സവം 2024 . തത്സമയ സംപ്രേക്ഷണം thanks/courtesy : Prasar Bharati/Doordarshan malayalam…
ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങൾ പരത്താനുള്ള ശ്രമമുണ്ടായി. എന്നാൽ…
മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റും പൊങ്കാലയും ഫെബ്രുവരി 20 ന് നടക്കും. പൊങ്കാല കൂപ്പൺ വിതരണം പത്തനംതിട്ട ഡിവൈഎസ് പി എസ് നന്ദകുമാർ അമ്പലപ്പുഴ സ്വദേശിനി തൻവിയ വിനോദിന് അദ്യ കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ദിലീപ് കുമാർ അധ്യക്ഷനായി. സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ,ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് ,ക്ഷേത്രം എ ഒ ഉണ്ണികൃഷ്ണൻ നായർ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ…