Input your search keywords and press Enter.

featured

പത്തനംതിട്ട : നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന്

പത്തനംതിട്ട : നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ്…

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പട്ടിക വര്‍ഗവിഭാഗത്തില്‍  ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനുമോദിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ളാഹ സ്വദേശി ജെ. ആരതി, അരയാഞ്ഞിലിമണ്ണ് സ്വദേശി അന്‍സാ മരിയാ സാജന്‍, അടിച്ചിപ്പുഴ സ്വദേശി എന്‍.എസ് അലീന, വെച്ചൂച്ചിറ സ്വദേശി ആന്‍ മേരി സെബാസ്റ്റ്യന്‍, വെച്ചൂച്ചിറ സ്വദേശി ജിബിന്‍ ജെയിംസ്…

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 22/05/2024 )

ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പെടെ ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം ജൂണ്‍ ഒന്നു മുതല്‍ 90 ദിവസത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 ന് പകല്‍ 12 വരെ. ഫോണ്‍ : 0468 2214639. ലോഞ്ച് പാഡ് -സംരംഭകത്വ വര്‍ക്ഷോപ്പ് വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ…

കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് ( 22/05/2024 )

പത്തനംതിട്ടയില്‍ 23 മുതല്‍ 25 വരെ മഞ്ഞ അലര്‍ട്ട് പത്തനംതിട്ട ജില്ലയില്‍ 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറില്‍ 115 മില്ലി മീറ്റര്‍ മുതല്‍ 204 മില്ലി മീറ്റീര്‍ വരെ) പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. മലയോര മേഖലയിലും…

കൊല്ലം ജില്ലാ വാർത്തകൾ (21/05/2024)

മോശം കാലാവസ്ഥ : മീന്‍പിടിക്കാന്‍ പോകരുത് – ജില്ലാ കലക്ടര്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇനിയൊരു അറിയിപ്പ് നല്‍കുംവരെ മീന്‍പിടുത്തം നിര്‍ത്തിവയ്ക്കണം. മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലെടുക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നും അറിയിച്ചു.   മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം ജൂണ്‍-ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മഴക്കാലത്തോടനുബന്ധിച്ച കടല്‍ക്ഷോഭവും…

പകർച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പിന്‍റെ സംസ്ഥാനതല ആർ.ആർ.ടി. നിലവിൽ വന്നു

പകർച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പിന്‍റെ സംസ്ഥാനതല ആർ.ആർ.ടി. നിലവിൽ വന്നു സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ ശക്തമായ സാഹചര്യത്തിലും മൺസൂൺ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിക്കും. കടുത്ത വേനലിൽ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം. ആശുപത്രികൾ അണുബാധാ…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (21/05/2024)

ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍  ജില്ലാ ജനറല്‍ ബോഡി പെരുനാട്ടില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ ജനറല്‍ ബോഡി യോഗം ഈമാസം 29ന് പെരുനാട് മാത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേരും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, സി.ഇ.ഒ. എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും കൃത്യമായി പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.എസ്. മോഹനനും സെക്രട്ടറി കെ.കെ ശ്രീധരനും അഭ്യര്‍ത്ഥിച്ചു. റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍  കമ്പ്യൂട്ടര്‍ കോഴ്സിന്…

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട ജില്ലയില്‍ (മെയ് 22) റെഡ് അലര്‍ട്ട്; (മെയ് 23) മഞ്ഞ അലര്‍ട്ട് പത്തനംതിട്ട ജില്ലയില്‍ ( മെയ് 22) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (മെയ് 23) മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണുള്ളത്. ഈമാസം 25 വരെ മഞ്ഞ അലര്‍ട്ടാണ് ജില്ലയ്ക്കുള്ളത്. 22 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ടുള്ളത്. 22 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,…

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത: റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത:റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു: റെഡ് അലർട്ട് 22-05-2024: പത്തനംതിട്ട, ഇടുക്കി 23-05-2024: ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്…

കോന്നിയിലും പന്തളത്തും ബൈക്കപകടം: രണ്ടു യുവാക്കള്‍ മരിച്ചു

കോന്നിയിലും പന്തളത്തും ബൈക്കപകടം: രണ്ടു യുവാക്കള്‍ മരിച്ചു പത്തനംതിട്ട: കോന്നിയിലും പന്തളത്തും ഉണ്ടായ രണ്ടു വ്യത്യസ്ത ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കണ്‍സക്ഷന്‍ കമ്പനിയുടെ ലോറിയില്‍ ഇടിച്ചു തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ വാഴ മുട്ടത്തു വീട്ടില്‍ പരേതനായ രാജേന്ദ്രന്‍റെയും ശാന്തയുടെയും മകന്‍ ശരത് രാജ് (23) ആണ് മരിച്ചത്. കോന്നി പൂവന്‍പാറയില്‍ വെച്ചു നിര്‍ത്തിയിട്ട നാഷണല്‍ ലോറിയുടെ മുന്നിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. വെളുപ്പിനെ ഒരു…

error: Content is protected !!