പാലക്കാട്: മഴക്കാല പൂര്‍വ്വശുചീകരണത്തിന്റെ ഭാഗമായി ബുധനാഴ്ച (മെയ് 16ന്) ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പ്, ജില്ല ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ ഒത്തു ചേര്‍ന്ന് സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയാക്കും. രാവിലെ 10.30 നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്രയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വെള്ളം കെട്ടി നില്‍ക്കാന്‍ ഇടവരരുത്. ഓഫീസുകളില്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറാനുളള സാമഗ്രികള്‍ ഉണ്ടെങ്കില്‍…
വെല്‍ഫെയര്‍ ബോര്‍ഡംഗത്വത്തിന് ജൂണ്‍ മൂന്ന് വരെ അപേക്ഷിക്കാം കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വത്തിനായി 18 വയസ്സ് പൂര്‍ത്തിയായവരും 55 വയസ്സ് കവിയാത്തവരുമായ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ തൊഴിലാളികള്‍ക്ക് ജൂണ്‍ മൂന്ന് വരെ പാലക്കാട് ജില്ല ഓഫീസില്‍ അപേക്ഷിക്കാമെന്ന് അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2546873. സൈക്കോളജി ഗസറ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം…
പോലീസ് അധികാരികൾ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവയുടെ പേരിൽ സൈബർ കുറ്റവാളികൾ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്‌മെയിൽ ചെയ്യൽ, കൊള്ളയടിക്കൽ, “ഡിജിറ്റൽ അറസ്റ്റുകൾ” എന്നിവ സംബന്ധിച്ച് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻസിആർപി) ധാരാളം പരാതികളാണ് വരുന്നത്. ഈ തട്ടിപ്പുകാർ സാധാരണയായി ഇരയാകാൻ സാധ്യതയുള്ള വ്യക്തിയെ വിളിക്കുകയും, നിയമവിരുദ്ധമായ ചരക്കുകൾ, മയക്കുമരുന്ന്, വ്യാജ പാസ്‌പോർട്ടുകൾ അല്ലെങ്കിൽ…
500 നഴ്സിങ് ഒഴിവുകൾ: ഒരു രൂപ പോലും ചിലവില്ലാതെ ജർമനിയിലേക്ക് പറക്കാം ജർമ്മനി: ജർമ്മനിയിലേക്ക് 500 നഴ്സുമാരെ ആവശ്യമുണ്ട്. പൂർണമായും സ്പോൺസർ ചെയ്യപ്പെട്ട ഈ പ്രോഗ്രാമിൽ ജർമൻ ഭാഷയും സൗജന്യമായി പഠിപ്പിക്കുന്നു. രണ്ടു മാസം മുതൽ എട്ടു മാസം വരെയാണ് ഭാഷ ട്രെയിനിങ്. ഈ കാലയളവിൽ പതിനായിരം രൂപ മാസം സ്റ്റൈപെൻഡും സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. തുടർന്ന് ജർമൻ ഭാഷ ടെസ്റ്റ് ഉണ്ടാകും. അത് B2 സെർട്ടിഫിക്കറ്റോടെ പാസാകണം.…
മഞ്ഞപ്പിത്തം പടരുന്നു : ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി : തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോർജ് ടൂറിന് പോകുന്നവർ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക; മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവർത്തനങ്ങൾ വിലയിരുത്തി മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരിൽ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള…
ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ചു; രോഗി വെന്തുമരിച്ചു കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്.ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.…
കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണു : 14 മരണം: 60 പേര്‍ക്ക് പരിക്ക് മുംബൈ: കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ 14 മരണം . മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 60 പേര്‍ക്ക് പരിക്ക് ഉണ്ട് . പന്ത്നഗറിലെ ബി.പി.സി.എല്‍. പെട്രോള്‍പമ്പിനുസമീപ മാണ് സംഭവം . പെട്രോള്‍പമ്പില്‍ ഇന്ധനംനിറയ്ക്കാനെത്തിയ വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരുമാണ് മരിച്ചത്.100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്.അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹരം…
പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം പത്തനംതിട്ട നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇന്ന് (14) രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍…
പത്തനംതിട്ട: പത്തനംതിട്ട നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നാളെ (14) രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും. ഇന്‍ഫെക്ടഡ്…
വാസ്തു വിദ്യാ ഗുരുകുലത്തിൽ കോഴ്സുകൾ:മെയ് 31വരെ അപേക്ഷിക്കാം വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് മെയ് 31വരെ അപേക്ഷിക്കാം. വാസ്തുശാസ്ത്രത്തിൽ ആറുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. ആകെസീറ്റ് 50. അപേക്ഷാഫീസ് 200 രൂപ. കോഴ്സ് ഫീസ് 10,000 + ജി.എസ്.ടി. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മാത്രമായി ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. ചുമർചിത്രകലയിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സിനും എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. ആകെസീറ്റ് 25.…