Input your search keywords and press Enter.

featured

ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ അനുമതി

കരസേനയെ സഹായിക്കാൻ ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി.ആവശ്യം വന്നാൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളെ സുരക്ഷാചുമതലയിലും സൈന്യത്തിനെ പിന്തുണയ്ക്കാനും നിയോഗിക്കാൻ സൈനിക മേധാവിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇന്ത്യൻ ആർമിയുടെ റിസർവ് ഫോഴ്സാണ് ടെറിട്ടോറിയൽ ആർമി.സൈന്യത്തിന്റെ സഹായികളായാണ് ഇവരുടെ പ്രവർത്തനം. ടെറിട്ടോറിയൽ ആർമി അംഗങ്ങൾ മുഴുവൻ സമയ സൈനികരല്ല.32 ടെറിട്ടോറിയൽ ഇൻഫൻട്രി ബറ്റാലിയനിൽ 14 എണ്ണത്തെ സൈന്യത്തിന്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്കുപടിഞ്ഞാറ്, മധ്യ,…

വെടിവയ്പ്പിൽ സൈനികന് വീരമൃത്യു

നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയാണ് മുരളി നായിക് അടങ്ങുന്ന സംഘത്തെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നിയോഗിച്ചത്. പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുരളിയെ മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയായിരുന്നു അന്ത്യം.…

പാക് കുതന്ത്രം: സിവിലിയൻ വിമാനം മറയാക്കി ആക്രമണ ഗൂഢാലോചന; ഇന്ത്യ പൊളിച്ചു

ന്യൂ ഡൽഹി: മെയ് എട്ടിന് രാത്രിയിൽ ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ നടത്തിയ തന്ത്രപരമായ നീക്കം ഇന്ത്യ വിഫലമാക്കി. സിവിലിയൻ വിമാനങ്ങളെ മറയാക്കി ഇന്ത്യയെ കുടുക്കാനുള്ള പാകിസ്ഥാൻ്റെ ഗൂഢാലോചന സൈന്യം തിരിച്ചറിഞ്ഞു. തിരിച്ചടിയിൽ സിവിലിയൻ വിമാനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത പാകിസ്ഥാൻ ആസൂത്രണം ചെയ്തിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ആക്രമണം നടക്കുന്ന സമയത്ത് ദമ്മാമിൽ…

അതിർത്തി സംഘർഷം: കേരളത്തിലും കേരള ഹൗസിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം. സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ന്യൂ ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം…

4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി

എസ്‌എസ്‌എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയ ശതമാനം. 99.69 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. 0.19 ശതമാനം ഇത്തവണ കുറഞ്ഞു. 61,449 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 71,831 ആയിരുന്നു. 4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂരാണ് (99.87ശതമാനം). തിരുവനന്തപുരമാണ് (98.59 ശതമാനം) വിജയശതമാനം ഏറ്റവും കുറവുള്ള റവന്യു ജില്ല. വിജയശതമാനം…

കോന്നി അടവി കുട്ടവഞ്ചി സവാരി: തുഴച്ചിൽ തൊഴിലാളികൾ സമരത്തില്‍

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ഭാഗമായ തണ്ണിതോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല. കുട്ടവഞ്ചി സവാരി കേന്ദ്രം, ആരണ്യകം കഫെ, അടവി ഇക്കോഷോപ്പ്, അടവി ട്രീ ഹട്ട് എന്നിവയുടെ പ്രവർത്തനം ഉണ്ടായിരിക്കില്ല എന്നാണ് സമരക്കാരുടെ അറിയിപ്പ്. 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട തീരുമാനത്തിൽ പ്രതിഷേധിച്ചു കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ തുഴച്ചിൽ തൊഴിലാളികൾ കഴിഞ്ഞ ദിവസം…

തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി : കമൽ ഹാസൻ

നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത്, മെയ് 16 ന് നടത്താൻ ആദ്യം നിശ്ചയിച്ചിരുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാൻ തീരുമാനിച്ചതായി കമൽ ഹാസൻ പത്രക്കുറിപ്പിൽ അറിയിച്ചു. നമ്മുടെ സൈനികർ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ അചഞ്ചലമായ ധൈര്യത്തോടെ മുൻനിരയിൽ ഉറച്ചുനിൽക്കുന്നതിനാൽ, ഇത് ആഘോഷിക്കാനുള്ള സമയമല്ല, നിശബ്ദ ഐക്യദാർഢ്യത്തിനുള്ള സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതൽ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.…

സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു

സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു. കെ.സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. അതേസമയം നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ.…

1971 ന് ശേഷം ആദ്യം; ഐഎൻഎസ് വിക്രാന്ത് കറാച്ചി തുറമുഖം ആക്രമിച്ചു

ന്യൂ ഡൽഹി: ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. 1971 ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ നാവികസേന പാകിസ്ഥാനെതിരെ ഇത്തരമൊരു മുന്നേറ്റം നടത്തുന്നത്. ആക്രമണത്തിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കര, നാവിക, വ്യോമ സേനകൾ സംയുക്തമായാണ് പാകിസ്ഥാനിൽ തിരിച്ചടി നൽകുന്നത്. ഇതിനുപുറമെ, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന് 20 കിലോമീറ്റർ അടുത്ത് സ്ഫോടനമുണ്ടായതായും വിവരങ്ങൾ പുറത്തുവരുന്നു. ഇസ്ലാമാബാദിനെ ലക്ഷ്യമാക്കി ഇന്ത്യ മിസൈൽ…

ഇന്ത്യാ-പാക് സംഘർഷം: പഞ്ചാബിലും ജമ്മു കശ്മീരിലും 3 ദിവസം അവധി

ന്യൂ ഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെ തുടർന്ന് പഞ്ചാബിലെ എല്ലാ സ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ഉത്തരവിട്ടു. നിലവിലെ സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണ്. ഇതിനു സമാനമായി ജമ്മു കാശ്മീരിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജമ്മുവിലും…

error: Content is protected !!