Input your search keywords and press Enter.

State Bulletin

പത്തനംതിട്ട മണ്ഡലം : 13,789 പോസ്റ്റല്‍ വോട്ട്

  ആകെ 13,789 പോസ്റ്റല്‍ വോട്ടാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. ഇതില്‍ 85 വയസിനു മുകളില്‍ പ്രായമുള്ള വോട്ടര്‍മാരുടെ 9,657 വോട്ടും, ഭിന്നശേഷിക്കാരുടെ 2,035 വോട്ടുകളും, അവശ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ 446 വോട്ടുകളും പോളിംഗ് ഓഫീസര്‍മാരുടെ 1,651 വോട്ടുകളുമാണ് ഇതില്‍ ഉള്ളത്. 4,256 ബാലറ്റുകള്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) മുഖേന അയച്ചതില്‍ 1977 എണ്ണം ഇതുവരെ തിരികെ ലഭിച്ചു. നാലിന് രാവിലെ എട്ടുവരെ ലഭിക്കുന്ന…

എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും: മന്ത്രി വീണാ ജോര്‍ജ്

എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും:മന്ത്രി വീണാ ജോര്‍ജ് വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്‍ന്നു നല്‍കുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളായി മാറാണം. അവര്‍ക്ക് പേടി കൂടാതെ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്നവരാകണം. വിദ്യാഭ്യാസ…

വിദ്യാലയങ്ങള്‍ പ്രവേശനോൽസവ വേദിയായി മാറി

  വിദ്യാലയങ്ങള്‍ പ്രവേശനോൽസവ വേദിയായി മാറി പതിനായിരക്കണക്കിന് വിദ്യാലയങ്ങൾ ഇന്ന് സന്തോഷത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പ്രവേശനോൽസവ വേദിയായി മാറി. രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുഞ്ഞുങ്ങളുടെ നിലവിളികൾ ഇല്ലാതായി എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ഭയമില്ലാതെ സന്തോഷത്തോടെ വിദ്യാർഥികളെ സ്വീകരിക്കാൻ അധ്യാപകരും പൊതുസമൂഹവും തയ്യാറാകുന്ന സന്തോഷകരമായ കാഴ്ചയാണ് ലോകം കാണുന്നത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ തിരിച്ചു വരവ് പൊതുസമൂഹവും ഗവൺമെന്റും ഒന്നിച്ച് ഉറപ്പാക്കിയതാണ്. വിദ്യാഭ്യാസ ചരിത്രത്തിൽ പൊതുവിദ്യാഭ്യാസ രംഗം ഇത്രയധികം…

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

ഓറഞ്ച് അലർട്ട് 03-06-2024: എറണാകുളം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 03-06-2024: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ *04-06-2024: എറണാകുളം, തൃശൂർ, കോഴിക്കോട്,…

സ്‌കൂളിലേക്ക് പോകുമ്പോൾ: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം

സ്‌കൂളിലേക്ക് പോകുമ്പോൾ: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം നല്ല ആരോഗ്യ ശീലങ്ങൾ വീട്ടിലും വിദ്യാലയത്തിലും മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പല പകർച്ചവ്യാധികളേയും കൃത്യമായ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കാൻ സാധിക്കും.…

ലോക സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

ലോക സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വോട്ടെണ്ണൽ 20 കേന്ദ്രങ്ങളിലായി നടക്കും ലോക സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. രാവിടെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ…

പാലക്കാട് ജില്ലാ വാർത്തകൾ (01/06/2024)

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം നേടിയ അംഗങ്ങളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്ക്, ക്ഷേമനിധി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ഐ.എഫ്.എസ്.സി ഉള്‍പ്പെടെ) എന്നിവയുടെ പകര്‍പ്പ്…

കൊല്ലം ജില്ലാ വാർത്തകൾ (01/06/2024)

ഭരണഘടനയുടെ ആമുഖംചൊല്ലിയുള്ള പ്രവൃത്തിദിന മാതൃകയുമായി ‘കില’ ഭരണഘടനചൊല്ലി പ്രവൃത്തിദിവസംതുടങ്ങുന്ന സര്‍ക്കാര്‍ കാര്യാലയമാതൃകയുമായി കൊല്ലം കില. ഭരണഘടനാഅവബോധം പകരുന്നതിനുള്ള വേറിട്ടതുടക്കമാണ് ഇവിടെസാധ്യമാക്കിയത്. ഉച്ചഭാഷിണിയിലൂടെ ഭരണഘടനയുടെ ആമുഖം നിത്യവും രാവിലെ 10.10ന് ചൊല്ലിനല്‍കുന്ന രീതിക്കാണ് തുടക്കം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രവര്‍ത്തനമേഖലയായ പരിശീലനങ്ങള്‍ നടത്തുന്ന ലക്ചര്‍ ഹാളുകള്‍ക്കെല്ലാം ഭരണഘടന ആമുഖത്തിലെ വാക്കുകളാണ് പേരുകളായി നല്‍കിയിട്ടുളളത്. ‘പ്രീയാംബിള്‍’, ‘സെക്കുലര്‍’, ‘ഫെഡറല്‍’ എന്നീ പേരുകളാണ് പ്രധാനഹാളുകള്‍ക്ക്. ഭരണഘടനാ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്ക്കറുടെ നാമധേയം അനുസ്മരിപ്പിക്കുന്ന…

മഴക്കെടുതി ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കും – കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലനേരിടാന്‍ സാധ്യതയുള്ള മഴക്കെടുതി ലഘൂകരിക്കാന്‍ സുശക്തമായ നടപടികളാണ് സ്വീകരിക്കുകയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതിലാക്കും. അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയും. തോടുകളിലേയും ഓടകളിലേയും മാലിന്യം നീക്കം ചെയ്യും. ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ വെളളക്കെട്ടിനു ഇടായാക്കുന്നില്ലെന്ന് ഉറപ്പാക്കും. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, റോഡുകള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കും. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു…

ലഹരിബോധവത്കരണ സെമിനാര്‍

കൊല്ലം: ലഹരിയില്‍ നിന്ന് കുട്ടികളെ അകറ്റുന്നത് ലക്ഷ്യമാക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍, കാവല്‍ പ്ലസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന പരിപാടി ബാലാവകാശ കമ്മിഷന്‍ മുന്‍അംഗം സി. ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍ അധ്യക്ഷനായി. സി. ഡബ്‌ള്യു. സി. അംഗങ്ങളായ എ.ആര്‍. രഞ്ജന,…

error: Content is protected !!