പത്തനംതിട്ട: പത്തനംതിട്ട ജില്ലയില് പ്രവര്ത്തിക്കുന്നത് നാല് ദുരിതാശ്വാസ ക്യാമ്പുകള്. തിരുമൂലപുരം എസ്.എന്.വി. സ്കൂള്, പെരിങ്ങര സെന്റ്. ജോണ്സ് ജി.എല്.പി.എസ്, കുറ്റപ്പുഴ മുത്തൂര് ക്രൈസ്റ്റ് സെന്ട്രല് സ്കൂള്, കവിയൂര് എടക്കാട് ജി.എല്.പി.എസ് എന്നിവിടങ്ങളിലാണ് നിലവില് ക്യാമ്പ് പ്രവര്ത്തിക്കുന്നത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലെ ക്യാമ്പ് ഇന്നലെ പ്രവര്ത്തനം അവസാനിപ്പിച്ചു. നാല് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 168 പേരാണുള്ളത്. ഇതില് 60 വയസ് കഴിഞ്ഞ 30 പേരുണ്ട്. 46 കുട്ടികളും. തിരുമൂലപുരം എസ്.എന്.വി.…
യുവാക്കള്ക്ക് സുവര്ണാവസരം: തൊഴിലൊരുക്കി തിരുവല്ല ജോബ് സ്റ്റേഷന് വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില് കാമ്പയിന്റെ ഭാഗമായി പ്രോസസ് അസോസിയേറ്റ് തസ്തികയിലേക്ക് ഓറിയന്റഷനും ആദ്യഘട്ട ഷാഡോ ഇന്റര്വ്യൂവും നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന ഇന്റര്വ്യൂ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനില് കുമാര് അധ്യക്ഷനായി. കെകെഇഎം പ്രോഗ്രാം മാനേജര് ധന്യ പവിത്രന്, അസിസ്റ്റന്റ് പ്രൊഫസര് ഡോ. റാണി ആര് നായര്,…
മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള് കൂടി തുറന്നു പത്തനംതിട്ട ജില്ലയില് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്കൂടി തുറന്നു. കുറ്റപ്പുഴയില് രണ്ടും പെരിങ്ങരയില് ഒന്നും ക്യാമ്പുകളാണ് പുതുതായി ക്യാമ്പുകള് തുറന്നത്. കുറ്റപ്പുഴയില് തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂര് ക്രൈസ്റ്റ് സെന്ട്രല് സ്കൂളിലും പെരിങ്ങര സെന്റ് ജോണ്സ് ജിഎല്പിഎസിലുമാണ് ഈ ക്യാമ്പുകള്. ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. 49 കുടുംബങ്ങളിലെ 187 പേര് ഈ ക്യാമ്പുകളില് സുരക്ഷിതരാണ്. ഇതില് 60 വയസ് കഴിഞ്ഞ…
എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 രോഗങ്ങള് പടരുന്നു : അതീവ ജാഗ്രത മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും…
പത്തനംതിട്ട ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു;പൊതു ജനാരോഗ്യനിയമം കര്ശനമാക്കും നിയമസഭ പാസാക്കിയ പൊതുജനാരോഗ്യനിയമം 2023 ജില്ലയില് കര്ശനമായി നടപ്പിലാക്കാന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.പി. രാജപ്പന്റെ അധ്യക്ഷതയില് ചേര്ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടറാണ് സമിതിയുടെ ഉപാധ്യക്ഷന്. ആദ്യഘട്ടത്തില് നിയമത്തിലെ വ്യവസ്ഥകളെ പറ്റി ബോധവല്ക്കരണം നടത്തും. പകര്ച്ചവ്യാധികള് പടരാനിടയാക്കുന്ന സാഹചര്യങ്ങള് കണ്ടെത്തിയാല് 10,000 രൂപ പിഴ മുതല് തടവുശിക്ഷവരെ ലഭിക്കാം. കുറ്റകൃത്യത്തിന് 2 ലക്ഷം രൂപ വരെ പിഴ…
കാലവര്ഷം എത്തി; ഒരാഴ്ച ശക്തമായ മഴ സംസ്ഥാനത്ത് മേയ് 30 ന് കാലവര്ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന് അറബിക്കടലില് കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതിനാല് കേരളം തീരത്ത് ശക്തമായ പടിഞ്ഞാറന് കാറ്റ് നിലനില്ക്കുന്നു. ഇതിന്റെ ഫലമായി, കേരളത്തില് അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല് / കാറ്റ് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്…
പ്രഭാഷണപരമ്പര സംഘടിപ്പിക്കും ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാര്ഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസ പ്രഭാഷണ പരമ്പര ഇന്ന് (30) വൈകിട്ട് ആറിന് കോന്നി ഗവണ്മെന്റ് ഹയര് സെക്കന്ററി സ്കൂള് ആഡിറ്റോറിയത്തില് നടക്കും. കോന്നി പബ്ലിക് ലൈബ്രറിയുടെയും കോന്നി ടൗണ് റസിഡന്റ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രശസ്ത എഴുത്തുകാരനും കാലടി ശ്രീശങ്കര സര്വകലാശാല മുന് പ്രോ.വൈസ് ചാന്സലറുമായ ഡോ. കെ എസ് രവികുമാര്, പറയുന്ന കഥയും എഴുതുന്ന കഥയും എന്ന വിഷയത്തില് പ്രഭാഷണം നടത്തും.കോന്നി…
കാലവര്ഷം മേയ് 30 ന് കേരളത്തിലെത്തും അടുത്ത 24 മണിക്കൂറിനുള്ളില് കാലവര്ഷം കേരളത്തില് എത്തിച്ചേരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന് കാറ്റ് നിലനില്ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത ഏഴ്് ദിവസം വ്യാപകമായി ഇടി / മിന്നല് / കാറ്റ് എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. മേയ് 30 മുതല് ജൂണ് 2 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…
വിഷു ബമ്പര് 12 കോടി :VC 490987 എന്ന ലോട്ടറിയ്ക്ക് ലഭിച്ചു ഈ വർഷത്തെ വിഷു ബമ്പര് ലോട്ടറി നറുക്കെടുത്തു. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയായ ഒന്നാം സമ്മാനം. ആലപ്പുഴ ജില്ലയിലെ അനിൽ കുമാർ ആണ് ടിക്കറ്റ് വിറ്റ ഏജൻ്റ്. രണ്ടാം സമ്മാനമായ 1 കോടി രൂപ വീതം അർഹമായ ആറ് ടിക്കറ്റുകൾ: VA 205272 VB 429992 VC 523085 VD 154182 VE 565485…
പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ് . 4,14,159 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വർഷം നേരത്തെ തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്. DHSE FIRST YEAR RESULTS – 2024 Announced on 28.05.2024 VHSE FIRST YEAR RESULTS – 2024…