തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ജൂൺ 21 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ…
ഇ-ക്രോപ്പ് സ്മാർട്ട് ഫാർമിംഗ് സാങ്കേതികവിദ്യ വാണിജ്യവൽകരിക്കുന്നു കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐസിഎആർ-കേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഇ-ക്രോപ്പ് സ്മാർട്ട് ഫാർമിംഗ് സാങ്കേതികവിദ്യ വാണിജ്യവൽകരിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി മുംബൈയിലെ എം/എസ് പ്രിസിഷൻ ഗ്രോയുമായി 17.70 ലക്ഷം രൂപയുടെ ടെക്നോളജി ലൈസൻസ് കരാറിൽ ഒപ്പുവച്ചു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സി ടി സി ആർ ഐ യിൽ നടന്ന ചടങ്ങിൽ…
നാലാം ലോകകേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരിൽ നിന്നാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്. മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം…
കോന്നി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോന്നി ഗാന്ധിഭവന്‍ ദേവലോകത്തിന്റെയും കോന്നി ടൗണ്‍ റെസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണവും, അയല്‍വീടുകള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക, വൃക്ഷം നല്‍കുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നല്‍കുന്ന തണല്‍ ഭൂമിക്ക് സംരക്ഷണമേകുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പത്തനാപുരം ഗാന്ധിഭവന്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അയല്‍വീട്ടില്‍ ഒരു മരം പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും സ്‌നേഹപ്രയാണം 497-ാമത് ദിന സംഗമവും…
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് കേരളത്തിലെ ലബോറട്ടറി, ഡയഗ്‌നോസ്റ്റിക് വിഭാഗങ്ങളിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള സ്ഥിര രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലവാരം നിർണയിക്കുന്നതിന് അസസ്സർമാരുടെ പാനൽ രൂപീകരിക്കുന്നു. അപേക്ഷ ഓൺലൈനായി ജൂലൈ അഞ്ചിനകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in…
ലോക പരിസ്ഥിതിദിനം : സംസ്ഥാനതല ആഘോഷത്തിന് മുഖ്യമന്ത്രി തുടക്കം കുറിക്കും’ ലോക പരിസ്ഥിതി ദിനാചരണ സംസ്ഥാനതല ആരംഭം ക്ലിഫ് ഹൗസിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജൂൺ 5 നു രാവിലെ 9ന് ക്ലിഫ് ഹൗസിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിസ്ഥിതിദിന പരിപാടിയിൽ വട്ടിയൂർക്കാവ് എം.എൽ.എ വി. കെ. പ്രശാന്ത്, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്…
കാലടി: പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിതമാതൃകയായി കാലടി എസ് മുരളീധരനും പങ്കാളി രാധയും . കാലടിയിലെ ഗ്രന്ഥശാലാപ്രവർത്തകരായ ഈ ദമ്പതികൾ പ്രഭാത സവാരിക്കിടെ തെരുവോരങ്ങളിൽ നിന്നും കഴിഞ്ഞ അറുപത് ദിവസങ്ങൾ കൊണ്ട് സമാഹരിച്ചത് ആറായിരത്തിലേറെ കുപ്പികളും ഏഴായിരത്തിലധികം കുപ്പി അടപ്പുകളും , കൂടാതെ മുന്നൂറിൽപ്പരം മദ്യക്കുപ്പികളും . പ്ലാസ്റ്റിക് കുപ്പികളേക്കാൾ ഏറെ പരിസ്ഥിതിക്ക് വിനാശകാരിയാണ് ഒറ്റച്ചവിട്ടിൽ തന്നെ മണ്ണിൽ താണ് ഭൂമിയും വെള്ളവും ഒരുപോലെ വിഷലിപ്തമാക്കുന്ന പ്ലാസ്റ്റിക് അടപ്പുകൾ എന്നും…
ചരിത്രം കുറിച്ച് കേരളം : കേരളത്തില്‍ ബി ജെ പിയുടെ താമര വിരിഞ്ഞു :സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ ലോക സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലം ബി ജെ പി സുരേഷ് ഗോപിയിലൂടെ കരസ്ഥമാക്കി .വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പല മണ്ഡലവും പിടിക്കും എന്ന് വിധി എഴുതി . തദ്ദേശ തിരഞ്ഞെടുപ്പില്‍ പല വാര്‍ഡും അട്ടിമറി വിജയം കയ്യില്‍ എടുക്കും എന്ന് എന്‍ ഡി എ…
മൂഴിയാർ ഡാമിൽ റെഡ് അലർട്ട് ശക്തമായ മഴയെ തുടര്‍ന്ന് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് നിലനിൽക്കുന്നു. ഏതു സമയത്തും ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നും അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്നും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ഡാമില്‍ നിന്ന് ജലം തുറന്നു വിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാന്‍…
ആദ്യഫലം വന്നത് 9.30 ന്. ഒന്നാം റൗണ്ട് ഇവിഎം എണ്ണി കഴിഞ്ഞപ്പോള്‍ പത്തനംതിട്ടയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് 14 വോട്ടിന്റെ ലീഡ് അപ്ഡേറ്റ്സ് രാവിലെ 9.45: വോട്ട് നില:- ആന്റോ ആന്റണി (യു ഡി എഫ്) – 24057 ഡോ. ടി.എം. തോമസ് ഐസക്ക് (എല്‍ ഡി എഫ്) – 19937 അനില്‍ കെ ആന്റണി (എന്‍ ഡി എ) – 13453 അഡ്വ. പി…