Input your search keywords and press Enter.

Monthly Archives

May 2024

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 രോഗങ്ങള്‍ പടരുന്നു: അതീവ ജാഗ്രത

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 രോഗങ്ങള്‍ പടരുന്നു : അതീവ ജാഗ്രത മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും…

കീം 2024 : കൺട്രോൾ റൂം ആരംഭിച്ചു

കീം 2024 : കൺട്രോൾ റൂം ആരംഭിച്ചു എൻജിനിയറിങ്/ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയെ (കീം-2024) സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. അന്വേഷണങ്ങൾക്ക് 0471-2332120, 0471-2338487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിശദ വിവരങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും.…

വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും: ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കം

വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും: ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഇന്ന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാര്‍, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടുന്ന 8 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുക. ഒഡീഷ സംസ്ഥാന നിയമസഭയിലെ ബാക്കിയുള്ള 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും. കഴിഞ്ഞ…

കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ “മാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5ന്

കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ “മാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5 ന് കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി, തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ മാനസിക ഉല്ലാസ പ്രോഗ്രാം നടക്കും .മാനസിക ആരോഗ്യവും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ 2024 ജൂൺ 5 രാവിലെ 10 മണി മുതൽ ഊട്ടുപാറ സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ വെച്ച് നടക്കും . തിരുവനന്തപുരം,…

മഹാത്മ ജനസേവന കേന്ദ്രം ഓഫീസ് പ്രവർത്തനം ഇനി നെല്ലിമൂട്ടിൽപടിക്ക് സമീപം

മഹാത്മ ജനസേവന കേന്ദ്രം ഓഫീസ് പ്രവർത്തനം ഇനി നെല്ലിമൂട്ടിൽപടിക്ക് സമീപം അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ മഹാത്മ ജനസേവന കേന്ദ്രം പ്രധാന ഓഫീസ് MC റോഡിൽ നെല്ലിമൂട്ടിൽ പടിക്കും, MMDM ITC ക്കും മധ്യേ മോർ ഇഗ്നേഷ്യസ് യാക്കോബിറ്റ് സിറിയൻ ചർച്ചിന് എതിർവശമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. അടൂർ കണ്ണംകോട് ഏഞ്ചൽസ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ഓൾഡ് ഏജ് ഹോം കൊടുമൺ കുളത്തിനാലിലെ ജീവകാരുണ്യ ഗ്രാമത്തിലേക്കും, യാചക പുനരധിവാസ കേന്ദ്രം പള്ളിക്കൽ…

പത്താമത് കോന്നി മെറിറ്റ്‌ ഫെസ്റ്റ് ജൂണ്‍ ഒന്നിന്

പത്താമത് കോന്നി മെറിറ്റ്‌ ഫെസ്റ്റ് ജൂണ്‍ ഒന്നിന് കോന്നി: കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന പത്താമത് കോന്നി മെറിറ്റ്‌ ഫെസ്റ്റ് ജൂണ്‍ ഒന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . സെന്റ്‌ ജോര്‍ജ് മഹായിടവക ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിയ്ക്ക് രക്ഷാധികാരി അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും . മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യ അഥിതിയായി പങ്കെടുക്കും എന്ന് ചെയര്‍മാന്‍ റോബിന്‍ പീറ്റര്‍ അറിയിച്ചു . പത്ത്…

കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു

കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അദ്ധ്യക്ഷനായുള്ള പൊതുജനാരോഗ്യ സമിതിയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് മെമ്പർ സെക്രട്ടറിയായും. ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, കൃഷി ഓഫീസർ, വെറ്റിനറി ഓഫീസർ, ഫുഡ് സേഫ്റ്റി ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ ഹെൽത്ത് ഇൻസ്പെക്ടറിനെ ഹെൽത്ത് ഓഫീസറായി ആയും ഉൾപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണ വിധേയമാക്കുന്നതിന് പൊതുജനാരോഗ്യനിയമം…

പത്തനംതിട്ട ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു; പൊതു ജനാരോഗ്യനിയമം കര്‍ശനമാക്കും

പത്തനംതിട്ട ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു;പൊതു ജനാരോഗ്യനിയമം കര്‍ശനമാക്കും നിയമസഭ പാസാക്കിയ പൊതുജനാരോഗ്യനിയമം 2023 ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.പി. രാജപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടറാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ആദ്യഘട്ടത്തില്‍ നിയമത്തിലെ വ്യവസ്ഥകളെ പറ്റി ബോധവല്‍ക്കരണം നടത്തും. പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴ മുതല്‍ തടവുശിക്ഷവരെ ലഭിക്കാം. കുറ്റകൃത്യത്തിന് 2 ലക്ഷം രൂപ വരെ പിഴ…

കാലവര്‍ഷം എത്തി; ഒരാഴ്ച ശക്തമായ മഴ

കാലവര്‍ഷം എത്തി; ഒരാഴ്ച ശക്തമായ മഴ സംസ്ഥാനത്ത് മേയ് 30 ന് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ കേരളം തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റ് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍…

കല്ലേലി വെള്ളച്ചാട്ടത്തില്‍ രണ്ടു പേര് തെന്നി വീണു : കൂടെ ഉള്ളവര്‍ രക്ഷിച്ചു

കല്ലേലി വെള്ളച്ചാട്ടത്തില്‍ രണ്ടു പേര് തെന്നി വീണു : കൂടെ ഉള്ളവര്‍ രക്ഷിച്ചു കോന്നി കല്ലേലി ചെളിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന വെള്ളചാട്ടം കാണാനും അതില്‍ കുളിയ്ക്കാനും എത്തിയ കൊല്ലം പുനലൂര്‍ നിവാസികളായ കുടുംബത്തിലെ രണ്ടു പേര് വഴുവഴുത്ത പാറയില്‍ നിന്നും തെന്നി വെള്ളം വീണു .കൂടെ ഉണ്ടായിരുന്ന ആളുകള്‍ പെട്ടെന്ന് പിടിച്ചു കയറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി . ഈ വെള്ള ചാട്ടം സന്ദര്‍ശിക്കാന്‍ അനവധി ആളുകള്‍…

error: Content is protected !!