Input your search keywords and press Enter.

Monthly Archives

May 2025

പ്രളയ സാധ്യത മുന്നറിയിപ്പ് (30/05/2025)

പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചൻകോവിൽ…

കനത്ത മഴ റെഡ് അലേർട്ട് പ്രഖ്യാപിച്ചു (30/05/2025)

പ്രളയ സാധ്യത മുന്നറിയിപ്പ് പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ…

കോവിഡ്: കേരളത്തില്‍ ആക്ടീവ് കേസുകൾ 727; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലകളിൽ പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്. കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ. എൻ വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. കോവിഡ് കേസുകൾ കൂടുതലായി…

മഴ കനക്കുന്ന സാഹചര്യയത്തിൽ ജാഗ്രത പാലിക്കണം

എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും മുഴുവൻ സമയവും പ്രവർത്തനക്ഷമം മഴ കനത്തതോടെ പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നതിനാൽ ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നതും ശ്രദ്ധിക്കണമെന്നും മത്സ്യതൊഴിലാളികൾ മുന്നറിയിപ്പ് ഉള്ള സമയങ്ങളിൽ കടലിൽ പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങൾ, പുഴയോരം, സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ, മറ്റു പാരിസ്ഥിതിക ലോല പ്രദേശങ്ങൾ…

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം; കലവൂർ ജിഎച്ച്എസ്എസിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ, എസ്.എം.സി…

കപ്പലപകടം: സിഎംഎഫ്ആർഐ പഠനം തുടങ്ങി

കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ നടന്ന എം എസ് സി എൽസ-3 കപ്പൽ അപകടം കടൽ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് ഇപ്പോൾ പഠനം നടന്നുവരുന്നത്. ഈ ജില്ലകളിലെ 10 സ്റ്റേഷനുകളിൽ നിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകൾ പരിശോധിച്ചുവരികയാണ്. ഓക്സിജന്റെ അളവ്, അമ്ലീകരണം, പോഷകങ്ങൾ തുടങ്ങിയവ…

എംഎൽസി എൽസ-3 ചരക്കുകപ്പൽ മറിഞ്ഞതിനു കാരണം യന്ത്രത്തകരാർ; ജൂലായ് മൂന്നിനകം പ്രശ്നങ്ങൾ പരിഹരിക്കും

കേരള തീരത്തിനടുത്ത് കടലിൽ എംഎൽസി എൽസ-3 ചരക്കുകപ്പൽ മറിഞ്ഞതിനു കാരണം യന്ത്രത്തകരാറാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡയറക്ടേറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഉന്നത ഉദ്യോഗസ്ഥർ. അപകടത്തിനുപിന്നിൽ അട്ടിമറിസാധ്യതയില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജൂലായ് മൂന്നിനകം ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും ഡയറക്ടർ ശ്യാം ജഗന്നാഥൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2025 മെയ് 25 ന് കേരള തീരത്തോടടുത്ത് എം‌എസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട പ്രതികരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളെ…

23.5 കോടി രൂപയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു: നാല് പേരെ അറസ്റ്റ് ചെയ്തു

വടക്കുകിഴക്കൻ മേഖലയിൽ മയക്കുമരുന്ന് കള്ളക്കടത്തു തടയുന്നതിനുള്ള നടപടികളുടെ തുടർച്ചയായി , ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), 19 ബറ്റാലിയൻ അസം റൈഫിൾസിന്റെ സഹായത്തോടെ, മണിപ്പൂരിലെ നോണിയിൽ, 21.5.2025ന് NH-37 ൽ ഒരു ട്രക്ക് തടഞ്ഞുനിർത്തി 569 ഗ്രാം ഹെറോയിനും 1,039 ഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകളും പിടിച്ചെടുത്തു. ട്രക്കിന്റെ ചേസിസിൽ പ്രത്യേകം നിർമ്മിച്ച ഒരു അറയിൽ / ചേമ്പറിൽ ഒളിപ്പിച്ച നിലയിൽ നിരോധിത മയക്കുമരുന്ന് അടങ്ങിയ പാക്കറ്റുകൾ കണ്ടെത്തി. മറ്റൊരു…

അതിതീവ്ര മഴ: 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 29/05/2025: പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 30/05/2025: ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട്…

അരുവാപ്പുലം കല്ലേത്ത് പരേതനായ കെ എം വർഗീസിൻ്റെ ഭാര്യ റ്റി.കെ എമിലി (92) നിര്യാതയായി

കോന്നി: അരുവാപ്പുലം കല്ലേത്ത് പരേതനായ കെ എം വർഗീസിൻ്റെ ഭാര്യ റ്റി.കെ എമിലി (92) (അമ്മിണി സാർ, റിട്ട. ടീച്ചർ, സെൻറ് ജോർജ്ജ് ഹൈസ്കൂൾ ഊട്ടുപാറ, കോന്നി) അന്തരിച്ചു. പരേത ഊട്ടുപാറ തുണ്ടിൽ കുടുംബാംഗമാണ്. ഭൗതികശരീരം ചൊവ്വാഴ്ച (27. 05.2025) വൈകിട്ട് 5 . 30ന് എറണാകുളം ചക്കരപ്പറമ്പ് പുല്ലു പറമ്പ് റോഡിലുള്ള, മകൻ അഡ്വ. മാത്യു വർഗ്ഗീസിൻ്റെ (റിട്ട. ജോയിൻ്റ് രജിസ്റ്റാർ ഹൈക്കോടതി എറണാകുളം) ഭവനത്തിൽ പൊതുദർശനത്തിന് വെക്കുന്നതും,…

error: Content is protected !!