Input your search keywords and press Enter.

Monthly Archives

September 2025

മേരിക്കുട്ടി ജോൺ (89) നിര്യാതയായി

മല്ലപ്പള്ളി: പുലിക്കല്ലുമ്പുറത്ത് പരേതനായ പി വി ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ (89) വാർദ്ധക്യ സഹജമായ അസുഖത്താൽ ഇന്ന് രാവിലെ അന്തരിച്ചു. പരേത കാഞ്ഞീറ്റുകര പൊടിപ്പാറ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ നാലാം തിയതി (04.09.2025) ഉച്ചയ്ക്ക് മൂന്ന് മണിക്ക് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി എസ്സ് ഐ. ദേവാലയത്തിൽ വച്ച്. മക്കൾ: ഷേർലി ബാബു, അനിത മാത്യു, സുജ ഷാജി, മരുമക്കൾ: ബാബു വെമ്മേലി കോന്നി, വർഗീസ് മാത്യു തെക്കേൽ…

ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ്‌ അനുവദിച്ചു : കൊടിക്കുന്നില്‍ സുരേഷ് എം പി

ഏറനാട് എക്സ്പ്രസിന് സെപ്റ്റംബർ 3 മുതൽ ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കാൻ കാരണമെന്ന് എം പി അറിയിച്ചു. ഏറെ താമസിയാതെ തന്നെ ശാസ്താംകോട്ടയിൽ മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്, ആലപ്പുഴ വഴി സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കും സ്റ്റോപ്പ് ലഭിക്കുമെന്നാണ്…

രാഷ്ട്രപതി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു

രാഷ്ട്രപതി ദ്രൗപദി മുർമു കർണാടകയിലെ മൈസൂരുവിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (AIISH) ന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു. സംസാരം, കേൾവി എന്നിവ സംബന്ധമായ പ്രശ്നങ്ങളും അവയുടെ ലക്ഷണങ്ങളും തിരിച്ചറിയാനും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും വിദഗ്ധർ ആവശ്യമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. സംസാരം, ശ്രവണ പരിമിതികൾ നേരിടുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം ഉണ്ടായിരിക്കുകയും അവരോട് സഹകരണത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം പുലർത്തുകയും…

കേന്ദ്ര കാലാവസ്ഥ വകുപ്പ്: വിവിധ അറിയിപ്പുകള്‍ (02/09/2025)

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 3 മുതൽ 4 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 03/09/2025: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 04/09/2025: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ്…

അ‍ജ്ഞാത വാഹനം ഇടിച്ചു: അധ്യാപികയ്ക്ക് ദാരുണാന്ത്യം

സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36) ആണ് മരിച്ചത്. കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ആണ് അപകടം. ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ആൻസിയുടെ കൈ വേർപ്പെട്ട നിലയിലായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായില്ല.…

സുപ്രധാന നേട്ടവുമായി ഡിജിറ്റൽ ഇന്ത്യ; 2,000 ഇ-ഗവൺമെന്റ് സേവനങ്ങളുടെ സംയോജനം

അഖിലേന്ത്യാ തലത്തിൽ ഡിജിലോക്കറിലും ഇ-ഡിസ്ട്രിക്റ്റ് പ്ലാറ്റ്‌ഫോമുകളിലുമായി ഇ-ഗവൺമെന്റ് സേവനങ്ങളുടെ സംയോജനം പ്രാപ്തമാക്കുന്നതിലൂടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ദേശീയ ഇ-ഗവണൻസ് ഡിവിഷൻ (NeGD) മറ്റൊരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ഈ നേട്ടത്തോടെ, 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൗരന്മാർക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ഏകദേശം 2,000 ഡിജിറ്റൽ സേവനങ്ങൾ സുഗമമായി പ്രയോജനപ്പെടുത്താൻ കഴിയും. ഈ സംയോജിത സേവനങ്ങളിൽ, സർട്ടിഫിക്കറ്റുകൾ, ക്ഷേമ പദ്ധതികൾ, യൂട്ടിലിറ്റി പേയ്‌മെന്റുകൾ,…

വിദ്യാഭ്യാസ നിലവാരത്തിൽ രാജ്യത്തിന് മാതൃക: യുഡയസ് പ്ലസ് റിപ്പോർട്ടിൽ തിളങ്ങി കേരളം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടിൽ 2024-25 അക്കാദമിക വർഷത്തിൽ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ഇതിൽ അക്കാദമിക നിലവാരം, വിദ്യാർത്ഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ മേഖലകളിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. മന്ത്രി അറിയിച്ചു. കേരളത്തിൽ…

error: Content is protected !!