Input your search keywords and press Enter.

Monthly Archives

February 2024

കൊക്കാത്തോട്ടില്‍ ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രം

  കൊക്കാത്തോട്ടില്‍ ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രമാണെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട് പ്രാഥമികാരോഗ്യത്തിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരികയായിരുന്നു എംഎല്‍എ. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.24 കോടി രൂപയാണ് കെട്ടിട നിര്‍മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. നിലവിലുള്ള കെട്ടിടം നവീകരിക്കുക മാത്രമല്ല ഇരുനിലയുള്ള മറ്റൊരു കെട്ടിടം കൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് അടക്കമുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.…

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 29/02/2024 )

വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരുവര്‍ഷം) താത്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പങ്കെടുക്കുവാന്‍ താത്പര്യമുള്ള എംബിബിഎസ് ഡിഗ്രിയും ടിസിഎംസി സ്ഥിരം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി മാര്‍ച്ച് ആറിന് രാവിലെ…

തിരുവനന്തപുരത്ത് എക്സൈസ് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു

    തിരുവനന്തപുരം ജില്ലയിൽ 2024 ലോകസഭ ഇലക്ഷനോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എൻഫോഴ്സ്സ്‌മെന്റ് പ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുള്ളതാണ്. 2024 ഫെബ്രുവരി 23 മുതൽ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയിൽ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ജില്ലയെ 2…

12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്: മഞ്ഞ അലർട്ട്

  ഇന്നും നാളെയും (2024 ഫെബ്രുവരി 29 & മാർച്ച് 1) കൊല്ലം, ആലപ്പുഴ , കോട്ടയം & തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് & കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

മലബാര്‍ വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 29/02/2024 )

മാധ്യമ പ്രവർത്തക ഷാർഗി ഗംഗാധറിന് ആദരവ് മാഹി:വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാഹി ഗവ. എൽ. പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അധ്യക്ഷത വഹിച്ചു. മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ എം എം തനൂജ മുഖ്യഭാഷണം നടത്തി. മാഹി മേഖലയിലെ ഏക വനിതാ മാധ്യമപ്രവർത്തകയും വീഡിയോഗ്രാഫറുമായ ഷാർഗി ഗംഗാധറിനെ ചടങ്ങിൽ പൊന്നാടയണിയിച്ചും…

അടുത്ത മൂന്ന് ദിവസം പത്ത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത

  സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം പത്ത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം,,ആലപ്പുഴ ,കോട്ടയം,തിരുവനന്തപുരം,പത്തനംതിട്ട ,എറണാകുളം, കണ്ണൂര്‍ ,കാസര്‍ഗോഡ്, തൃശൂര്‍ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളില്‍ യല്ലോ അലര്‍ട് പ്രഖ്യാപിച്ചു കൊല്ലം,,ആലപ്പുഴ ,കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 °C വരെയും,തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ 37 °c വരെയും,തൃശൂര്‍ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളില്‍ 36 °c വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.…

കോന്നി ചിറ്റൂർക്കടവ്‌ പാലത്തിനായി 12 കോടിയുടെ ധനാനുമതി ലഭ്യമായി

    കോന്നി മണ്ഡലത്തിലെ ചിറ്റൂർക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന്‌ 12 കോടി രൂപയുടെ പദ്ധതിക്ക്‌ ധനാനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അച്ചൻകോവിൽ ആറിന്‌ കുറുകെയാണ്‌ പുതിയ പാലം നിർമ്മിക്കുന്നത്‌. ഇത്‌ കോന്നിയുടെ കിഴക്കൻ മേഖലയിൽ മലയാലപ്പുഴ, സീതത്തോട്‌, തണ്ണിത്തോട്‌, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും. ചിറ്റൂർ മുക്കിനേയും, അട്ടച്ചാക്കലിനേയും ബന്ധിപ്പിച്ച് പുതിയ പൊതു മരാമത്ത് പാലം പണിയുന്നതിന് 12കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയതോടെ വളരെ…

വര്‍ണ്ണം ചാലിച്ച് മൂട്ടി മരങ്ങള്‍ പൂത്തു : മെയ് മാസത്തോടെ കായ്‌കള്‍ വിളയും

കണ്ണിനു കാഴ്ച ഒരുക്കി മുട്ടി മരങ്ങള്‍ ഒന്നാകെ പൂത്തു തുടങ്ങി . വന മേഖലയില്‍ എമ്പാടും മുട്ടി മരങ്ങള്‍ ഉണ്ട് .നാട്ടിന്‍ പുറങ്ങളിലും വെച്ചു പിടിപ്പിച്ച മുട്ടി മരങ്ങള്‍ ഇടതൂര്‍ന്നു പൂത്തു തുടങ്ങി . വനമേഖലയിൽ മുട്ടി മരങ്ങൾ യഥേഷ്ടം തഴച്ചു വളരുന്നുണ്ട്. ഫെബ്രുവരി മാസത്തിൽ പൂവിടുന്ന മരങ്ങളിൽ ഏപ്രില്‍ മാസത്തോടെ കായകള്‍ വിളഞ്ഞു തുടങ്ങും .മെയ് ജൂണ്‍ മാസത്തോടെ മൂത്തുപഴുത്ത കായ്‌കള്‍നിറയും. കരടി, മാൻ, ആമ, മലയണ്ണാൻ ,മുള്ളൻപന്നി…

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവുകൾ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിൽ രണ്ടും കാർവാർ, മണ്ഡപം, ദിഘ എന്നീ പ്രാദേശിക കേന്ദ്രങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. പ്രതിമാസ വേതനം 30,000 രൂപ. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 11. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)…

കലഞ്ഞൂർ ഗവ.സ്കൂളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ എം എൽ എ വിലയിരുത്തി

  കോന്നി : കലഞ്ഞൂർ ഗവ.സ്കൂളിൽ നടക്കുന്ന വിവിധ നിർമ്മാണ പ്രവർത്തികൾ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് പൂർത്തികരിക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർദ്ദേശിച്ചു. കലഞ്ഞൂർ ഗവ. സ്കൂളിൽ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നത്തിനായി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. കലഞ്ഞൂർ ഗവ. എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം നിർമാണത്തിനായി 1.20 കോടി രൂപ…

error: Content is protected !!