Input your search keywords and press Enter.

State Bulletin

ഇസ്രയേലിലേക്ക് കടക്കാൻ ശ്രമം: മലയാളി വെടിയേറ്റു മരിച്ചു

ഇസ്രയേലിലേക്ക് കടക്കാൻ ശ്രമം: മലയാളി വെടിയേറ്റു മരിച്ചു സന്ദർശക വിസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു.തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്.തലയ്ക്ക് ആണ് വെടിയേറ്റത് . നാല് പേരാണ് ഇസ്രയേലിലേക്ക് കടന്നത് . രണ്ടു പേരെ പിടികൂടി .ഇവര്‍ ജയിലില്‍ ആണ് .ഒരാള്‍ രക്ഷപെട്ടു നാട്ടില്‍ എത്തി . ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തി.സംഘം ഇസ്രയേലിലേക്ക് കടക്കുന്നത്…

പാലക്കാട് ജില്ലാ വാർത്തകൾ (01/03/2025)

ലേലം ചെയ്യും പാലക്കാട് വടക്കന്തറ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ മതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു അത്തി മരം, ഒരു മഴ മരം എന്നി മുറിച്ചു മാറ്റുന്നതിന് മാര്‍ച്ച് 5 ന് കാലത്ത് 11 മണിക്ക് പാലക്കാട് സബ് ഡിവിഷണല്‍ പോലീസ് ഓഫീസില്‍ ലേലം നടക്കും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേലം ആരംഭിക്കുന്നതിന് മുമ്പ് ലേല സ്ഥലത്തു നേരിട്ട് ഹാജരായി 1000 രൂപ നിരത ദ്രവ്യം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2536700.…

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് സമാപിച്ചു; 75 പരാതികളില്‍ പരിഹാരം

പാലക്കാട്: രണ്ടു ദിവസമായി പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു വന്ന സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തിയ അദാലത്തില്‍ ആകെ 110 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 75 പരാതികള്‍ പൂര്‍ണ്ണമായും പരിഹരിച്ചതായി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍ പറഞ്ഞു. 35 പരാതികള്‍ തുടര്‍ നടപടികള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമായി മാറ്റിവച്ചു. പരിഗണിച്ച പരാതികളില്‍ 39 പരാതികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കമ്മീഷന് നേരിട്ട് ലഭിച്ചതാണ്.…

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവം സംഘടിപ്പിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്ത്

പാലക്കാട്: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ‘മിന്നും താരങ്ങള്‍ ‘ കലോത്സവം സംഘടിപ്പിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 70,000 രൂപ ചെലവിട്ടാണ് കലോത്സവം സംഘടിപ്പിച്ചത്. എടപ്പലം അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിളയൂര്‍ ഗ്രാമപഞ്ചായത്ത് കെ ബേബി ഗിരിജ അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി…

എടുപ്പുക്കുളം തടയണ പുനരുദ്ധാരണം ആരംഭിച്ചു

പാലക്കാട്: ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എലപ്പുള്ളി പഞ്ചായത്തിലെ എടുപ്പുക്കുളം തടയണയുടെ പുനരുദ്ധാരണ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തില്‍ 30 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ 36,26,000 രൂപയും പദ്ധതിക്കായി വകയിരുത്തിയാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. മഴവെള്ളം സംഭരിക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുക, നെല്‍കൃഷി വ്യാപിപ്പിക്കുക, കന്നുകാലികള്‍ക്കും ജനവാസത്തിനും ഉത്തമമായ ജീവിത സാഹചര്യമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.വിശാലാക്ഷിയുടെ…

മുണ്ടക്കുന്ന്-മഞ്ഞളം റോഡ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക വികസന പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച മുണ്ടക്കുന്ന്-മഞ്ഞളം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം മുഹമ്മദാലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.പി അലി , മുഹമ്മദ് കുട്ടി മുതുകുറ്റി , സി കബീര്‍ , പി.പി സുധീര്‍, അബ്ദു കൂമഞ്ചീരി, കോയ കൂമഞ്ചീരി രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നിജാസ് ഒതുക്കുംപുറത്ത്, സി.യൂനുസ്…

സ്റ്റുഡിയോ പൂര്‍ണ്ണമായും കത്തി നശിച്ചു :ചെല്ലം ഉടമ ഷണ്മുഖദാസ്സിന്‍റെ ഏക ഉപജീവന മാര്‍ഗ്ഗം വീണ്ടെടുക്കണം

  അടൂര്‍ ഏനാത്ത് ടൗണിൽ മണ്ണടി റോഡിന് എതിർവശത്തുള്ള ചെല്ലം സ്റ്റുഡിയോ പൂര്‍ണ്ണമായും കത്തി നശിച്ചതോടെ ഏക ഉപജീവന മാര്‍ഗ്ഗം അടഞ്ഞ തീരാ വേദനയില്‍ ആണ് ഉടമ ചെല്ലം ചേട്ടന്‍ (ഷണ്മുഖദാസ് ) . വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.മുകൾനിലയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയ്ക്കുള്ളിൽ പുക ഉയരുന്നത് ചെല്ലന്‍ ചേട്ടന്‍ പുറത്തുനിന്ന് കണ്ടു. ഈ സമയം മറ്റാരും കടയിൽ ഉണ്ടായിരുന്നില്ല.ഉടമ അകത്ത് കയറിയപ്പോഴേക്കും തീ ആളിപ്പടർന്നു. പുറത്തുണ്ടായിരുന്നവർ ചേർന്ന് ഇദ്ദേഹത്തെ…

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ 16 കാരന്‍ മരിച്ചു

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ 16 കാരന്‍ മരിച്ചു കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു.താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം.സംഭവത്തില്‍ എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ്…

കാടിന്‍റെ മക്കള്‍ക്ക്‌ വേണ്ടി : മുളങ്കുറ്റികൾ ഊന്നി വേനലില്‍ കുടിവെള്ളം ഉറപ്പാക്കി

കാടിന്‍റെ മക്കള്‍ക്ക്‌ വേണ്ടി : മുളങ്കുറ്റികൾ ഊന്നി വേനലില്‍ കുടിവെള്ളം ഉറപ്പാക്കി കടുത്ത വേനലില്‍ വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ കാട്ടു തോടുകളില്‍ മുളങ്കുറ്റികൾ ഊന്നി അസുരംകുണ്ട് ഡാം പരിസരത്ത് വനം വകുപ്പ് ജീവനക്കാര്‍ തടയണകള്‍ നിര്‍മ്മിച്ചു . തൃശ്ശൂർ ഡിവിഷൻ, മച്ചാട് റേഞ്ച് വനപാലകരാണ് ചെളി നീക്കി മുളങ്കുറ്റികൾ ഉപയോഗിച്ച് ചെറുതടയണ നിർമിച്ചത്. അരുവിയിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്കും സുഗമമാക്കി. വേനല്‍ കടുത്തതോടെ കാടിന്‍റെ മക്കള്‍ക്ക്‌ കുടിവെള്ളം കിട്ടാക്കനിയായതോടെ വനപാലകര്‍…

മൂന്നു ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത

മൂന്നു ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

error: Content is protected !!