കുവൈറ്റില് വിഷമദ്യ ദുരന്തത്തില് 40 ഇന്ത്യക്കാര് ചികിത്സയിലുള്ളതായി കുവൈത്തിലെ ഇന്ത്യന് എംബസി സ്ഥിരീകരിച്ചു. ഇക്കാര്യം പ്രസ് റിലീസായി പുറത്തിറക്കി. ഇതില് നിരവധി മലയാളികള് ഉണ്ട് എന്നാണ് സൂചന. മരണങ്ങള് സംഭവിച്ചതായി ഇന്ത്യന് എംബസി സ്ഥിരീകരിക്കുന്നുണ്ട്. എന്നാല് എണ്ണത്തിന്റെ കാര്യത്തില് വിവരങ്ങള് പുറത്തുവിട്ടില്ല. 13 പേര് മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ള ചിലര് ഗുരുതരാവസ്ഥയിലാണ്. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്ക്ക് വിവരങ്ങളറിയാന് +965 6550158 എന്ന ഹെല്പ് ലൈന് നമ്പറില് വാട്സ്സാപ്പിലോ നേരിട്ടോ…
Recent Comments