Input your search keywords and press Enter.

Tag

കോന്നി അതിരാത്രം: വിശേഷങ്ങള്‍ ( 25/04/2024 )

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 )

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 ): കോന്നി അതിരാത്രം സമാപനം (01 – 05 -24): പൂർണാഹുതി ഉച്ചക്ക് 3 മണിക്ക് കോന്നി: ഇളകൊള്ളൂർ അതിരാത്രം (01 – 05 -24) ന് അവസാനിക്കും . അതിരാവിലെതന്നെ നിത്യ കർമങ്ങൾക്കു തുടക്കമാകും. രാവിലെ 8.30 നു അനൂയാജഹോമം നടക്കും. യാഗത്തിന് ശേഷം വന്ന വിറകും, സോമവും ദ്രോണ കലശത്തിലാക്കി വറുത്ത ബാർലിയും ആഹുതി ചെയ്യുന്ന ചടങ്ങാണിത്. ഇത് പ്രത്യേക…

കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 30/04/2024 )

കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 30/04/2024 ) കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിന്റെ അവസാന പാദമായ സമ്പൂർണ യാഗ ക്രിയകൾ ഇന്നലെ (29 /04 /2024) രാവിലെ 3.30 നു ആരംഭിച്ചു. പ്രാത സവനവും മാധ്യന്ദിന സവനവും ഇന്നലെ പൂർത്തിയായി. ഇന്ന് രാവിലെ തൃദീയ സവനവും നാളെ യജ്ഞശാല അന്ഗ്നിക്കു സമർപ്പിക്കുന്ന പൂർണാഹുതിയും നടക്കും. സന്ധ്യാ വന്ദനാദികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഋത്വിക്കുകളെ വീണ്ടും വരവേറ്റു. തുടർന്ന് ചിതിയുടെ പടവുകളിൽ…

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 28/04/2024 )

  കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാം ഘട്ടം (28/4/2024) ഉച്ചയോടെ അവസാനിച്ചു. 12.30 ന് നടന്ന പ്രവർഗ്യ ക്രിയയോടെയാണ് അതിരാത്രത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്. അഞ്ചാം പ്രവർഗ്യത്തിനും, ഉപാസത്തിനും സുബ്രമണ്യ ആഹ്വാനത്തിനും ശേഷം ഇന്ദ്രൻ യാഗശാലയിലേക്കെത്തി യാഗം സ്വീകരിക്കാൻ തയ്യാറായി എന്നാണു സങ്കൽപ്പിക്കുന്നത്. അഗ്നിയാണ് സോമവും ദ്രവ്യവും ഏറ്റു വാങ്ങുന്നതെങ്കിലും ഇന്ദ്രൻ അതിനു സാക്ഷിയായി വേണം. ഇന്ദ്രൻ യജമാനറെയും സോമന്റെയും രാജാവാണ്.…

കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 27/04/2024 )

  അതിരാത്രം: ചിതി ഉയർന്നു – നചികേത ചിതി കേരളത്തിലാദ്യമായി കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഏഴാം ദിനം പൂർത്തിയാക്കിയതോടെ മഹാ യാഗത്തിനുള്ള ചിതി ഉയർന്നു. നചികേത ചിതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ ആദ്യമായാണ്. സാധാരണ ഗരുഡന്റെ രൂപത്തിലുള്ള ചിതികളാണ് അതിരാത്രത്തിനായി കേരളത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രവർഗ്യം യാഗത്തിന്റെ ശിരസ്സായി വിലയിരുത്തപ്പെടുമ്പോൾ ചിതി യാഗത്തിന്റെ കഴുത്തായി സങ്കൽപ്പിക്കുന്നു. കിഴക്കേ യാഗ ശാലയുടെ കിഴക്കു മധ്യഭാഗത്തായാണ് ചിതി.…

കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 26/04/2024 )

ഹവിസ്സുകളെരിഞ്ഞു: അഗ്‌നി ഉണർന്നു; പ്രവർഗ്യങ്ങൾ ആരംഭിച്ചു കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയ യാഗ ക്രിയകളിലേക്കു കടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സോമയാഗത്തിന്റെ ഭാഗമായി നിരവധി ഇഷ്ടികൾ (ചെറു യാഗങ്ങൾ) നടന്നു. സൂര്യോദയത്തിനു മുൻപ് തന്നെ ആരംഭിച്ച യാഗ പദ്ധതികളിൽ സാധാരണ ദൈനം ദിന കർമങ്ങൾക്കു പുറമെ അതിരാത്രം ആരംഭിക്കുന്നതിനു മുൻപായുള്ള അഥിതി ഇഷ്ടി നടത്തി. ദേവ മാതാക്കളെ പ്രീതി പ്പെടുത്തുകയാണ് ഇതിന്റെ…

കോന്നി അതിരാത്രം: വിശേഷങ്ങള്‍ ( 25/04/2024 )

ഇളകൊള്ളൂർ അതിരാത്രം: ദ്വിദീയ ചയനം പൂർത്തിയാക്കി കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്നലെ (25- 4 -2024) ദ്വിദീയ ചയനം പൂർത്തിയാക്കി. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. യജമാന പത്നിയും സഹായിയും യാഗ കുണ്ഡത്തിന് പ്രദക്ഷിണം വച്ചു. വൈകിട്ട് 4 മണിയോടെ ഹോമാദികൾ പുനരാരംഭിച്ച് പ്രവർഗ്യോപാസത് ക്രിയകൾ തുടർന്നു രണ്ടാം ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 6 .30 നു ശേഷം പ്രധാന…

error: Content is protected !!