കോന്നി മെഡിക്കൽ കോളേജ് : ഏഴ് നിലകളിലായി പണിയുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു കോന്നി: കോന്നി ഗവ. മെഡിക്കൽ കോളേജിൽ ഏഴ് നിലകളിലായി പണിയുന്ന പുതിയ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി നിർമ്മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിൽ 200 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇതിന്റെ നിർമ്മാണ പുരോഗതി അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. നിലവിൽ 300 കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എല്ലാ നിലകളുടെയും നിർമ്മാണം നിലവിൽ പൂർത്തിയായിട്ടുണ്ട്. പ്ളാസ്റ്ററിംഗ് ,പ്ളംബിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ശേഷിക്കുന്ന പണികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എം.എൽ.എ കരാർ കമ്പനി അധികൃതർക്ക്…
Recent Comments