വനത്തില്‍ നിന്നും സ്വർണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ പിടിച്ചു വൈത്തിരി സുഗന്ധഗിരി വനത്തിൽനിന്ന് ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്വർണഖനനസാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ വനംവകുപ്പ് പിടികൂടി. സുഗന്ധഗിരി ബീറ്റ് അമ്പ -കുപ്പ് റോഡിനുസമീപത്തെ വനത്തിൽ ബ്രിട്ടീഷുകാരുടെ കാലത്തുള്ളതും സ്വർണഖനനത്തിന്റെ ഭാഗമായി നിർമിച്ചതുമായ കൂറ്റൻ കാസ്റ്റ് അയേൺ ബ്ലോക്കുകൾ ആണ് കടത്താൻ ശ്രമിച്ചത്. ഇരുമ്പ് കേബിൾ ഉപയോഗിച്ച് ട്രാക്ടറിൽ കെട്ടിവലിച്ച് വനത്തിനുപുറത്തെത്തിക്കാനായിരുന്നു ശ്രമം. പട്രോളിങ്ങിനിടെയാണ് വനംവകുപ്പധികൃതർ സംഘത്തെ പിടികൂടിയത്. ട്രാക്ടറും സ്കൂട്ടറും മറ്റുവസ്തുക്കളും കസ്റ്റഡിയിലെടുത്തു.…
Recent Comments