കൊല്ലം: ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മണ്‍സൂണ്‍ മുന്നൊരുക്കം, ഉഷ്ണതരംഗം വിഷയങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വിലയിരുത്തി. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 73 തദ്ദേശസ്ഥാപനങ്ങളുടേയും, ആരോഗ്യ വകുപ്പിന്റേയും സംയുക്തയോഗമാണ് ചേര്‍ന്നത്. സ്വീകരിക്കേണ്ട ദുരന്തലഘൂകരണ/പ്രതിരോധ/മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വരള്‍ച്ച രൂക്ഷമായ എല്ലാപ്രദേശങ്ങളിലും കുടിവെള്ളവിതരണം കൃത്യമായിനടത്തണം. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലും, ആദിവാസി-തീരദേശ മേഖലയിലും കുടിവെള്ളം ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധചെലുത്തിയാണ് കുടിവെള്ള ലഭ്യതസാധ്യമാക്കേണ്ടത്. മഴക്കാല…
Recent Comments