Input your search keywords and press Enter.

Monthly Archives

January 2024

ഐരവൺ മുളന്തറയിൽ ഷോക്കേറ്റ് മരിച്ചു

  കോന്നി : മുളന്തോട്ടി വെട്ടുന്നതിനിടെ വൃദ്ധൻ ഷോക്കേറ്റ് മരിച്ചു.മുളന്തറ നെഹലാ മനസിലിൽ ഷാഹുൽ ഹമീദ് (65) ആണ് മരിച്ചത്. ഉച്ചക്ക് രണ്ടര യോടെ ആയിരുന്നു സംഭവം. മുളന്തറയിലെ 11 കെ വി ലൈൻ കടന്നുപോകുന്നതിന് താഴെ മുളം തോട്ടി വെട്ടുന്നതിനിടെ പച്ച മുള ലൈൻ കമ്പിയിൽ തട്ടി ഇയാൾ ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. ഷാഹുൽ ഹമീദിന്റെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം പത്തനംതിട്ട ജനറൽ…

കോന്നി  എസ്. എൻ. ഡി. പി യോഗം കോളേജില്‍ ദേശീയ സെമിനാര്‍

  കോന്നി എസ്. എ. എസ്. എസ്. എൻ. ഡി. പി യോഗം കോളേജിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേർഴ്സുമായി സഹകരിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോളേജിൽ ദേശീയ സെമിനാർ നടത്തും. ജനാധിപത്യ സംരക്ഷണത്തിൽ മാധ്യമങ്ങളുടെയും കോടതിയുടെയും പങ്ക് എന്നതാണ് വിഷയം. തിങ്കൾ രാവിലെ 10ന് കെ. യു. ജനീഷ് കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. എസ്. എൻ ട്രസ്റ്റ്‌ ട്രഷറർ ഡോ. ജി. ജയദേവൻ…

കോന്നി ഫെസ്റ്റ് അമ്യൂസ്മെൻ്റ് പാർക്ക് ശ്രദ്ദേയമാകുന്നു

  കോന്നി : കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വരുന്ന കോന്നി ഫെസ്റ്റിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയിരിക്കുന്ന അമ്യൂസ്മെൻ്റ് പാർക്ക് ശ്രദ്ദേയമാകുന്നു. ജെയിൻ്റ് വീൽ, ബ്രേക്ക് ഡാൻസ്, കൊളമ്പസ്, ഡ്രാഗൺ ട്രയിൻ, ബൗൺസി ബലൂൺ, മിനി ട്രയിൻ, മിനി കാർ, ഗയിംസ് തുടങ്ങിയ നിരവധി വൈവിധ്യമാർന്ന ഇനങ്ങൾ കോന്നി ഫെസ്റ്റിൽ എത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നു.…

അയോധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ രാവിലെ 11.30 മുതൽ ( ജനുവരി 22 )

  പ്രാണപ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ അയോധ്യ കനത്ത സുരക്ഷാവലയത്തില്‍ .പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ക്ഷേത്രപരിസരത്തേക്ക് പ്രവേശിപ്പിക്കില്ല.പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും. അതിഥികളോട് രാവിലെ 11 ന് മുന്‍പ് എത്തുവാന്‍ നിർദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30 വരെ ഒരുമണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്.…

യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ.ഫാ.വിജു ഏലിയാസിന് സ്വീകരണം നൽകി

  കുവൈറ്റ് : സെൻറ്.തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രസ്ഥാനത്തിന്‍റെ 21-ാം വാർഷികത്തോനോടനുബന്ധിച്ച് ക്രമീകരിച്ചിച്ചിരിക്കുന്ന മൂന്ന് നോമ്പ് ധ്യാനയോഗത്തിനും, ഏകദിന സമ്മേളനത്തിനും നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന, ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറിയും, കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ റവ.ഫാ. വിജു ഏലിയാസിന് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി. യുവജനപ്രസ്ഥാനം കുവൈറ്റ് സോൺ പ്രസിഡന്റും, പഴയപള്ളി വികാരിയുമായ…

15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കമായി

  നാനാതത്വത്തിൽ ഏകത്വമാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയെന്ന് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം കൈമനത്ത് ബിഎസ്എൻഎൽ റീജിയണൽ ടെലികോം ട്രെയിനിങ് സെൻററിൽ 15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ നിലകൊള്ളുന്നത് ഭാരതമെന്ന ഒരേയൊരു വികാരമാണെന്ന് ഗവർണർ പറഞ്ഞു. കേവലം നഗര പ്രദേശങ്ങൾ മാത്രമല്ല ഗ്രാമീണ മേഖലകൾ കൂടി ചേർന്നതാണെന്ന് ഭാരതം. ജാതി, മതം,…

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/01/2024)

പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം, പട്ടയവിതരണവും 23ന് പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയവിതരണവും 23ന് രാവിലെ 10.30നു റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പെരിങ്ങനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. 2021-22ലെ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.…

ശബരിമലയിൽ അവലോകന യോഗം ചേർന്നു

  ശബരിമല : ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്തിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ 2023-2024 വർഷത്തെ മണ്ഡല മകരവിളക്ക് ഉൽസവം സംബന്ധിച്ച് വിലയിരുത്തൽ നടത്തി. ഇ ത്തവണത്തെ തീർഥാടന കാലം ഭംഗിയാക്കാൻ സഹായിച്ച വിവിധ വകുപ്പുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് പ്രസിഡൻറ് നന്ദി അറിയിച്ചു. അടുത്ത വർഷത്തെ തീർത്ഥാടനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വേണ്ട നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. ശബരിമല സ്പെഷ്യൽ…

മണ്ഡല-മകരവിളക്ക്: ശബരിമലയിലെ ആകെ വരുമാനം 357.47 കോടി

മണ്ഡല-മകരവിളക്ക്: ശബരിമലയിലെ ആകെ വരുമാനം 357.47 കോടി: കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്; ഭക്തരുടെ എണ്ണത്തിൽ 5 ലക്ഷത്തിന്റെ വർധനവ് ശബരിമല : 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ…

error: Content is protected !!