Input your search keywords and press Enter.

Monthly Archives

March 2024

ലോകസഭാ തിരഞ്ഞെടുപ്പ് : പ്രഖ്യാപനം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഉണ്ടാകും

  2024 ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ പ്രഖ്യാപിക്കും. ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പുതിയ കമ്മീഷണര്‍മാരായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. പതിനേഴാം ലോക സഭയുടെ കാലാവധി ജൂണ്‍ 16-നാണ് അവസാനിക്കുന്നത്.…

മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് മാർച്ച് 15 മുതൽ 17 വരെ :റേഷൻ വിതരണം ഉണ്ടാകില്ല

  കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് 2024 മാർച്ച് 15, 16, 17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. e-KYC അപ്‌ഡേഷനുമായി ബന്ധപ്പെട്ട് കാർഡുടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികൾ ക്രീകരിച്ചിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് ഏഴുവരെയാണ് റേഷൻ കടകൾക്ക് സമീപമുള്ള അംഗൻ വാടികൾ, ഗ്രന്ഥശാലകൾ,…

പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചു

  രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ഇന്ന് രാവിലെ 6 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചിരിക്കുന്നത്. ഇന്ധനവില രണ്ടു രൂപ കുറച്ചതോടെ പ്രധാനമന്ത്രി മോദി രാജ്യത്തെ രണ്ടര കോടി ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.വലിയ എണ്ണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ…

അടല്‍ ടിങ്കറിങ് ലാബുകള്‍ക്കായി (എടിഎല്‍) 6 സ്കൂളുകള്‍ മുന്നോട്ടുവന്നു

    തിരുവനന്തപുരത്ത് 10 അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ 6 സ്‌കൂളുകള്‍ പദ്ധതിക്കായി മുന്നോട്ടുവന്നു. ഇന്നലെ, നിംസ് മെഡിസിറ്റിയിലെ വിദ്യാർഥികളുമായുള്ള ആശയവിനിമയ പരിപാടിക്കിടെ, സ്‌കൂള്‍തലത്തില്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായി, നഗരത്തിനുള്ളിലെ 10 സ്‌കൂളുകളില്‍ തുടക്കമെന്ന നിലയില്‍ അടല്‍ ടിങ്കറിങ് ലാബ് (എടിഎല്‍) സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി പ്രഖ്യാപിച്ചു. “തിരുവനന്തപുരത്തെ വിദ്യാർഥികളെ അതിവേഗം വികസിക്കുന്ന ഭാവിയിലേക്കു സജ്ജരാക്കുകയും സ്കൂള്‍തലത്തില്‍ ജിജ്ഞാസയുടെയും…

പ്രധാനമന്ത്രി പത്തനംതിട്ടയില്‍ ( 15/03/2024 ) : കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍

  പത്തനംതിട്ട ,മാവേലിക്കര ലോക സഭാ തിരഞ്ഞെടുപ്പിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിയ്ക്ക് എത്തിച്ചേരും . ഇതിനു മുന്നോടിയായി കനത്ത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി . ഡ്രോണ്‍ തുടങ്ങിയവ പറത്തിയാല്‍ കര്‍ശന നിയമനടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ചു ജില്ലാ…

ചിറ്റാര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് 25 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചു

ചിറ്റാര്‍ സ്‌പെഷ്യാലിറ്റി ജില്ലാ ആശുപത്രിക്ക് സാമ്പത്തിക അനുമതി ലഭിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ 25 കോടി രൂപ ചെലവില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്‌പെഷ്യല്‍ ആശുപത്രിയാണ് ചിറ്റാറില്‍ നിര്‍മിക്കുന്നത്.അഞ്ചു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആശുപത്രിയുടെ ആദ്യഘട്ട നിര്‍മാണത്തിനായി ഏഴ് കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍…

വനിതാദിനാഘോഷവും രംഗശ്രീ കലാജാഥ ഉദ്ഘാടനവും സംഘടിപ്പിച്ചു

  കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട എസ.്എന്‍.ഡി.പി ഹാളില്‍ നടന്ന വനിതാദിനാഘോഷ പരിപാടിയും രംഗശ്രീ കലാജാഥ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ നിര്‍വഹിച്ചു. ജില്ലയിലെ കുടുംബശ്രീ ധീരം കരാട്ടെ ഗ്രൂപ്പിന്റെ പ്രകടനവും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കലും അനുഭവങ്ങള്‍ പങ്കുവയ്ക്കലും നടന്നു. 75-ാം മത്തെ വയസിലും കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന രാജു എ നായര്‍, 75-ാം വയസിലും കിണര്‍…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/03/2024 )

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഡ്രോണ്‍ തുടങ്ങിയവ പറത്തിയാല്‍ കര്‍ശന നിയമനടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ചു ജില്ലാ പോലീസ് മേധാവി വി അജിത് ഉത്തരവായി. ഇരു സ്റ്റേഡിയങ്ങളുടെയും മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയില്‍ ഡ്രോണുകള്‍, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഏറോമോഡലുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട് എയര്‍ ബലൂണുകള്‍, പട്ടങ്ങള്‍ തുടങ്ങിയവ പറത്തുന്നതിനാണ് നിരോധനം. ഇന്ന്…

ഹരിതപ്രോട്ടോകോള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ ജാഗ്രത കാണിക്കണം: ഡപ്യൂട്ടി സ്പീക്കര്‍

  സ്ഥാപനങ്ങള്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത പ്രോട്ടോകോളില്‍ എ പ്ലസ്, എ ഗ്രേഡ് എന്നിവ നേടിയ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഹരിതകേരളമിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ജി രാജേന്ദ്രന്‍ വിഷയാവതരണം നടത്തി. പ്രവര്‍ത്തനമികവിന്റെ…

19 വെബ്‌സൈറ്റുകള്‍, 10 ആപ്പ് 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ നിരോധിച്ചു

  അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ ഒടിടി ആപ്പുകൾക്കും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്കും നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാര്‍. 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഒടിടിക്ക് പുറമെ 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍ 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും നിരോധിച്ചു. സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്. നിരോധിച്ച പത്ത് ആപ്പുകളില്‍ ഏഴ് എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3 എണ്ണം ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്നുമാണ് നിരോധിച്ചത്.2000…

error: Content is protected !!