പത്തനംതിട്ട ജില്ലയില്‍ മേയ് എട്ടു വരെ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, എറണാകുളം, കാസര്‍കോട് ജില്ലകളിലും ഇതേ താപനില ആയിരിക്കും. പാലക്കാട് ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസിലും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിലും എത്തിയേക്കാം. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിലും എത്തിയേക്കാം. ഉയര്‍ന്ന താപനിലയും…
പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ ഒഴിവാക്കണം : ജില്ലാ കളക്ടര്‍ കലാ-കായിക മത്സരങ്ങള്‍, പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന്‍ ഉത്തരവിട്ടു. ഈ മാസം രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. സംസ്ഥാനത്ത് അതിശക്തമായി വേനല്‍ ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍…
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍,…
പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു പൂഞ്ച്ഭീകരാക്രമണത്തിലെ ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. വിവരം നൽകിയാൽ 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും എന്നും അറിയിപ്പ് ഉണ്ട് . വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ ഭീകരർ…
തേക്ക് മരങ്ങളില്‍ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി:ദേഹത്ത് വീണാല്‍ ചൊറിച്ചില്‍ കേരളത്തിലെ വനം ഡിവിഷനുകളിലെ തേക്കു പ്ലാന്റേഷനുകളിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി. കോന്നി ,റാന്നി മേഖലകളിലെ തേക്ക് മരങ്ങളില്‍ ആണ് പുഴുശല്യം കൂടിയത് . ചൂട് കൂടുന്ന അവസ്ഥയില്‍ ആണ് പുഴുക്കളുടെ ശല്യം കൂടുന്നത് .മെയ് മാസങ്ങളിലാണ് ഇലതീനിപ്പുഴുക്കൾ തേക്കുകളെ ബാധിക്കുന്നത് തേക്കിന്‍റെ തളിരിലകൾ തിന്നു നശിപ്പിക്കുന്നതിലൂടെ ചില മരങ്ങള്‍ ഉണങ്ങി വനം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നതായാണ് അറിയുന്നത് . ഈ പുഴുക്കള്‍ കൂട്ടമായി…
പന്തളദേശം റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി പന്തളദേശം റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് എൻ.വി രാധാക്യഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം രക്ഷാധികാരി പി രാമവർമ്മ രാജ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ വിഷ്ണു രാജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനു എതിയെയുള്ള ബോധവത്കരണ ക്ലാസ് കമ്മ്യൂണിറ്റി കൗൺസിലർ ഡോ മീര റ്റി അബ്ദുള്ള നയിച്ചു. ഭാരവാഹികളായ വി.രാജേന്ദൻ, കെ പി…
പത്തനാപുരം മഞ്ചള്ളൂര്‍ കടവിൽ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) ,പന്തളം കുളനട സ്വദേശി നിഖില്‍(20),എന്നിവരാണ് മരിച്ചത്. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. എഴംഗസംഘം കടവിൽ കുളിക്കാനിറങ്ങിയിരുന്നു. നിഖിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തിൽ മുങ്ങി . അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇവരെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടു…
പത്തനംതിട്ട , ഇടുക്കി, എറണാകുളം ജില്ലകളിൽ മഴയ്ക്ക് സാധ്യത ( 05/05/2024 ) അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട , ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Thunderstorm with light to moderate rainfall & gusty wind speed reaching…
കെ എസ് ആര്‍ ടി സി ബസ് തടഞ്ഞു : ആര്യക്കും സച്ചിന്‍ദേവിനുമെതിരേ കേസ് മേയര്‍-കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെ. സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കും. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സി.ജെ.എം. കോടതി ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്‍റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍…
തൊഴില്‍ അവസരം ( 04/05/2024 ) കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ അപേക്ഷ ക്ഷണിച്ചു കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന സൂക്ഷ്മ സംരംഭ പദ്ധതിയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/ നഗരസഭ കുടുംബശ്രീ സിഡിഎസുകളില്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 – 45 വയസിന് മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍…
Recent Comments