പത്തനംതിട്ട ജില്ലയില്‍ കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട് (28 ഒഴിവ്,ഇന്റര്‍വ്യൂ ജൂലൈ 25 ന്,പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യത ) ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി പത്തനംതിട്ട ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 30 ദിവസം വരെ നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളളവരുമായിരിക്കണം. ആരോഗ്യ മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍…
വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ് 27 ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ജൂലൈ 27 ന് പത്തനംതിട്ടയില്‍ സിറ്റിംഗ് നടത്തും. ജില്ലയില്‍ നിന്നുള്ള രണ്ടാം അപ്പീല്‍ ഹര്‍ജികളില്‍ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസര്‍മാരും അപ്പീല്‍ അധികാരികളും പരാതിക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹര്‍ജിക്കാരും പങ്കെടുക്കണം. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.എ. ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ 2.30ന് തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവര്‍ 2.15ന്…
കുവൈറ്റ് തീപിടുത്തം : സിബിന്‍ ടി എബ്രഹാമിന്‍റെ കുടുംബത്തിന് ധനസഹായം കൈമാറി കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മല്ലപ്പള്ളി കീഴ്വായ്പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ നേരത്തെതന്നെ കുടുംബത്തിന് നല്‍കിയിരുന്നു. നോര്‍ക്ക ധനസഹായമായ ഒന്‍പത് ലക്ഷം രൂപയുടെ ചെക്കാണ് സിബിന്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവിന് എംഎല്‍എ…
ശമ്പളം മുടങ്ങി: 108 ആംബുലൻസ് ജീവനക്കാരുടെ പണി മുടക്ക് നാളെ ( 23/07/2024 ) എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട്…
കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിപ്പുകള്‍ ( 22/07/2024 ) വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 22-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 23-07-2024: കണ്ണൂർ, കാസറഗോഡ് 24-07-2024: കണ്ണൂർ, കാസറഗോഡ് 25-07-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 26-07-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…
മസ്തിഷ്‌ക ജ്വരം:ഇന്ത്യയിൽ ആദ്യമായി കേരളം മാർഗരേഖ പുറത്തിറക്കി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും…
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചു യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന്‍ പിന്മാറി. പകരം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചു.കമല ഹാരിസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ജൂണില്‍ നടന്ന സംവാദത്തിലെ ദുര്‍ബലമായ…
70-മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മാറ്റുരയ്ക്കാന്‍ 73 വള്ളങ്ങള്‍ :19 ചുണ്ടന്‍ വള്ളങ്ങള്‍ —————— ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 73 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍…
ചരിത്ര പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്ക് തുടക്കമായി. ക്ഷേത്രത്തിന് മുമ്പിലെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം തൂശനിലയില്‍ വിഭവങ്ങള്‍ വിളമ്പി അദ്ദേഹം വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സംതൃപ്തമായി സദ്യ കഴിച്ചു മടങ്ങുവാനുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ചീഫ്…
നിപ : ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം നടക്കും. ഇക്കഴിഞ്ഞ 15ന് രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളജിലേക്ക്…
Recent Comments