Input your search keywords and press Enter.

Monthly Archives

September 2024

സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു

സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. നെഞ്ചിലെ അണുബാധയെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ചികിത്സയിലായിരുന്നു   സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് മദ്രാസിലാണ് യെച്ചൂരി ജനിച്ചത്. പഠനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ച വ്യക്തി. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന്…

ഡോ. ജിതേഷ്ജിയെ ‘സുവർണ തിരുഫലകം’ നൽകി ആദരിച്ചു

‘സുവർണ തിരുഫലകം’ നൽകി ആദരിച്ചു വർക്കല: വിഖ്യാത പാരിസ്ഥിതിക ദാർശനികനും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ ഡോ. ജിതേഷ്ജിയെ വർക്കല ശിവഗിരി മഠാധിപതി സച്ചിതാനന്ദ സ്വാമികൾ ‘സുവർണ തിരുഫലകം’ നൽകി ആദരിച്ചു. വർക്കല ടൗൺ ക്ലബ്ബിൽ നടന്ന ചടങ്ങിൽ എ എ സി റ്റി ചെയർമാൻ ഡോ. എസ്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ. എ. സി. റ്റി 11-ആം വാർഷികാഘോഷ പരിപാടി ആയ ‘തിരുവോണപ്പുലരി 2024’…

എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ : കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ : കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.-ജെ.എ.വൈ) കീഴില്‍ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആറ് (6) കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക്…

ഓണം : കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ഓണം : കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു ഓണക്കാല തിരക്ക് പ്രമാണിച്ച് കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ റെയിൽവേ അനുവദിച്ചു . കൊച്ചുവേളി- ഹുബ്ബള്ളി, സെക്കന്തരാബാദ്- കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ സർവീസ്. തിരുവോണ ദിവസത്തിന് മുന്‍പ് കേരളത്തിലെത്തുന്ന തരത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ചു. ഓരോ റൂട്ടിലും ഒറ്റ സര്‍വീസാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 13നാണ് സെക്കന്തരാബാദില്‍ നിന്ന് കോട്ടയം വഴി കൊല്ലത്തിനുള്ള സര്‍വീസ് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ 14ന്…

ശ്രുതിയെ തനിച്ചാക്കി…. ജൻസൺ മരണത്തിന് കീഴടങ്ങി

ശ്രുതിയെ തനിച്ചാക്കി, ജൻസൺ മരണത്തിന് കീഴടങ്ങി വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ ജൻസൺ മരണത്തിന് കീഴടങ്ങി. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. കൽപ്പറ്റ വെള്ളാരം കുന്നിൽ വാഹനാപകടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്നു. ശ്രുതി അടക്കം 9 പേർക്കാണ് ഒമ്നി വാനും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തിൽ…

നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 22 ന്

നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 22 ന് നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 15 തിരുവോണനാളില്‍ നടത്തുന്നത് നിരോധിച്ചുകൊണ്ടും പമ്പ ബോട്ട് റേസ് ക്ലബ് നടത്തുന്ന ഉത്രാടം തിരുനാള്‍ ജലമേള സെപ്റ്റംബര്‍ 22 ന് മുമ്പ് സംഘടിപ്പിക്കില്ല എന്ന നിബന്ധനയോടെയും നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 22 ന് നടത്തുന്നതിന് ജില്ലാ കലക്ടര്‍ എസ് .പ്രേംകൃഷ്ണന്‍ ഉത്തരവായി. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി…

പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റ് വിതരണം ചെയ്തു

  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി വിതരണം ചെയ്തു. ഒരു പള്ളിയോടത്തിന് 10,000 രൂപ വീതം ഗ്രാന്റ് അനുവദിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍. അനീഷയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പുഴശ്ശേരി ഡിവിഷന്‍ അംഗം ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി…

ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു( സെപ്റ്റംബര്‍ 18)

ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു( സെപ്റ്റംബര്‍ 18) ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.…

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 11/09/2024 )

പരിണയം പദ്ധതി: മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും വിവാഹധനസഹായം അനുവദിക്കുന്ന പരിണയപദ്ധതി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ സ്ത്രീക്കും പുരുഷനും വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം. വിവാഹശേഷം മൂന്നുമാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വിവാഹത്തിന് മുമ്പും അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വ്യക്തികളുടെ എല്ലാ പെണ്‍മക്കളുടെയും വിവാഹത്തിന് ധനസഹായം അനുവദിക്കും. (മുമ്പ് രണ്ട് പെണ്‍മക്കള്‍ക്കാണ് അനുവദിച്ചിരുന്നത്). സാമൂഹ്യനീതി വകുപ്പിന്റെ  സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. ഫോണ്‍:…

രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് പന്തളത്ത്

രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് പന്തളത്ത് കൈപ്പുണ്യത്തിന്റെ മികവില്‍ രുചിയുടെ ലോകത്ത് വേറിട്ട മാതൃക സൃഷ്ടിച്ച കുടുംബശ്രീ പ്രീമിയം കഫേ ഇനി പന്തളത്തും. എം.സി റോഡില്‍ പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അനിമിറ്റി സെന്ററിലാണ് പുതിയ പ്രീമിയം കഫേയുടെ പ്രവര്‍ത്തനം. സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രീമിയം കഫേ ശൃംഖലയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ എറണാകുളം അങ്കമാലി, തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍, വയനാട് ജില്ലയില്‍ മേപ്പാടി…

error: Content is protected !!