Input your search keywords and press Enter.

Monthly Archives

September 2024

കോന്നി താലൂക്ക് ഓഫീസിൽ കോൺഗ്രസ്‌ നടത്തിയ സമരം പ്രഹസനം : എം എല്‍ എ

    കോന്നി താലൂക്ക് ഓഫീസിൽ കോൺഗ്രസ്‌ നടത്തിയ സമരം പ്രഹസനവും വിഷയ ദാരിദ്ര്യം മൂലവും.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. കോന്നി താലൂക്ക് ഓഫീസിൽ താലൂക്ക് വികസന സമിതിയിൽ കോൺഗ്രസ്‌ നടത്തിയ സമരം പ്രഹസനവുംവിഷയ ദാരിദ്ര്യം മൂലവുമാണെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. താലൂക്ക് വികസന സമിതിയിൽ എംപി എംഎൽഎ മാരുടെ പ്രതിനിധിമാരാണ് സാധാരണഗതിയിൽ പങ്കെടുക്കുന്നത്. എന്നാൽ…

കോന്നിയിലെ വാഹനാപകടങ്ങൾ : കാരണം പരിശോധിച്ചു റിപ്പോർട്ട് നല്‍കാന്‍ എം എല്‍ എ യുടെ നിര്‍ദേശം

കോന്നിയിലെ വാഹനാപകടങ്ങൾ : കാരണം പരിശോധിച്ചു റിപ്പോർട്ട് നല്‍കാന്‍ എം എല്‍ എ യുടെ നിര്‍ദേശം       പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ കാരണം പരിശോധിച്ചു അപകടങ്ങൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിനായി വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ കെ എസ് ടി പി അധികൃതർക്ക് എംഎൽഎ നിർദ്ദേശം നൽകി. സംസ്ഥാനപാതയുടെ ആധുനിക നിലവാരത്തിലുള്ള നിർമ്മാണം പൂർത്തിയായതിനു ശേഷം എല്ലാദിവസവും തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത് കോന്നി താലൂക്…

കോന്നി താലൂക്ക് വികസന സമിതി യോഗം യു ഡി എഫ് ബഹിഷ്കരിച്ചു

കോന്നി: കഴിഞ്ഞ ഓണത്തോട നുബന്ധമായി കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ കരിയാട്ടം ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് ചോദ്യം ഉണ്ടായതിനുശേഷം താലൂക്ക് വികസന സമിതിയുടെ ഒരു യോഗത്തിലും എംഎൽഎയോ അദ്ദേഹത്തിൻറെ പ്രതിനിധിയോ പങ്കെടുത്തിരുന്നില്ല എന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. കരിയാട്ടം സംബന്ധിച്ച് പ്രധാനമായും നാല് ചോദ്യങ്ങളാണ് സഭയിൽ ഉണ്ടായത്. പഞ്ചായത്ത് ലൈസൻസ് എടുത്തിരുന്നോ? പഞ്ചായത്തിന് വിനോദ നികുതി എത്ര രൂപ നൽകി? എത്ര പഞ്ചായത്തിൽ നിന്നും സംഭാവന ലഭിച്ചു?…

ഗോത്ര സംസ്കൃതിയില്‍ വിളങ്ങി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ

ഗോത്ര സംസ്കൃതിയില്‍ വിളങ്ങി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ കൗള ആചാര സ്തുതിയോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വിനായക ചതുര്‍ഥി ദിനത്തില്‍ നടക്കുന്ന വിശേഷാല്‍ കല്ലേലി കൗള ഗണപതി പൂജ നടന്നു . നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന കൗള ആചാര അനുഷ്ടാനങ്ങളില്‍ അധിഷ്ഠിതമായ പൂജയാണ് കൗള പൂജ , കല്ലേലിക്കാവിലെ ഗണപതി കൗള ഗണപതി സങ്കല്‍പത്തില്‍ ഉള്ളതായതിനാല്‍…

അതിഥി തൊഴിലാളി രജിസ്‌ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും

അതിഥി തൊഴിലാളി രജിസ്‌ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും അതിഥി തൊഴിലാളി രജിസ്‌ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റർ ചെയ്യുന്നവർക്ക് ആധാർ അധിഷ്ഠിതമായ യുണീക്ക് നമ്പർ നൽകി വിവിധ ഏജൻസികൾക്ക് വിവരങ്ങൾ ലഭ്യമാക്കും. രജിസ്‌ട്രേഷന്റെ ഉത്തരവാദിത്വം തൊഴിൽദാതാവിനായിരിക്കും. സ്ഥിരമായ തൊഴിൽദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴിൽ തേടുന്നവരുടെ രജിസ്‌ട്രേഷൻ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥൻ നിർവഹിക്കണം. ജോലിയിൽ നിന്നോ…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ: നിയമ ഭേദഗതി കൊണ്ട് വരണം :ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം

ഗുണനിലവാരമില്ലാത്ത മരുന്നുകൾ: നിയമ ഭേദഗതി കൊണ്ട് വരണം :ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് നിയമത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതിനു ശേഷം അവ നിരോധിച്ച് ഉത്തരവിറക്കുന്നതുകൊണ്ട് രോഗികൾ വഞ്ചിതരാകുന്നതോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നു. മരുന്നുകളുടെ നിർമ്മാണം, സുരക്ഷ, ഗുണനിലവാരം, വിതരണം,…

ഹരിതകർമ സേനാംഗങ്ങൾക്ക് ആയിരം രൂപ ഓണം ഉത്സവബത്ത

ഹരിതകർമ സേനാംഗങ്ങൾക്ക് ആയിരം രൂപ ഓണം ഉത്സവബത്ത സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ആഘോഷിക്കാൻ സർക്കാരിന്റെ പിന്തുണ. ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. 2023-ലും ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയിൽ ഈ വർഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചു കൊണ്ട് കുടുംബശ്രീ എക്‌സിക്യൂട്ടീവ്…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

        സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ആഗസ്റ്റ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, നിർമാണ് തീയതി, കാലാവധി എന്ന ക്രമത്തിൽ. (Pantoprazole Sodium…

ജീവനക്കാർക്ക് 4000 രൂപ ബോണസ്; 2750 രൂപ ഉത്സവ ബത്ത

ജീവനക്കാർക്ക് 4000 രൂപ ബോണസ്; 2750 രൂപ ഉത്സവ ബത്ത ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും…

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഓണ സമ്മാനം:1700 കോടി അരണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഓണ സമ്മാനം:1700 കോടി അനുവദിച്ചുനുവദിച്ചു

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഓണ സമ്മാനം:1700 കോടി അനുവദിച്ചു സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനു പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്. ബുധനാഴ്ച മുതൽ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും.…

error: Content is protected !!