Input your search keywords and press Enter.

Monthly Archives

October 2024

പത്തനംതിട്ട ജില്ലയടക്കം നാല് ജില്ലകളില്‍ ഇന്ന് കനത്ത മഴ സാധ്യത : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു (07/10/2024)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 07/10/2024 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 08/10/2024 : തിരുവനന്തപുരം, കൊല്ലം 09/10/2024 : ഇടുക്കി 10/10/2024 : പത്തനംതിട്ട, ഇടുക്കി 11/10/2024 : തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm…

കോന്നിയൂർ രാധാകൃഷ്ണന്‍റെ ഒന്നാം അനുസ്മരണം ഒക്ടോബർ 11 ന്

    സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന കോന്നിയൂർ രാധാകൃഷ്ണന്‍റെ ഒന്നാം അനുസ്മരണം കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 11ന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ ചേരും എന്ന് ഭാരവാഹികള്‍ അറിയിച്ചു…

കോന്നി സെൻട്രൽ ജംഗ്ഷനിലെ സീബ്ര ലൈൻ അശാസ്ത്രീയം

കോന്നി സെൻട്രൽ ജംഗ്ഷനിലെ സീബ്ര ലൈൻ വളരെ അശാസ്ത്രീയമായി ആണ് വരച്ചിരിക്കുന്നത് എന്ന് കാല്‍നടക്കാര്‍ പരാതിയായി പറയുന്നു . പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും വന്നു വെട്ടൂർ – തണ്ണിത്തോട് ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ തിരിയുമ്പോൾ സീബ്ര ലൈനിൽ ആളുണ്ടെങ്കില്‍ അടുത്തുവരുമ്പോൾ മാത്രമാണ് കാണാൻ കഴിയുക . ഇത് വളരെ അപകടസാധ്യതയ്ക്ക് കാരണമാകുന്നു എന്നാണ് പരാതി . വെട്ടൂർ റോഡിൽനിന്നും പുനലൂർ ഭാഗത്തേക്ക്‌…

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നവരാത്രി മഹോത്സവം

  കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം ഒക്ടോബർ 10 ,11 ,12,13 തീയതികളില്‍ നടക്കും . വ്യാഴം വൈകിട്ട് അഞ്ചു മണി മുതല്‍ പൂജവയ്പ്പ് നടക്കും വെള്ളിയാഴ്ച ദുർഗ്ഗാഷ്‌ടമിയ്ക്ക് വിശേഷാല്‍ പൂജകള്‍ ശനിയാഴ്ച മഹാനവമി ദിനത്തില്‍ ആയുധ പൂജയും വിജയദശമി ദിനമായ ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണത്തോടെ മലയ്ക്ക് കരിക്ക് പടേനിയും പൂര്‍ണ്ണമായ പ്രകൃതി…

വീസ തട്ടിപ്പിന് ഇരയായ വീട്ടമ്മ ജീവനൊടുക്കി

വീസ തട്ടിപ്പിന് ഇരയായ വീട്ടമ്മ ജീവനൊടുക്കി വീസ തട്ടിപ്പിന് ഇരയായ വീട്ടമ്മ തൂങ്ങി മരിച്ചു.തിരുവല്ല തലവടി മാളിയേക്കൽ ശരണ്യ (34) ആണ് മരിച്ചത്.ഭാര്യ മരിച്ചതിനെത്തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് അരുണിനെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷിച്ചു. വിദേശത്ത് ജോലി നോക്കിയിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വീസയിൽ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.പണം കോട്ടയം പാലായിലെ ഏജൻസിക്കു നൽകിയിരുന്നു.യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് തട്ടിപ്പിന് ഇരയായതായി അറിയുന്നത്.മനംനൊന്ത് ശരണ്യ വീട്ടിലെ കിടപ്പ്…

പേരുകള്‍ തമ്മില്‍ വ്യത്യാസം ഉള്ളവരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി

പേരുകള്‍ തമ്മില്‍ വ്യത്യാസം ഉള്ളവരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി   അധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ടായവരുടെ ആയിരക്കണക്കിന് ആളുകളുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി.താലൂക്ക് സപ്ലൈ ഓഫീസുകളിലെ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത് .ഇതോടെ ആണ് അങ്ങനെ ഉള്ള റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കിയത് എന്ന് അറിയുന്നു . റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയവരുടേതാണ് തുടര്‍ന്നുള്ള പരിശോധനയില്‍ പേരുകളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്…

ഊരുമൂപ്പന്മാർക്കായി ശില്പശാലനടന്നു

ഊരുമൂപ്പന്മാർക്കായി ശില്പശാലനടന്നു സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റ ഭാഗമായി വയനാട് വൈത്തിരി താലൂക്കിലെ ഊരുമൂപ്പന്മാർക്കായി കൽപ്പറ്റ അമൃദ് -ൽ വെച്ച് ശില്പശാലനടന്നു .ജില്ലാ കളക്ടര്‍ ഊര് മൂപ്പന്മാരുമായി സംവദിച്ചു. നിയമ ബോധവത്കരണത്തിൽ അഡ്വ. അമൃത സിസ്നയും, ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് എൻ. എച്. എം. ഡി. പി. എം. ഡോ. സമീഹ സൈതലവിയും ക്ലാസുകൾ നയിച്ചു. വിവിധ ഉന്നതികളിൽ നിന്നായി 75 ഊര് മൂപ്പന്മാരും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും…

ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു 2023 ലെ ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തികളെയും മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതികളെയും (ബി.എം.സി), കാവുകളെയും, വിദ്യാഭ്യാസസ്ഥാപനങ്ങളെയും, മാധ്യമപ്രവർത്തകരെയും അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം. ഹരിത വ്യക്തി (കൃഷി ഒഴികെയുള്ള ജൈവവൈവിധ്യ മേഖല – ഉദാ:…

കൈറ്റിന്‍റെ  ‘സമഗ്രപ്ലസ്’ പോർട്ടലിൽ ഇനി ഹയർ സെക്കന്ററി ചോദ്യ ശേഖരവും

കൈറ്റിന്റെ ‘സമഗ്രപ്ലസ്’ പോർട്ടലിൽ ഇനി ഹയർ സെക്കന്ററി ചോദ്യ ശേഖരവും പരിഷ്‌ക്കരിച്ച ‘സമഗ്ര പ്ലസ്’ പോർട്ടലിൽ ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന ‘ചോദ്യശേഖരം’ (Question Bank) തയ്യാറാക്കി കൈറ്റ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടൻസി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് നിലവിൽ ‘സമഗ്രപ്ലസ്’ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേകം ലോഗിൻ ചെയ്യാതെതന്നെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം ‘സമഗ്രപ്ലസ്’ പോർട്ടലിലെ Question…

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അഞ്ചാം റൗണ്ടിലും മൊഹ്സിന്‍ പറമ്പന്‍റെ മുന്നേറ്റം

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അഞ്ചാം റൗണ്ടിലും മൊഹ്സിന്‍ പറമ്പന്‍റെ മുന്നേറ്റം   കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അഞ്ചാം റൗണ്ടിലും അപ്രമാദിത്യം തുടര്‍ന്ന് ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍.   എന്‍എസ്എഫ്250ആര്‍ ഓപ്പണ്‍ ക്ലാസില്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ യുവ റൈഡര്‍മാരുടെ റേസിങ് വൈദഗ്ധ്യത്തിനാണ് അവസാന റൗണ്ടിലെ ആദ്യറേസ് സാക്ഷ്യം…

error: Content is protected !!