Input your search keywords and press Enter.

Monthly Archives

November 2024

മേരാ യുവ ഭാരത്-കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു

കേരളത്തിന്റെ ആതിഥ്യമറിഞ്ഞ് കശ്മീരി യുവജനങ്ങൾ മേരാ യുവ ഭാരത്-കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ നവംബർ ഒന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ കേരള സദ്യ നുകർന്നാണ് യുവതി യുവാക്കൾ കാശ്മീരിലേക്ക് യാത്ര തിരിച്ചത്.…

കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു

കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണ് (109), മകൾ തങ്കമ്മ (80) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് താമസസ്ഥലത്തോട് ചേർന്നുള്ള കുരുമുളക് തോട്ടത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കുഞ്ഞിപെണ്ണിനെ കടന്നൽ ആക്രമിച്ചത്. കുരുമുളകു വള്ളിയിൽ വീണുകിടന്ന ഓല കണ്ട് അതെടുത്ത് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഓലയിലുണ്ടായിരുന്ന കടന്നൽകൂട് ഇളകുകയും കുഞ്ഞിപ്പെണ്ണിനെ കൂട്ടമായി ആക്രമിക്കുകയുമായിരുന്നു. അമ്മയുടെ നിലവിളികേട്ട് രക്ഷിക്കാന്‍…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (06/11/2024)

വിവരാവകാശത്തിന്റെ ചിറകരിയരുത് – കമ്മിഷണര്‍ രാജ്യത്ത് വിവരാവകാശ നിയമത്തിന്റെ ചിറകരിയാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും ജനപക്ഷ നിയമം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ചിന്തിക്കുന്നവര്‍ മലയാളത്തിലാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്നും ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.…

വിവരാവകാശത്തിന്‍റെ ചിറകരിയരുത്: കമ്മീഷണര്‍

വിവരാവകാശത്തിന്‍റെ ചിറകരിയരുത്: കമ്മീഷണര്‍ രാജ്യത്ത് വിവരാവകാശ നിയമത്തിന്റെ ചിറകരിയാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും ജനപക്ഷ നിയമം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ചിന്തിക്കുന്നവര്‍ മലയാളത്തിലാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്നും ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.…

ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ്:2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം

  ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ്:2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ്. 277 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞു. 224 വോട്ടുകള്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് ലഭിച്ചു. യു എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങി. ഇതിനിടെ…

കേരള സര്‍ക്കാര്‍ :പ്രധാന അറിയിപ്പുകള്‍ ( 06/11/2024 )

പമ്പാവാലി, ഏയ്ഞ്ചൽവാലി, തട്ടേക്കാട് സങ്കേതങ്ങൾ: കേന്ദ്ര വിദഗ്ധ സമിതി പരിശോധന നടത്തും പെരിയാർ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെയും സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിക്കും. 2024 ഡിസംബർ 19, 20, 21 തീയതികളിലാണ് സംഘം പരിശോധന നടത്തുക. ദേശീയ…

ശബരിമല തീർത്ഥാടനം: സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരം

ശബരിമല തീർത്ഥാടനം: സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരമൊരുക്കും ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും. ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ചവർ…

43 തസ്തികകളിലേക്ക് അപേക്ഷിക്കാം

43 തസ്തികകളിലേക്ക് അപേക്ഷിക്കാം konnivartha.com: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിവിഡ്, സിൽക്ക്, ടി.സി.എൽ,…

ട്രെയിനിൽ ബോംബ് ഭീഷണി: വ്യാജ സന്ദേശം നല്‍കിയത് പത്തനംതിട്ട നിവാസി

ട്രെയിനിൽ ബോംബ് ഭീഷണി: വ്യാജ സന്ദേശം നല്‍കിയത് പത്തനംതിട്ട നിവാസി പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് വ്യാജ സന്ദേശം നൽകിയയാളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാലാണ് വ്യാജ സന്ദേശം അയച്ചത് എന്ന് കണ്ടെത്തി . ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടന്നു . സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 06/11/2024 )

ജില്ലാ ശുചിത്വ മിഷനിലും ഭരണഭാഷാ വാരാഘോഷം ജില്ലാ ശുചിത്വ മിഷന്‍ ഭരണഭാഷാ വാരഘോഷത്തിന്റെ ഭാഗമായി ശുചിത്വ മിഷന്‍ ഹാളില്‍ ‘ഭരണഭാഷ-മാതൃഭാഷ’ വിഷയത്തില്‍ പ്രഭാഷണം നടത്തി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി. ഉപന്യാസ മത്സരവവും സംഘടിപ്പിച്ചു.   ടെന്‍ഡര്‍ കലഞ്ഞൂര്‍ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന്‍ കോഴ്‌സ്, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ ടെക്നീഷ്യന്‍…

error: Content is protected !!