Input your search keywords and press Enter.

Monthly Archives

January 2025

ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്‌കാരികോത്സവം 2025 ജനുവരി 12 ന്

ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്‌കാരികോത്സവം 2025 ജനുവരി 12 വൈകുന്നേരം നാലു മണിക്ക് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പമ്പാ മണപ്പുറത്ത് നടക്കുന്ന ചടങ്ങിൽ സിനിമാതാരം ജയറാം വിശിഷ്ട അതിഥിയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, എം.എൽ.എ മാരായ അഡ്വ .പ്രമോദ് നാരായണൻ, അഡ്വ. കെ. യു ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും…

ശബരിമലയിൽ സുരക്ഷയൊരുക്കാൻ ഇനി കൂടുതൽ ക്യാമറക്കണ്ണുകൾ

ശബരിമല സന്നിധാനത്ത് സൂരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സജ്ജമാക്കി ദേവസ്വം വിജിലൻസ്. ദേവസ്വം വിജിലൻസ് സെക്യൂരിറ്റി കൺട്രോൾ റൂമിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത് നിർവഹിച്ചു. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാൻ 245 അത്യന്താധുനിക ക്യാമറകളാണ് ദേവസ്വം വിജിലൻസ് സ്ഥാപിച്ചിരിക്കുന്നത്. പോലീസ് ഒരുക്കിയിരിക്കുന്ന സി.സി.ടി.വി ക്യാമറകൾക്കും കൺട്രോൾ റൂമിനും പുറമേയാണ് ഈ സംവിധാനം. ഇതുവഴി ഓരോ മേഖലകളിലേയും ഭക്തരുടെ ക്യൂ, അതതു മേഖലകളിലെ…

തിരുവാഭരണഘോഷയാത്ര 14ന് സന്നിധാനത്ത് എത്തും

മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച് 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകിട്ട് അഞ്ചിന ശരംകുത്തിയിൽ എത്തിച്ചേരുന്ന തിരുവാഭരണാഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സംസ്ഥാനസർക്കാർ പ്രതിനിധികളും ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും .വൈകുന്നേരം 06.15 ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി…

ചക്രവാതചുഴി: ജനുവരി 12, 13 തീയതികളിൽ മഴയ്ക്ക് സാധ്യത

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു…

ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് :ജനുവരി 14 ന് സമ്മാനിക്കും

മകരസംക്രമ ദിനമായ 2025 ജനുവരി 14 ന് ശബരിമല സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് അറിയിച്ചു. സാഹിത്യകാരനും സംഗീതജ്ഞനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരജേതാവ്. തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്‌കാരം നൽകും. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥി ആയിരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട്…

മകരവിളക്ക് മഹോത്സവം: തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ- എ.ഡി.എം

സ്‌പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റി മകരവിളക്ക് മഹോത്സവ ദിവസങ്ങളിൽ ഭക്തർക്ക് സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല എ.ഡി.എം അരുൺ എസ്. നായർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തിൽ ഹൈകോടതി നിർദേശത്തിന്റെയും ഹൈലൈവൽ മീറ്റിങ്ങുകളിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മകരവിളക്കിന് തൊട്ടുമുൻപുള്ള ജനുവരി 12,13,14 തീയതികളിൽ വെർച്വൽ ക്യൂ യഥാക്രമം അറുപതിനായിരം,…

ശബരിമലയിൽ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ

ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന് തുടക്കമിട്ടിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയിൽ അപകടം സംഭവിച്ചാൽ ഭക്തജനങ്ങൾക്കും ജീവനക്കാർക്കും ഇൻഷുറൻസിന്റെ…

മകരവിളക്കുത്സവം: വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

മകരവിളക്കുത്‌സവത്തിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു. അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കിൽ പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ നിന്ന് എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി…

സന്നിധാനത്ത് പോലീസിന്റെ ആറാമത് ബാച്ച് ചുമതലയേറ്റു

ശബരിമലയിൽ പൊലീസിന്റെ ആറാമത് ബാച്ച് വ്യാഴാഴ്ച (ജനുവരി 9) രാവിലെ ചുമതലയേറ്റു. ജനുവരി 20 വരെ സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുന്ന ഇവർ ഈ ശബരിമല തീർത്ഥാടന സീസണിലെ അവസാന ബാച്ച് ആണ്. 12 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105 എസ്.ഐ, എ. എസ്. ഐ മാരും 1450 സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച ചുമതലയേറ്റത്. ശബരിപീഠം മുതൽ പാണ്ടിത്താവളം വരെയാണ് ഇവരുടെ പ്രവർത്തന മേഖല. വലിയ…

അയ്യപ്പസന്നിധിയിൽ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി എന്‍ ഡി ആര്‍ എഫ്

ശബരീശസന്നിധിയിൽ വച്ച് ദേശീയ ദുരന്തനിവാരണ സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന ചടങ്ങ് സംഘടിപ്പിച്ചു. NDRF അറക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡൻ്റ് ഗെയ്ക്വാദും സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ് മധുസുദനനും ചേർന്ന് ഇരുവർക്കും യൂണിഫോമിൽ ഔദ്യോഗിക ചിഹ്നം പതിച്ചു നൽകി. എറണാകുളം സ്വദേശി അജേഷിനും മഹാരാഷ്ട്ര സത്താര സ്വദേശി നവലെ കിരണിനുമാണ് കോൺസ്റ്റബിൾ തസ്തികയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അജീഷിന് 15 വർഷവും കിരണിന്…

error: Content is protected !!