Input your search keywords and press Enter.

Monthly Archives

February 2025

ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

റാന്നി ഡിവിഷന്‍ അംഗം ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 വോട്ടുകളാണ് നേടിയത്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ സത്യവാചകം ചൊല്ലിനല്‍കിയതോടെയാണ് ജോര്‍ജ് എബ്രഹാം (കേരള കോണ്‍ഗ്രസ് (എം)) പ്രസിഡന്റായി അധികാരമേറ്റത്. ഏനാത്ത് ഡിവിഷനില്‍ നിന്നുമുള്ള സി കൃഷ്ണകുമാര്‍ (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി;…

കേരളത്തിന്‍റെ അഞ്ചാം ബജറ്റ്: ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല: ജനത്തിന് അധിക നികുതി ഭാരം

കേരളത്തിന്‍റെ അഞ്ചാം ബജറ്റ്: ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല: ജനത്തിന് അധിക നികുതി ഭാരം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് ധനമന്ത്രി പറഞ്ഞുവെച്ചിട്ടും ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല. ഭൂനികുതി 50 ശതമാനം വര്‍ധപ്പിച്ചു.കോടതി ഫീസും ഇലക്ട്രിക് വാഹന നികുതിയും കൂട്ടി.   15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയിലും വന്‍ വര്‍ധനവ്.ജനങ്ങളുടെ മുകളില്‍ അമിത നികുതി ഭാരം കെട്ടിവെച്ച് ഖജനാവിലേക്ക് പണമെത്തിക്കാനുള്ള ധനമന്ത്രിയുടെ കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാം ബജറ്റ് എന്ന്…

അടൂർ ബൈപാസിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അടൂർ ബൈപാസിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം അടൂർ ബൈപാസിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട അടൂർ മിത്രപുരത്ത് രാത്രി പന്ത്രണ്ടേകാലോടെയാണ് അപകടം. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ പൊലീസ് പ്രാഥമികമായി പറയുന്നത്.സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം അറിയാന്‍ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ്…

ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ്:ഒളിവിലായിരുന്ന മൂന്നാംപ്രതി അറസ്റ്റിൽ

ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ്:ഒളിവിലായിരുന്ന മൂന്നാംപ്രതി അറസ്റ്റിൽ ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ ഒന്നര വർ‌ഷമായി ഒളിവിൽ കഴിഞ്ഞ മൂന്നാം പ്രതി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി ഡി.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു വി.നായർ (57) ആണ് അറസ്റ്റിലായത്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഇവർ പിടിയിലായത്.ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയേക്കും.തമിഴ്നാട് പോണ്ടിച്ചേരി അതിർത്തിയിലുള്ള കൊയിലപ്പാളയത്ത് ഫ്ലാറ്റിൽ യോഗാ പരിശീലക എന്ന രീതിയിൽ…

കേരള സംസ്ഥാന ബജറ്റ് ഇന്ന്

കേരള സംസ്ഥാന ബജറ്റ് ഇന്ന് സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും . ക്ഷേമ പെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധനവ് ഉണ്ടായേക്കും . പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു . വയനാട് പുനരധിവാസ…

വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ല : കേന്ദ്രം

വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ല : കേന്ദ്രം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. എ.എ. റഹീം എം.പി. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കി.കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിലനിർത്തുമെന്നും കാട്ടുപന്നികൾക്കുള്ള സംരക്ഷണം തുടരുമെന്നും വ്യക്തമാക്കി.…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/02/2025 )

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  (ഫെബ്രുവരി 07) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  (ഫെബ്രുവരി 07)  രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ കലക്ടറാണ് വരണാധികാരി. ഫലപ്രഖ്യാപനത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞ.   വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു പുതുതലമുറയിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ നഗരനയ കമ്മിഷന്‍ വിദ്യാര്‍ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു. കില നഗരനയ സെല്ലും യൂനിസെഫും അടൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ്…

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം:12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം:12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ് സ്വകാര്യ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം വായനക്കാരെയും വരിക്കാരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതിന് 12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങള്‍ക്കാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ‘നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന് ഫ്രണ്ട് പേജിൽ വാർത്തയെന്നവിധം പ്രസിദ്ധീകരിച്ച…

പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ഉയർന്ന ബിപി; ജീവൻ രക്ഷിച്ച് ആരോഗ്യ പ്രവർത്തകർ

പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ഉയർന്ന ബിപി; ജീവൻ രക്ഷിച്ച് ആരോഗ്യ പ്രവർത്തകർ :50 ലക്ഷത്തിലധികം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിശോധന നടത്തി ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂൽപുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയർന്ന ബിപി കണ്ടെത്തിയത്. കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി അതീവ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ തക്ക സമയത്ത്…

വയോധികനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

വയോധികനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി തിരുവനന്തപുരത്ത് വയോധികനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ (28) വെള്ളറട പോലീസിന് മുന്‍പാകെ കീഴടങ്ങി .വെള്ളറട കിളിയൂരിലെ ചാരുവിള വീട്ടില്‍ ജോസും ഭാര്യയും ഏകമകനായ പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അടുക്കളയിലാണ് ജോസിന്റെ മൃതദേഹം കിടന്നിരുന്നത്.ചൈനയില്‍ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിന്‍. കോവിഡിന്റെ സമയത്ത് തിരിച്ച് നാട്ടിലെത്തി. സ്വതന്ത്രമായി ജീവിക്കാന്‍ തന്നെ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്നാണ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രജിന്‍…

error: Content is protected !!