Input your search keywords and press Enter.

Monthly Archives

February 2025

കോന്നി കല്ലേലികാവിൽ 999 സ്വർണ്ണ മലക്കൊടി ദർശനം നടന്നു

കോന്നി കല്ലേലികാവിൽ 999 സ്വർണ്ണ മലക്കൊടി ദർശനം നടന്നു കുംഭ മാസ പിറവിയോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിലവറയിലെ 999 സ്വർണ്ണ മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി ഭക്ത ജനങ്ങൾക്ക് ദർശനത്തിനായി തുറന്ന് നൽകി. എല്ലാ മലയാള മാസം ഒന്നാം തീയതിയും ഉത്സവ വിശേഷാൽ നാളിലും മാത്രമാണ് സ്വർണ്ണ മലക്കൊടിയുടെ ദർശനം ഉള്ളത്. രാവിലെ 5 മണിക്ക് നവാഭിഷേക പൂജയ്ക്ക് ശേഷം മലക്കൊടിയുടെ നിലവറ തുറന്ന്…

കുവൈറ്റ്‌ കോന്നി നിവാസി സംഗമം : രക്ത ദാന ക്യാമ്പ് (14\02\2025 )

കുവൈറ്റ്‌ കോന്നി നിവാസി സംഗമം : രക്ത ദാന ക്യാമ്പ് (14\02\2025 )   കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുവൈറ്റിൽ എത്തിയ പ്രവാസികളുടെ കൂട്ടായ്മയായ കോന്നി നിവാസി സംഗമം കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് വെള്ളിയാഴ്ച 2 മണി മുതൽ 6 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്‍ററില്‍ വച്ച് കേരള ബ്ലഡ് ഡൊണേറ്റഡ് ചാപ്റ്ററും ചേർന്ന് രക്ത ദാന…

റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്

റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് റീനയുടെ കൊലപാതകക്കേസിലാണ് ഭർത്താവ് മനോജിനെ ജീവപര്യന്തം കഠിനതടവിന് കോടതി ശിക്ഷിച്ചത്.പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി.രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയുമുണ്ട്. ഇത് മക്കൾക്ക് വീതിച്ചുനൽകണം. തുക നല്‍കാത്ത പക്ഷം പ്രതിയുടെ സ്വത്തില്‍ നിന്നും അത് ഈടാക്കണമെന്നും കോടതി…

ജോബ് ഫെയർ ഫെബ്രുവരി 14, 15 ; ജില്ലകളിൽ ഓൺലൈൻ ഇന്റർവ്യൂവിന് സൗകര്യം

ജോബ് ഫെയർ ഫെബ്രുവരി 14, 15 ; ജില്ലകളിൽ ഓൺലൈൻ ഇന്റർവ്യൂവിന് സൗകര്യം സംസ്ഥാന സർക്കാരിന്റെ ജനകീയ തൊഴിൽദായക പരിപാടിയായ വിജ്ഞാനകേരളത്തിന്റെ ഭാഗമായി, ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14, 15 തീയതികളിൽ ആലപ്പുഴ എസ്.ഡി കോളേജിൽ ജോബ്ഫെയർ നടക്കും. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. നൂറിലധികം കമ്പനികളിലായി നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ജോബ്‌ഫെയറിൽ അവതരിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നും നാല്പതിനായിരത്തോളം ആളുകൾ ജോബ്‌ഫെയറിൽ…

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒഴിവുകള്‍

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറി, ഫാര്‍മസി വിഭാഗങ്ങളിലേക്ക് ഒരുവര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 18-45. തസ്തിക, ഒഴിവ്, യോഗ്യത ക്രമത്തില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ്: രണ്ട്, പ്ലസ് ടു സയന്‍സ് മോര്‍ച്ചറി അറ്റന്‍ഡര്‍ : രണ്ട്, ഏഴാം ക്ലാസ് സെക്യൂരിറ്റി : മൂന്ന്, വിമുക്ത ഭടന്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍: രണ്ട്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി, ഡിസിഎ അംഗീകൃത സര്‍വകലാശാലയില്‍നിന്നുളള പഠനം പൂര്‍ത്തീകരിച്ചവര്‍( ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്…

 ശബരിമല  വികസന അതോറിറ്റി  രൂപീകരിക്കുന്ന  കാര്യം സർക്കാർ പരിഗണനയില്‍

ശബരിമല  വികസന അതോറിറ്റി  രൂപീകരിക്കുന്ന  കാര്യം സർക്കാർ പരിഗണനയില്‍ ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ –  വികസന  പ്രവർത്തികളുടെ  മേൽനോട്ടത്തിനും  വിവിധ  വകുപ്പുകളുടെ ഏകോപനത്തിനുമായി ശബരിമല  വികസന അതോറിറ്റി  രൂപീകരിക്കുന്ന  കാര്യം സർക്കാർ പരിഗണനയിലാണെന്ന്  ദേവസ്വം  വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. മുഖ്യമന്ത്രി ചെയർമാനും  ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയർമാനും  ഉന്നത ഉദ്യോഗസ്ഥർ  അംഗങ്ങളുമായിരിക്കും . ശബരിമല വികസനവുമായി    ബന്ധപ്പെട്ട് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നൽകിയ  ശ്രദ്ധക്ഷണിക്കലിന് മറുപടി…

ഭരണിക്കാവ് – പത്തനംതിട്ട -മുണ്ടക്കയം ദേശീയപാത :2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം

ഭരണിക്കാവ് – പത്തനംതിട്ട -മുണ്ടക്കയം ദേശീയപാത :2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ഭരണിക്കാവിൽ നിന്നും ആരംഭിച്ച് പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് -മുണ്ടക്കയം ദേശീയപാത 183 എ യുടെ വികസനത്തിന് 2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി ആന്‍റോ ആന്റണി എം പി അറിയിച്ചു . ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി,…

അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

വീടില്ലാത്തവർക്ക് വീട് വെക്കാൻ അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ-തണ്ണീർത്തട പരിധിയിൽപ്പെട്ടാലും ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരത്തിൽ 5 സെൻറും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നൽകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.ഐ മധുസൂധനൻറെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി…

റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍  ജലാശയങ്ങളില്‍

റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ജലാശയങ്ങളില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ജലാശയങ്ങളിലാണ്. കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ജലാശയപകടങ്ങളില്‍ മരണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ ജലസുരക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചത്. ഇവിടെയാണ് വനിതാ സ്‌കൂബാ ഡൈവിങ് ടീം പരിശീലനം നേടിയത്. 21 ദിവസത്തെ ഓപ്പണ്‍ വാട്ടര്‍ ഡൈവിങ് കോഴ്സും, 11 ദിവസത്തെ അഡ്വാന്‍സ്ഡ്…

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് ( 12/02/2025 ) തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. കുംഭമാസം 1ന് രാവിലെ 5ന് നട തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10ന് നട അടയ്ക്കും.…

error: Content is protected !!