Input your search keywords and press Enter.

Monthly Archives

April 2025

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പത്തനാപുരം കടയ്ക്കാമണ്‍ നഗറില്‍ പ്ലോട്ട് നമ്പര്‍ 72-ല്‍ മഹേഷ് (30) ആണ് മരിച്ചത്. കാര്‍ യാത്രക്കാരന്‍ പുനലൂര്‍ കുതിരച്ചിറ സ്വദേശി ജോമോന് (29) പരിക്കേറ്റു. പുനലൂര്‍ നെല്ലിപ്പള്ളി ജങ്ഷനില്‍ തിരുഹൃദയപള്ളിക്കു മുന്നിലായിരുന്നു അപകടം. പത്തനാപുരം ഭാഗത്തുനിന്നും പുനലൂരിലേക്ക് സ്വകാര്യബസിനെ മറികടന്നുവന്ന കാര്‍ എതിരെവന്ന ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം കണ്ടവര്‍ ഓടിയെത്തി ഇരുവരേയും വാഹനങ്ങളില്‍ നിന്നും പുറത്തെടുത്ത് താലൂക്ക് ആശുപത്രിയില്‍…

വിടവാങ്ങി ഫ്രാൻസിസ് മാർപാപ്പ; അന്ത്യം വത്തിക്കാൻ വസതിയിൽ, ഇന്ത്യൻ യാത്ര സഫലമാകാതെ യാത്രയായി

വത്തിക്കാൻ: കത്തോലിക്കാ സഭയുടെ തലവനായിരുന്ന കാലത്ത്, വ്യത്യസ്ത പശ്ചാത്തലങ്ങളിലും വിശ്വാസങ്ങളിലും പെട്ട ആളുകളോടുള്ള എളിമയ്ക്കും, സാമൂഹിക ഇടപെടലുകൾക്കും പേരുകേട്ട ഫ്രാൻസിസ് മാർപാപ്പ 88-ാം വയസ്സിൽ അന്തരിച്ചതായി വത്തിക്കാൻ സ്ഥിരീകരിച്ചു. “ഇന്ന് രാവിലെ 7:35 ന്, റോമിലെ ബിഷപ്പ് ഫ്രാൻസിസ് പിതാവിന്‍റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്‍റെ ജീവിതം മുഴുവൻ കർത്താവിന്‍റെയും അവന്‍റെ സഭയുടെയും സേവനത്തിനായി സമർപ്പിച്ചു,” കർദ്ദിനാൾ കെവിൻ ഫാരെൽ തിങ്കളാഴ്ച പറഞ്ഞു. വത്തിക്കാൻ ആദ്യം പറഞ്ഞ ശ്വാസകോശ അണുബാധ പരിഹരിക്കുന്നതിനായി…

ഐപിസി റാന്നി വെസ്റ്റ് സെന്ററിലെ, പൂവന്മല ചർച്ചിലെ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) നിര്യാതനായി

റാന്നി: ചെല്ലക്കാട് ഭാഗത്ത്‌ ഇന്ന് കാറും കെഎസ്ആർടിസി ബസും ഇടിച്ചുണ്ടായ അപകടത്തിൽ, ഐപിസി റാന്നി വെസ്റ്റ് സെന്ററിലെ, പൂവന്മല ചർച്ചിലെ പാസ്റ്റർ സണ്ണി ഫിലിപ്പ് (60) അന്തരിച്ചു. വിദേശത്ത് നിന്നും അവധിക്ക് വന്ന മകനുമായി, കാറിൽ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് അപകടത്തിൽ പെട്ടത്. എല്ലാവരേയും കരുതുകയും, സ്നേഹിക്കയും ചെയ്യുന്ന വ്യക്തിയായിരുന്ന സണ്ണി പാസ്റ്റർ. ഭാര്യ: ഡോളി. മക്കൾ: ഗ്ലാഡിസ്, ബ്ലസി.…

നവീൻ ബാബുവിന്‍റെ കുടുംബം നൽകിയ ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നായിരുന്നു മഞ്ജുഷ ഹർജിയിൽ പറഞ്ഞത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം…

കോന്നി ഇക്കോ ടൂറിസം കേന്ദ്രം അധികൃതർക്കെതിരെ നടപടിയെടുക്കണം: എസ്‌ഡിപിഐ

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകിവീണ് നാലു വയസ്സുകാരൻ അതിദാരുണമായി മരിക്കാനിടയായ സംഭവം ആനക്കൂട് അധികൃതരുടെ അനാസ്ഥമൂലമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ ട്രഷറർ ഷാജി കോന്നി. സംഭവത്തിൽ ആനക്കൂട് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാമാണ് മരിച്ചത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിരുന്ന നാല് അടിയോളം…

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ച ഉണ്ടായി : എം എല്‍ എ

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കെ യു ജനീഷ് കുമാർ എം എല്‍ എ . ഉണ്ടായത് ദാരുണമായ സംഭവം. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. കാല പഴക്കം ചെന്ന തൂണുകളാണ് ഉള്ളത്. ഓരോ ദിവസവും ആനക്കൂട്ടിൽ എത്തുന്നത് ധാരാളം കുട്ടികളാണ് അവിടെ ഇത്തരത്തിലൊരു അപകടസാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു. 5 സുരക്ഷാ…

കോന്നി ടൂറിസം കേന്ദ്രം പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ പാലിക്കാതെ :റോബിന്‍ പീറ്റര്‍

ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ഡി സി സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിന്‍ പീറ്റര്‍ പറഞ്ഞു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ വരുമാനത്തില്‍ ഒരു ഭാഗം ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ക്ക് നീക്കി വെക്കണം എന്നായിരുന്നു നിബന്ധന. ഈ നിബന്ധനകള്‍ ഒന്നും പാലിക്കാതെ ആണ് ഇപ്പോള്‍ കോന്നി ഇക്കോ…

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും പരിശോധന…

വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു യുവതി മരിച്ചു. നാലു പേർക്കു പരുക്കേറ്റു

വാഗമൺ റോഡിൽ വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു യുവതി മരിച്ചു. നാലു പേർക്കു പരുക്കേറ്റു. കുമരകം അയ്മനം കവണാറ്റിൻകര കമ്പിച്ചിറയിൽ ധന്യ (43) ആണു മരിച്ചത്. തീക്കോയി വേലത്തുശേരിക്കു സമീപമാണ് അപകടം. കുമരകം സ്വദേശികളായ രഞ്ജു വിദ്യനാഥ് (41), നമിത വിദ്യനാഥ് (13), കെ.ബി.അബിജിനി (16), നന്ദന (18) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരാണ് വാനിലുണ്ടായിരുന്നത്. വാഗമണ്ണിലെത്തിയ സംഘം തിരികെവരുമ്പോഴാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ടു…

അഷ്ടമുടിക്ക് 59 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതി – മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം: ഇടതടവില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തോളം പഠിതാക്കളെ ലക്ഷ്യമിട്ട് വികസിപ്പിക്കുകയാണ് ശ്രീനാരായണ ഓപണ്‍ യൂണിവെഴ്സിറ്റി. ആസ്ഥാന മന്ദിര നിര്‍മാണത്തിന് സ്ഥലം സ്വന്തമാക്കി. പടിഞ്ഞാറേ…

error: Content is protected !!