Input your search keywords and press Enter.

Pamba Vision

816 Articles0 Comments

കൃഷി സമൃദ്ധിയിലേക്ക് ഇനി കുടംബശ്രീ ജെ എല്‍ ജി ഗ്രൂപ്പുകളും

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ 32 ജെ എല്‍ ജി ഗ്രൂപ്പുകളിലെ 150 കുടുംബങ്ങൾ കൃഷി സമൃദ്ധിയിലേക്ക്. സുരക്ഷിത ഭക്ഷണവും ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യമാക്കിജെ എല്‍ ജി ഗ്രൂപ്പുകൾക്ക് കൃഷി ചെയ്യുന്നതിനായി ചേന, ചേമ്പ്, കാച്ചിൽ, ചെറുചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ നടീൽ വസ്തുക്കൾ വിതരണം നടത്തി .ഈ ഗ്രൂപ്പുകൾ മൂന്ന് ഹെക്ടർ സ്ഥലത്ത് പുരയിട കൃഷി ചെയ്യുന്നു . പന്തളം തെക്കേക്കര…

വര്‍ണശബളം ഈ നെല്‍ച്ചെടികള്‍:ജപ്പാന്‍ വയലറ്റ് കൃഷിയിറക്കി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടശേഖരത്തില്‍ വളരുന്നത് വര്‍ണശബളമായ നെല്‍ച്ചെടികള്‍. ഗുണമേന്മയുള്ള നെല്ലിനം കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചായത്ത് ആദ്യമായാണ് ‘ജപ്പാന്‍ വയലറ്റ്’ കൃഷിയിറക്കിയത്. 2024- 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവനില്‍ നിന്നും സൗജന്യമായി 20 കിലോ വിത്തുകള്‍ നല്‍കി. മാവര പാടശേഖര സമിതിയുടെ അര ഏക്കറില്‍ ബിന്ദു എന്ന കര്‍ഷകയുടെ നേതൃത്വത്തിലാണ് കൃഷി. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിലുള്ള…

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനം വിതരണം ചെയ്തു

വികസിത ഭാരത സങ്കല്പങ്ങൾക്ക് യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിച്ച വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ സംസ്ഥാന തല മത്സരത്തിൽ സൂര്യ ഗായത്രി കൊല്ലം (ഒന്നാം സ്ഥാനം ), അർജുൻ എസ് നായർ, പത്തനംതിട്ട (രണ്ടാം സ്ഥാനം ), പദ എസ്, പത്തനംതിട്ട (മൂന്നാം സ്ഥാനം ) എന്നിവർ വിജയികളായി. കാര്യവട്ടം സായി ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ നടന്ന പരിപാടി കേരള…

ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം അർപ്പിച്ച് ധർണ്ണ നടത്തി

കോന്നി: സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാ വർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരച്ച് സമരം അവസാനിപ്പിക്കുവാൻ ഗവൺമെൻ്റ് അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്തിന് മുമ്പിൽ ധർണ്ണ നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു…

കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോന്നി അരുവാപ്പുലം കൊക്കാത്തോട്ടിൽ കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയ ഒറ്റയാന്‍ കാട്ടുപന്നിയെ പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ സ​വി​ശേ​ഷ അ​ധി​കാ​ര പ്ര​കാ​രം ചീ​ഫ് വൈ​ൽ​ഡ് വാ​ർ​ഡന്‍റെ അ​ധി​കാ​ര പ​ദ​വി​ വെച്ച് നൽകിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ ചുമതലപ്പെടുത്തിയ ലൈസന്‍സ് ഉള്ള തോക്ക്ധാരി കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. വന പാലകരുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജോജു…

ശബരിമല: വിഷുക്കണി ദർശനം ഏപ്രിൽ 14 ന്

പത്ത് ദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ഏപ്രിൽ 2ന് കൊടിയേറ്റ്. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും.ഏപ്രിൽ 3 മുതൽ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടാകും. പടിപൂജ, മുളപൂജ എന്നിവയും ഉണ്ട്.അഞ്ചാം ഉത്സവമായ 6 മുതൽ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്. 10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പും പൂർത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും.…

‘ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു

ചെങ്ങന്നൂർ: പുന്തല മുസ്ലീം ജമാ അത്തിന്റ നേതൃത്വത്തിൽ ‘ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു. ഇഫ്താർ സംഗമങ്ങൾ മതസൗഹാർദ്ദത്തിന്റെ മഹനീയ വേദികളാണെന്ന് ‘ഹരിതാശ്രമം’ പാരിസ്ഥിതിക ദാർശനിക ഗുരുകുലം സ്ഥാപകനും വേഗവരയിലെ ലോക റെക്കോഡ് ജേതാവുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. ‘ഇഫ്താർ സംഗമം’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ച സംഗമം ഇമാം മുഹമ്മദ്‌ അസീം മൗലവി, കെ. പി സി. സി. സെക്രട്ടറി അഡ്വ.…

ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍

അപ്രതീക്ഷിത ഉരുള്‍ ദുരന്തത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍. അധ്യയന വര്‍ഷവസാനം മധ്യവേനലിലേക്ക് പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സന്തോഷത്തിലാണ്. ദുരന്തം തകര്‍ത്ത സ്‌കൂളിന്റെ നേര്‍ത്ത ഓര്‍മകളാണ് വിദ്യാര്‍ത്ഥികളില്‍. വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളിലെ 530 വിദ്യാര്‍ഥികള്‍ക്കും മുണ്ടക്കൈ ജി.എല്‍.പി സ്‌കൂളിലെ 81 കുട്ടികള്‍ക്കുമായി മേപ്പാടി ജി.എച്ച്.എസ്.എസ് സ്‌കൂളിലും മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലുമാണ് പഠനസൗകര്യങ്ങള്‍ ഒരുക്കിയത്. 2024 സെപ്റ്റംബര്‍ രണ്ടിന് പുന:പ്രവേശനോത്സവം നടത്തി. സ്‌കൂളിന് അധിക സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ…

പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേoബറിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്…

അനധികൃതമായി കടത്തിയ 1.92 കോടി രൂപയുമായി രണ്ടു പേര്‍ പിടിയില്‍

പാലക്കാട്: ജില്ലാ പോലീസ് മേധാവി അജിത്ത് കുമാര്‍് ന്റെ നിര്‍ദ്ദേശ പ്രകാരം പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പോലീസും, വാളയാര്‍ ബോര്‍ഡര്‍ ചെക്കിംഗ് ടീമും നടത്തിയ സംയുക്ത പരിശോധനയില്‍ വാളയാര്‍ സംസ്ഥാന അതിര്‍ത്തിയില്‍ വെച്ച് അനധികൃതമായി കാറില്‍ 1,91,99,500 കടത്തിയ ( ഒരു കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരത്തി അഞ്ഞൂറ് രൂപ ) രൂപയുമായി രണ്ട് തൃശൂര്‍ സ്വദേശികള്‍ പിടിയിലായി. തൊട്ടിപ്പാള്‍ മുളങ്ങ് എടത്താള്‍ വീട്ടില്‍…

error: Content is protected !!