Input your search keywords and press Enter.

Pamba Vision

816 Articles0 Comments

അമൃത ആശുപത്രിയിൽ ഫ്രാക്ചർ ശിൽപശാല സംഘടിപ്പിച്ചു

കൊച്ചി: എല്ലുകളുടെ ഒടിവിന്റെ ചികിത്സയും ശസ്ത്രക്രിയാരീതികളും. പഠനവിഷയമാക്കി അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗവും കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയും ചേർന്ന് ‘അമൃത ഫ്രാക്ചർ കോഴ്സ് 2024’ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. അസ്ഥിഭംഗത്തിന്റെ ചികിത്സയിൽ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള ശിൽപശാലയിൽ എഴുപത്തഞ്ചോളം ഡോക്ടർമാർ പരിശീലനം നേടി. അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ ശിൽപശാല ഉൽഘാടനം ചെയ്തു. ഓർഗനൈസിങ് ചെയർമാൻ ഡോ. ചന്ദ്രബാബു കെ.കെ, ഡോ. ജയ തിലക്,…

തൃശ്ശൂര്‍, കാസർകോട്, മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്.…

കാനനപാതയിലൂടെ വന്ന അയ്യപ്പ ഭക്തരെ 10 ബസുകളിലായി പമ്പയിൽ എത്തിച്ചു :മഴ വകുപ്പുകൾ സജ്ജം:എ ഡി എം

മഴ ശക്തമായതിനെ തുടർന്ന് കാനനപാത അടച്ചിട്ടതിനാൽ മൂഴിക്കൽ, അഴുതക്കടവ്, കാളകെട്ടി എന്നീ പ്രദേശങ്ങളിൽ നിന്നും കാനനപാതയിലൂടെ വന്ന അയ്യപ്പ ഭക്തരെ KSRTC യുടെ 10 ബസുകളിലായി പമ്പയിൽ എത്തിച്ചിട്ടുള്ളതാണ്.മഴ വകുപ്പുകൾ സജ്ജം: എ ഡി എം…

മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

ശബരിമല: അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. തുടർ നടപടി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകി.…

കനത്ത മഴ സാധ്യത : കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.…

അതിതീവ്ര മഴയ്ക്ക് സാധ്യത : പത്തനംതിട്ട, കോട്ടയം,മലപ്പുറം ,കോഴിക്കോട് വയനാട് ,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു (02/12/2024)

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നിലവിലെ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) റെഡ് അലർട്ട് (അതിതീവ്ര മഴ) ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. ഇതോടെ പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു (02/12/2024) ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ…

കനത്ത മഴ: പത്തനംതിട്ട, കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (02/12/2024) അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (02/12/2024) ജില്ലാ കളക്ടര്‍ (02/12/2024) അവധി നല്‍കി ഉത്തരവായി. കോട്ടയം: അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (02/12/2024) അവധി നൽകി ജില്ലാ കലക്ടര്‍ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.…

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഡിസംബർ 2ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 204.4mm യിൽ കൂടുതൽ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഡിസംബർ 1ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിലും ഡിസംബർ 2ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.…

സൗജന്യ എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം നടത്തി

കോന്നി: സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകുന്ന ഒരു പ്രധാന സ്കോളർഷിപ്പ് പരീക്ഷയാണ് എൻ.എം.എം.എസ്. (NMMS). കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ നടക്കുന്ന ഈ പരീക്ഷ എട്ടാം തരത്തിൽ പഠിക്കുന്ന സർക്കാർ – എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കായാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരീക്ഷയുടെ ഏകദിന പരിശീലന ക്യാമ്പ് കോന്നി റിപ്പബ്ലിക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുടുംബത്തിൻ്റെ വാർഷികവരുമാനം മൂന്നരലക്ഷത്തിൽ കവിയാത്ത കുട്ടികളാണ്…

error: Content is protected !!