Input your search keywords and press Enter.

Pamba Vision

816 Articles0 Comments

ശബരിമലയില്‍ ഭിക്ഷാടനം നടത്തിയവരെ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു

ശബരിമല : പമ്പയുടെ പരിസര പ്രദേശങ്ങളിലും, മര കൂട്ടം ഭാഗത്തും അലഞ്ഞ് തിരിഞ്ഞ് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നവിധം ഭിക്ഷാടനം നടത്തിവന്ന തമിഴ്‌നാട്, മധുര സ്വദേശിനി സുബ്ബലക്ഷ്മി (78), തേനി സ്വദേശിനി സുബ്ബത്തായ് (64), കുമളി സ്വദേശിനി പാര്‍വ്വതി (80), എന്നിവരെയും മാനസിക വെല്ലുവിളി നേരിടുന്നതും ,ആരോ പമ്പയിൽ എത്തിച്ചതോ കൂട്ടം തെറ്റിയതോ ആയ ചെങ്ങന്നൂര്‍ മുണ്ടൻകാവ് സ്വദേശിയെന്ന് കരുതപ്പെടുന്ന ബിനു (46) എന്നിവരെ പമ്പ- സന്നിധാനം പോലീസിന്റെ സഹായത്തോടെ ജില്ലാ സാമൂഹ്യ…

പാലക്കാടും വയനാട്ടിലും യു ഡി എഫ് ചേലക്കരയില്‍ എല്‍ ഡി എഫ്

പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിച്ചു. ലീഡ് 20288.വയനാട്ടിൽ പ്രിയങ്ക ഗാന്ധി; ലീഡ് 357580 ചേലക്കരയിൽ യു ആർ പ്രദീപ് 12212 വോട്ടിനു വിജയിച്ചു.രാഷ്ട്രീയ കേരളം ഉറ്റു നോക്കിയാ മണ്ഡലം ആയിരുന്നു പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് . രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത് . ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചപ്പോള്‍ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിൽ  ആയിരുന്നു എൽഡിഎഫ്. ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77% വോട്ട്.…

യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

അവിഹിതബന്ധത്തിന്റെ സംശയം കാരണമായുണ്ടായ വിരോധത്താൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും, കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്കൂളിന് സമീപം കിഴക്കേ ചരുവിൽ വീട്ടിൽ കെ ദിനേശ് (46) ആണ് പിടിയിലായത്. ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ കുടുംബവീട്ടിൽ ബുധനാഴ്ച്ച അതിക്രമിച്ചകയറി പ്രതി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചത്.…

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ അറിയാം.പാലക്കാട് എൻഡിഎ-എൽഡിഎഫ്,യുഡിഎഫ് മുന്നണികൾ ശുഭ പ്രതീക്ഷയില്‍ ആണ് . പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് നേതാക്കള്‍ പറയുന്നു . ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.…

മുനമ്പം ഭൂമി തർക്കം: ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ പരിഹാരം കാണാനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷൻ. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് സർക്കാർ കാണുന്നതെന്ന് നിയമ വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്പേളനത്തിൽ പറഞ്ഞു. റവന്യു മന്ത്രി കെ. രാജൻ, വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ…

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ…

ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി: എൽഡിഎഫ് പാനല്‍ വിജയിച്ചു

കോന്നി: ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. അനിൽ പി ആർ, തമിഴ് രാജ്, ബെന്നി ടി വി, വിൽസൺ പി ജോർജ്, സുഭാഷ് ചന്ദ്രൻ, അമ്പിളി കെ കെ, പ്രസന്നകുമാരി, അഖിൽ ദിവാകർ, ബിജുമോൻ കെ ജെ, ശ്യാംകുമാർ പി എസ്, സ്നേഹ റെയ്ച്ചൽ ഡേവിഡ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.…

പത്തനംതിട്ട ജില്ല: പ്രധാന അറിയിപ്പുകള്‍ (22/11/2024)

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ മെഗാ അദാലത്ത്( നവംബര്‍ : 23 ) രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. അദാലത്തില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.   സുഭിക്ഷാ ഹോട്ടല്‍ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം ആരംഭിച്ച സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഇരുപത് രൂപാ നിരക്കില്‍ വെജിറ്റേറിയന്‍ ഉച്ചയൂണ്…

മുളമൂട്ടിൽ കടവ് സഞ്ചാര പാത അതീവ ദുർഘടാവസ്ഥയിൽ

കോന്നി: ചിറ്റൂർ ജംഗ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ ദൂരം മുളമൂട്ടിൽ കടവിലേക്കുണ്ട്. ഇതിൽ 300 മീറ്ററോളം ജനവാസ കേന്ദ്രമായതിനാൽ വഴി കോൺക്രീറ്റ് ചെയ്തതുമാണ്. എന്നാൽ കടവിലേക്കുള്ള 200 മീറ്ററോളം ഭാഗം, റബർ തോട്ടത്തിന്റെ അതിർത്തിയിലൂടെ ആയതിനാൽ കോൺക്രീറ്റ് ചെയ്യാതെ കാടുപിടിച്ച് കിടക്കുകയാണ്. ഈ ഭാഗത്ത് കൂടി നടന്നു പോകുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വേനൽക്കാലമായാൽ സ്ത്രീകളും, കുട്ടികളും അധികമായി ഈ കടവ് കുളിക്കുന്നതിനും, വസ്ത്രം വൃത്തിയാക്കുന്നതിനും ഉപയുക്തമാക്കുന്നുണ്ട്. എന്നാൽ വഴി…

എ.ഡി.എം ബലിയാടായി

കണ്ണൂർ ജില്ലാ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ, സിപിഎമ്മിന്റെ ഗൂഢാലോചനയുടെ തിക്ത ഫലമാണ്. നാളിതുവരെ തന്റെ സർവീസ് ബുക്കിൽ ഒരു ചുവന്ന വരയും ഉണ്ടാകാതെ സത്യസന്ധതയോടെ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം തന്മയത്വത്തോടെ നിറവേറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു. യാത്ര അയപ്പുകളിലും, മരണാനന്തര അനുശോചനത്തിലും, സാധാരണ വ്യക്തിയുടെ ദുഷ് ചെയ്തികൾ അല്ല സ്മരിക്കേണ്ടത്. മറിച്ച് അദ്ദേഹം സമൂഹത്തിനും വ്യക്തി ജീവിതത്തിലും നൽകിയ സദ് വചനങ്ങൾ പ്രകീർത്തിക്കാറുണ്ട്. അതിന് വിപരീതമായി ജില്ലാ പഞ്ചായത്ത്…

error: Content is protected !!