Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കേന്ദ്ര ബജറ്റ് 2024-2025 : സംഗ്രഹം (23 ജൂലൈ 2024): ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ

കേന്ദ്ര ബജറ്റ് 2024-2025 : സംഗ്രഹം (23 ജൂലൈ 2024): ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ SUMMARY OF THE UNION BUDGET 2024-2025 (23-07-2024) ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്നതും സുസ്ഥിരവും 4 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും തുടരുന്നു.5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലും നൈപുണ്യവും മറ്റ് അവസരങ്ങളും സുഗമമാക്കുന്നതിന് 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാനമന്ത്രിയുടെ പാക്കേജ്. ‘വികസിത ഭാരതം’ പിന്തുടരുന്നതിനായി,…

കോന്നി പഞ്ചായത്തില്‍ എഞ്ചിനീയറുടെ ഒഴിവ്

കോന്നി പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനിയറുടെ നിലവില്‍ ഉള്ള ഒഴിവു നികത്തുന്നതിനായി 02/08 /2024 തീയതി രാവിലെ 11 മണിയ്ക്ക് പഞ്ചായത്തില്‍ വെച്ചു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു യോഗ്യത :സിവില്‍ / അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി…

വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ അവസരം

വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ അവസരം വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷ- സ്ത്രീ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും (രണ്ട് തീയതികളും ഉള്‍പ്പടെ) ഇടയില്‍ ജനിച്ചവര്‍ക്ക് ജൂലൈ 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 18 മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://agnipathvayu.cdac.in എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 020 25503105, 25503106.…

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

* ഈ രോഗം ബാധിച്ച ഒരാൾ രോഗമുക്തി നേടുന്നത് രാജ്യത്ത് അപൂർവമായി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ…

ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാർത്ഥിയിലുമിടിക്കും

ഒരുപാട് വിദ്യാർഥികൾക്ക് അറിവും സ്‌നേഹവും കരുതലും പകർന്ന കൊല്ലം കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം വിദ്യാർത്ഥിയിലുമിടിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ ചികിത്സയിലുള്ള തൃശൂർ ചാവക്കാട് സ്വദേശിനി 14 വയസുകാരിയ്ക്കാണ് ഹൃദയം മാറ്റിവച്ചത്. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസത്രക്രിയയ്ക്കാണ് സാക്ഷ്യം…

2023- 24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

2023- 24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാർലമെൻ്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു “മൂന്നാം തവണ അധികാരമേറ്റ ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് രാജ്യം അഭിമാനകരമായി കാണുന്നു” “ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശ നിർണയിക്കുകയും 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും” “പാർലമെൻ്റിൻ്റെ മാന്യമായ വേദി പ്രയോജനപ്പെടുത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയർന്ന്…

പത്തനംതിട്ട ജില്ലയില്‍ കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട് (28 ഒഴിവ്, ഇന്റര്‍വ്യൂ ജൂലൈ 25 ന്, പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യത)

പത്തനംതിട്ട ജില്ലയില്‍ കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട് (28 ഒഴിവ്,ഇന്റര്‍വ്യൂ ജൂലൈ 25 ന്,പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യത ) ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി പത്തനംതിട്ട ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍  പരമാവധി 30 ദിവസം വരെ നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളളവരുമായിരിക്കണം. ആരോഗ്യ  മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 22/07/2024 )

വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ് 27 ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ജൂലൈ 27 ന് പത്തനംതിട്ടയില്‍ സിറ്റിംഗ് നടത്തും. ജില്ലയില്‍ നിന്നുള്ള രണ്ടാം അപ്പീല്‍ ഹര്‍ജികളില്‍ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസര്‍മാരും അപ്പീല്‍ അധികാരികളും പരാതിക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹര്‍ജിക്കാരും പങ്കെടുക്കണം. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.എ. ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ 2.30ന് തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവര്‍ 2.15ന്…

കുവൈറ്റ് തീപിടുത്തം : സിബിന്‍ ടി എബ്രഹാമിന്‍റെ കുടുംബത്തിന് ധനസഹായം കൈമാറി

കുവൈറ്റ് തീപിടുത്തം : സിബിന്‍ ടി എബ്രഹാമിന്‍റെ കുടുംബത്തിന് ധനസഹായം കൈമാറി കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മല്ലപ്പള്ളി കീഴ്വായ്പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ നേരത്തെതന്നെ കുടുംബത്തിന് നല്‍കിയിരുന്നു. നോര്‍ക്ക ധനസഹായമായ ഒന്‍പത് ലക്ഷം രൂപയുടെ ചെക്കാണ് സിബിന്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവിന് എംഎല്‍എ…

ശമ്പളം മുടങ്ങി: 108 ആംബുലൻസ് ജീവനക്കാരുടെ പണി മുടക്ക് നാളെ ( 23/07/2024 )

ശമ്പളം മുടങ്ങി: 108 ആംബുലൻസ് ജീവനക്കാരുടെ പണി മുടക്ക് നാളെ ( 23/07/2024 )   എല്ലാ മാസവും ഏഴിന്‌ മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ്‌ ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട്…

error: Content is protected !!