Input your search keywords and press Enter.

Newsdesk

2449 Articles0 Comments

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (13/05/2024)

പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം പത്തനംതിട്ട നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇന്ന് (14) രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍…

പത്തനംതിട്ടയില്‍ പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം

പത്തനംതിട്ട: പത്തനംതിട്ട നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നാളെ (14) രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും. ഇന്‍ഫെക്ടഡ്…

വാസ്തു വിദ്യാ ഗുരുകുലത്തിൽ കോഴ്സുകൾ: മെയ് 31വരെ അപേക്ഷിക്കാം

വാസ്തു വിദ്യാ ഗുരുകുലത്തിൽ കോഴ്സുകൾ:മെയ് 31വരെ അപേക്ഷിക്കാം വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് മെയ് 31വരെ അപേക്ഷിക്കാം. വാസ്തുശാസ്ത്രത്തിൽ ആറുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. ആകെസീറ്റ് 50. അപേക്ഷാഫീസ് 200 രൂപ. കോഴ്സ് ഫീസ് 10,000 + ജി.എസ്.ടി. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മാത്രമായി ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. ചുമർചിത്രകലയിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സിനും എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. ആകെസീറ്റ് 25.…

കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ 17വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ 17വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 13-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 14-05-2024: പത്തനംതിട്ട 15-05-2024: തിരുവനന്തപുരം, പത്തനംതിട്ട 16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി 17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

ഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷം നടന്നു

ഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷം നടന്നു കോന്നി: കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ മാതൃദിനാഘോഷവും , സ്നേഹപ്രയാണം 473 ദിന സംഗമവും നടന്നു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഗാന്ധിഭവൻ ദേവലോകം വികസസമിതി വൈസ് ചെയർ പേഴ്സനുമായ അനി സാബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്നേഹപ്രയാണം ഉത്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മെറിൻ അന്നാ ജെയിംസ് നിർവഹിച്ചു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിതസന്ദേശമാക്കണം, സകല ജീവജാലങ്ങളേയും…

മഹാത്മ അന്തേവാസി ബാലൻ40) അന്തരിച്ചു

മഹാത്മ അന്തേവാസി ബാലൻ അന്തരിച്ചു അടൂർ: മഹാത്മ ജനസേവന കേന്ദ്രം യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന ബാലൻ (40) രോഗാതുരനായി അടൂർ താലൂക്ക് ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. 2023 മെയ് 27 ന് പത്തനംതിട്ടയിലെ ബെഗ്ഗർ ഹോമിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ ശുപാർശ പ്രകാരമാണ് മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തത്. ടിയാളുടെ യഥാർത്ഥ പേരോ, വിലാസമോ ബന്ധുജനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ മഹാത്മ…

പത്തനംതിട്ട ജില്ലയില്‍ 16-05-2024 വരെ കനത്ത മഴ : മഞ്ഞ അലർട്ട്

പത്തനംതിട്ട ജില്ലയില്‍ 16-05-2024 വരെ കനത്ത മഴ : മഞ്ഞ അലർട്ട് 12-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ 13-05-2024: പത്തനംതിട്ട, ഇടുക്കി 14-05-2024: തിരുവനന്തപുരം, പത്തനംതിട്ട 15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 16-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ…

പനിയ്ക്ക് ഒപ്പം കഫകെട്ടും ശ്വാസ കോശ രോഗങ്ങളും പടരുന്നു

പനിയ്ക്ക് ഒപ്പം കഫകെട്ടും ശ്വാസ കോശ രോഗങ്ങളും പടരുന്നു കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന പനിയ്ക്ക് ഒപ്പം കഫകെട്ടും ശ്വാസ കോശ രോഗങ്ങളും പടരുന്നു. ചികിത്സ തേടി എത്തുന്ന മിക്ക പനി രോഗികളിലും പ്രധാനമായും ശ്വാസ കോശ സംബന്ധമായ രോഗ ലക്ഷണങ്ങള്‍ ഉണ്ട്. ഏതാനും ആഴ്ചയായി പനി രോഗികളുടെഎണ്ണം കൂടി. നാല്പതിനും അറുപതിനും ഇടയില്‍ ഉള്ള ആളുകള്‍ക്ക് ആണ് കൂടുതലായി പനി ബാധ. പനിയ്ക്ക് ഒപ്പം ശക്തമായ കഫകെട്ടും ഇതിലൂടെ ശ്വാസ…

പൂതപ്പാട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

മലയാളചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം പൂതപ്പാട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രശസ്ത നാടക അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ ബാനറായ ‘Health and arts Usa ‘ ആണ്. കഥയും ഗാനരചനയും കുയിലാടന്റേതുതന്നെയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ജൂവല്‍ ബേബിയാണ് . ശ്രീകാന്ത് , കല, പ്രിന്‍സ്, സഞ്ചു, നിധിന്‍ സുഭാഷ്,ജോയല്‍ ജസ്റ്റിന്‍ എന്നിവര്‍ മറ്റു…

പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലയിൽ മഴയ്ക്ക് സാധ്യത

പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലയിൽ മഴയ്ക്ക് സാധ്യത ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട , കണ്ണൂർ എന്നീ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് (15.6 -64.4 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ * പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. * താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്…

error: Content is protected !!