Input your search keywords and press Enter.

Newsdesk

2449 Articles0 Comments

ഇടമണ്‍-കൊച്ചി 400 കെ.വി : നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവര്‍ രേഖകള്‍ സമര്‍പ്പിക്കണം

ഇടമണ്‍-കൊച്ചി 400 കെ.വി : നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവര്‍ രേഖകള്‍ സമര്‍പ്പിക്കണം ഇടമണ്‍-കൊച്ചി 400 കെ.വി വൈദ്യുത ലൈന്‍ നിര്‍മാണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട ഓഫീസ് പരിധിയില്‍ വരുന്ന നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത കക്ഷികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അവകാശം തെളിയിക്കുന്നതിനുള്ള ആധാരം, തന്‍വര്‍ഷം കരം ഒടുക്കിയ രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂവുടമയുടെ തിരിച്ചറിയല്‍ രേഖകള്‍, പാന്‍കാര്‍ഡ് ,ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ സഹിതം മെയ് 23 നു…

നാളെ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം (19-04-2024)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം (19-04-2024) കേരള തീരത്ത് നാളെ (19-04-2024) ഉച്ചയ്ക്ക് 02.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 10 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ (19-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.3…

കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുകള്‍ ( 17/04/2024 )

കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുകള്‍ ( 17/04/2024 ) ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് പുറപ്പെടുവിച്ച സമയം 01.00 PM 17.04.2024 2024 ഏപ്രിൽ 17 & 18 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില…

കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന : ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ ബസ്സ്‌ ഒരു മണിക്കൂര്‍ മുടങ്ങി

കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന : ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ ബസ്സ്‌ ഒരു മണിക്കൂര്‍ മുടങ്ങി കോന്നി കെ എസ് ആര്‍ ടി സിയില്‍ വിജിലന്‍സ് പരിശോധന നടത്തി . ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയതിനാല്‍ ഈ ഡ്രൈവര്‍ മാറ്റി പകരം ഡ്രൈവര്‍ വന്ന ശേഷമാണ് ബസ്സ്‌ പുറപ്പെട്ടത്‌ . ഇന്ന് വെളുപ്പിനെ 04:30 ന് അമൃത ഹോസ്പിറ്റൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് പോകണ്ട ഡ്രൈവർ മദ്യപിച്ചിരുന്നതായി…

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക്  മെയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത  വയസിളവുണ്ടായിരിക്കും. ഈ…

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം : പ്രത്യേക അറിയിപ്പുകള്‍ ( 16/04/2024 )

  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍  പൂര്‍ത്തിയായി.   ഒന്നാംഘട്ടത്തില്‍ മണ്ഡലങ്ങളിലേക്കായി തെരഞ്ഞെടുത്ത കണ്‍ട്രോള്‍ യൂണിറ്റുകള്‍, ബാലറ്റ് യൂണിറ്റുകള്‍, വിവിപാറ്റ് എന്നിവ കമ്പ്യൂട്ടറൈസ്ഡ് റാന്‍ഡമൈസേഷന്‍ പ്രക്രിയയിലൂടെ അതത് മണ്ഡലങ്ങളിലെ  പോളിംഗ് ബൂത്തുകളിലേക്ക് അനുവദിക്കുകയാണ് രണ്ടാംഘട്ടത്തില്‍ ചെയ്തത്. ഇതനുസരിച്ച് ഏഴ് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള മെഷീനുകള്‍…

പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയൻ (90) അന്തരിച്ചു

  മുതിർന്ന സംഗീതജ്ഞൻ കെ.ജി. ജയൻ (KG Jayan) അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടൻ മനോജ് കെ. ജയൻ മകനാണ്. ഭക്തിഗാനങ്ങൾക്കും വയലിൻ വായനയിലും പ്രാവീണ്യമുള്ള കർണാടക സംഗീതജ്ഞനായിരുന്നു. ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. കേരള സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാർഡും (1991) ഹരിവരാസനം…

കല്ലേലി കാവിലെ മൂന്നാം ഉത്സവം ഭദ്രദീപം തെളിയിച്ചു സമര്‍പ്പിച്ചു

കല്ലേലി കാവിലെ മൂന്നാം ഉത്സവം ഭദ്രദീപം തെളിയിച്ചു സമര്‍പ്പിച്ചു പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തിന്‍റെ ഭാഗമായി മൂന്നാം ഉത്സവം പ്രമുഖ ജീവകാരുണ്യ പ്രവർത്തക രേഖ സ്നേഹപ്പച്ച, കെ, പി, എം, എസ് കോന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽകുമാർ എന്നിവർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ: സി വി ശാന്തകുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ , സാബു കുറുമ്പകര…

മഹാത്മ ജനസേവന കേന്ദ്രം ശാന്തിഗ്രാമം നാടിന് സമർപ്പിച്ചു

മഹാത്മ ജനസേവന കേന്ദ്രം ശാന്തിഗ്രാമം നാടിന് സമർപ്പിച്ചു. അടൂർ: തെരുവ് മക്കളുടെ സംരക്ഷണത്തിനായി ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ നിർമ്മിച്ച ശാന്തിഗ്രാമം ആതുരാശ്രമം വിഷുദിനത്തിൽ നാടിന് സമർപ്പിച്ചു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തെളിൽ തിരിയിൽ നിന്നും ചലചിത്ര നടിയും മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയുമായ സീമ ജി നായർ അടുപ്പിലേക്ക് അഗ്നി പകർന്ന് ഗൃഹപ്രവേശം നിർവ്വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത്…

ലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 15/04/2024 )

ജില്ലയില്‍ അസന്നിഹിത വോട്ടെടുപ്പ് ഏപ്രില്‍1 6 മുതല്‍ ജില്ലയിലെ അസന്നിഹിത വോട്ടര്‍മാരെ വോട്ടു ചെയ്യിക്കുന്നതിന് പ്രത്യേക പോളിംഗ് ടീം ഏപ്രില്‍1 6 മുതല്‍ 20 വരെ വീടുകളില്‍ എത്തിചേരുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 85 വയസിനു മുകളില്‍ പ്രായമായവരും ഭിന്നശേഷി വോട്ടര്‍മാരും സമര്‍പ്പിച്ച 12 ഡി അപേക്ഷ പരിശോധിച്ചതില്‍ യോഗ്യരായി കണ്ടെത്തിയ വോട്ടര്‍മാര്‍ക്കാണ് ഈ സേവനം ലഭിക്കുന്നത്. ഉപവരണാധികാരി തലത്തിലാണ് പ്രക്രിയകള്‍ നടക്കുക.…

error: Content is protected !!