കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ മുതല്‍ കൊടുമണ്‍ ജംഗ്ഷന്‍ വരെ ഗതാഗതം നിരോധിച്ചു ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ മുതല്‍ കൊടുമണ്‍ ജംഗ്ഷന്‍ വരെ ഏപ്രില്‍ 11 മുതല്‍ മെയ് 31 വരെ പൂര്‍ണമായും ഗതാഗതം നിരോധിച്ചു. ഏഴംകുളം ഭാഗത്തുനിന്നും കൊടുമണ്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ ഇടത്തോട്ട് തിരിഞ്ഞ് കരീക്കാമുക്ക് – ഗുരുമന്ദിരം – കളീക്കവിള പാലത്തില്‍…
പത്തനംതിട്ട : ബാലറ്റില്‍ ആദ്യം അനില്‍ കെ ആന്റണി;തോമസ് ഐസക്ക് നാലാമത് ബാലറ്റില്‍ ആദ്യം വരുക ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയുടെ പേര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി രണ്ടാമതും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. പി.കെ. ഗീതാ കൃഷ്ണന്‍ മൂന്നാമതും വരും. നാലാം സ്ഥാനത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പേര്…
കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…
മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഏപ്രില്‍ 10ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷംഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍…
കേരള പോലീസ്സ് പാഠം പഠിക്കണം : അന്യായമായി ഫോണ്‍ പിടിച്ചടുക്കാന്‍ അധികാരം ഇല്ല പത്രപ്രവര്‍ത്തകനില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഫോറന്‍സിക് ലാബില്‍ അയച്ചു: എറണാകുളം സെന്‍ട്രല്‍ എസിപി ഫോണ്‍ തിരികെ എടുത്തു കൈമാറണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്: മറുനാടന്‍ കേസില്‍ പോലീസിന് വീണ്ടും തിരിച്ചടി konnivartha.com/ കൊച്ചി: പത്രപ്രവര്‍ത്തകനില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഫോറന്‍സിക് ലാബിലേക്ക് അയച്ച പൊലീസിന്…
മധ്യ തിരുവിതാംങ്കൂറിലെ പൗരാണികമായ ഭദ്രകാളീ കാവുകളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ വലഞ്ചുഴി ശ്രീ ഭദ്രകാളിക്ഷേത്രം. ശാന്ത സ്വരൂപിണിയായി ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം എങ്കിലും ആദിമകാലം മുതലേ തന്നെ പടയണി ഇവിടെ ഒരു ആചാരമായി അനുഷ്ഠിച്ചു വരുന്നു. അത് കൊണ്ട് തന്നെ പടയണിയുടെ തെക്കൻ സമ്പ്രദായത്തിന്‍റെ കേന്ദ്രമായിരുന്നു ഒരുകാലത്തു വലഞ്ചുഴി ശ്രീ ഭദ്രകാളിക്ഷേത്രം എന്ന് പടയണി ആശാന്മാർ പറയുന്നു.പടയണി കലാരൂപത്തിലെ എണ്ണം പറഞ്ഞ കലാകാരൻമാർ ഇവിടെ പങ്കെടുത്തിട്ടുള്ളതായി പറയപ്പെടുന്നു.2024…
ലോക്സഭാ തെരഞ്ഞടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 07/04/2024 ) പത്തനംതിട്ട ജില്ലയില്‍ 13686 ഭിന്നശേഷി വോട്ടര്‍മാര്‍ കൂടുതല്‍ കോന്നിയില്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജില്ലയില്‍ 13686 ഭിന്നശേഷി വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരില്‍ 7473 പുരുഷവോട്ടര്‍മാരും 6212 സ്ത്രീ വോട്ടര്‍മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത് കോന്നി നിയോജക മണ്ഡലത്തിലും കുറവ് റാന്നിയിലുമാണ്. കോന്നിയില്‍ 3698 ഭിന്നശേഷി വോട്ടര്‍മാരില്‍ 1899 പുരുഷവോട്ടര്‍മാരും 1798 സ്ത്രീ വോട്ടര്‍മാരും…
ലോക്‌സഭാ തെരഞ്ഞെടുപ്പ്:പരാതികള്‍ നിരീക്ഷകനെ നേരിട്ടറിയിക്കാം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ അരുണ്‍കുമാര്‍ കേംഭവി ഐഎഎസിനെ നേരിട്ട് കണ്ടോ ഫോണിലൂടെയോ അറിയിക്കാം. പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 11 വരെയാണ് നിരീക്ഷകനെ കാണാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. 8547167470 എന്ന ഫോണ്‍ നമ്പറിലും പരാതികള്‍ അറിയിക്കാം. Lok Sabha Election: General Observer facilitates…
മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു . തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനിൽ…
വിവിധ ബാച്ചുകളിലെ ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനകളിൽ രാജസ്ഥാനിലെ രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിവിധ ബാച്ചുകളിലെ ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. ഈ ഔഷധങ്ങളുടെ വിതരണവും വിൽപ്പനയും നടത്തരുതെന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട…
Recent Comments