Input your search keywords and press Enter.

Newsdesk

2449 Articles0 Comments

തൊഴില്‍മേള

മല്ലപ്പള്ളി, റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍മേള പ്രയുക്തി – 2024 നവംബര്‍ ഒന്‍പതിന്് രാവിലെ ഒന്‍പതിന് കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിംഗ് കോളജില്‍  നടത്തും. 15 സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തില്‍പരം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, പി.ജി. ഡിപ്ലോമ, ഐ. റ്റി. ഐ. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  അഞ്ച് സെറ്റ് ബയോഡാറ്റ കരുതണം. രജിസ്ട്രേഷന്‍ സൗജന്യം.  ഫോണ്‍ : 0469 2785434, 04735…

തിരുവല്ല, മല്ലപ്പളളി, കോഴഞ്ചേരി:ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണം

തിരുവല്ല, മല്ലപ്പളളി, കോഴഞ്ചേരി:ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണം പരുമല പെരുനാളിനോടനുബന്ധിച്ച് പദയാത്രയായി എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയെ മുന്‍കരുതി ഇന്ന് (2) ടിപ്പര്‍ ലോറികള്‍ക്ക് തിരുവല്ല, മല്ലപ്പളളി, കോഴഞ്ചേരി താലൂക്കുകളില്‍ ജില്ലാ കലക്ടര്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.…

“കോന്നി സോമന്‍ ” ആനകളുടെ ആശാന്‍ : ഗിന്നസ് റെക്കോഡിലേക്ക്

“കോന്നി സോമന്‍ ” ആനകളുടെ ആശാന്‍ : ഗിന്നസ് റെക്കോഡിലേക്ക് ആനപ്രേമികളുടെ ഇടയില്‍ പേരെടുത്ത പേരാണ് കോന്നി സോമൻ എന്ന ഗജരാജൻ .കോന്നി ആനത്താവളത്തില്‍ നിന്നും സോമനെ കോട്ടൂര്‍ക്ക് കൊണ്ട് പോയി എങ്കിലും ” ആനകളുടെ ആശാനുള്ള’ ലോക ഗജരാജപ്പട്ടത്തിനായി ഗിന്നസ് റെക്കോഡിലേക്ക് സോമന്‍ ചിഹ്നം വിളിച്ചു കയറുകയാണ് . കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ ആനമുത്തച്ഛനാണ് ഇപ്പോൾ കോന്നി സോമൻ. ആരെയും ആകർഷിക്കുന്ന തലയെടുപ്പും ഒത്ത ഉയരവും നീളമുള്ള കൊമ്പുമുള്ള…

പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു 2025 ലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തീയതികളായി. പത്താം തരത്തിൽ മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 4,28,953 ആണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം വ്യക്തമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ തവണ കേരളത്തിൽ 2,954, ഗൾഫ് മേഖലയിൽ 7 ,ലക്ഷദ്വീപിൽ 9 എന്നതായിരുന്നു പരീക്ഷാ…

കേരളമറിയാൻ കശ്മീരിലെ യുവജനങ്ങൾ എത്തി

കേരളമറിയാൻ കശ്മീരിലെ യുവജനങ്ങൾ എത്തി കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും നേരിട്ടറിയാൻ 130 ഓളം യുവതീയുവാക്കൾ കശ്മീരിൽ നിന്നും തിരുവനന്തപുരത്തെത്തി. കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. അറിവിന്റെയും ജ്ഞാനത്തിന്റെയും അന്തസത്ത ഉൾക്കൊളളുന്ന പൈതൃകമാണ് കശ്മീരിന്റേതെന്ന് ആരിഫ്…

ഓർമ്മപ്പൂക്കൾ സംഘടിപ്പിച്ചു

ഓർമ്മപ്പൂക്കൾ സംഘടിപ്പിച്ചു പത്തനംതിട്ട ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിച്ചു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ഓർമ്മപ്പൂക്കൾവേഗവരയുടെയും, ഓർമ്മയുടെയും ലോകവിസ്മയം ” ഡോ. ജിതേഷ്ജി ഓർമ്മപ്പൂക്കൾ ഉദ്ഘാടനം ചെയ്തു . സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലയുടെ…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 01/11/2024 )

മലയാളദിനാഘോഷം ഭരണഭാഷാ വാരാഘോഷത്തിനും തുടക്കം ജില്ലാതല മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സാഹിത്യകാരനും ചലച്ചിത്രകാരനുമായ ജി. ആര്‍. ഇന്ദുഗോപന്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തെ സംരക്ഷിക്കാനായി അധിനിവേശങ്ങളെ ചെറുത്ത പോരാട്ടവീര്യമാണ് പൂര്‍വസൂരികള്‍ നടത്തിയതെന്ന  ചരിത്രസത്യം ഓരോ മലയാളിയും തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.ഭരണഭാഷാമികവിന് പത്തനംതിട്ട നേടിയ പുരസ്‌കാരം അഭിമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു. വലിയൊരു മികവിന്റെ പാരമ്പര്യമാണ് മലയാളത്തിനുള്ളതെന്നും…

കനത്ത മഴ : പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് (01/11/2024)

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 01/11/2024 : പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട്…

പത്തനംതിട്ട: പൈതൃക ഗ്രാമം: രാജ്യത്തെ ആദ്യ പോളിയോ വിമുക്ത ജില്ല

പത്തനംതിട്ട: പൈതൃക ഗ്രാമം: രാജ്യത്തെ ആദ്യ പോളിയോ വിമുക്ത ജില്ല കേരളത്തിലെ തീർത്ഥാടക ആരാധനയുടെ ആസ്ഥാനമായാണ് പത്തനംതിട്ട ജില്ല വാഴ്ത്തപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങൾ, മധ്യപ്രദേശങ്ങൾ, ഉയർന്ന പ്രദേശങ്ങൾ എന്നിവയുടെ സ്വാഭാവിക വിഭജനങ്ങൾ ഉൾക്കൊള്ളുന്ന സമൃദ്ധമായ ഭൂപ്രദേശങ്ങളിലൂടെ മൂന്ന് നദികൾ ഒഴുകുന്നു. ക്ഷേത്രങ്ങൾ, നദികൾ, മലനിരകൾ, തെങ്ങിൻ തോപ്പുകൾ എന്നിവയാൽ ഇടകലർന്ന ഈ പ്രദേശത്തിൻ്റെ മൊത്തം വിസ്തൃതിയുടെ അൻപത് ശതമാനത്തിലധികം വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.ഒരുകാലത്ത്, പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളാണ് പത്തനംതിട്ട ജില്ല…

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

  വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ…

error: Content is protected !!