Input your search keywords and press Enter.

Newsdesk

2449 Articles0 Comments

ശിശുദിനാഘോഷം : നവംബർ 14 ന് പത്തനംതിട്ട ജില്ലയിൽ വിപുലമായി സംഘടിപ്പിക്കും

ശിശുദിനാഘോഷം : നവംബർ 14 ന് പത്തനംതിട്ട ജില്ലയിൽ വിപുലമായി സംഘടിപ്പിക്കും പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ( വർണ്ണോൽസവം 2024 ) വിപുലമായി സംഘടിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനിഫിൻ്റെ അദ്ധ്യക്ഷതയിൽ ജില്ല കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ(പമ്പ ) കൂടിയ സംഘടക സമിതി യോഗം തീരുമാനിച്ചു. ജില്ലാതല മൽസരങ്ങൾ ഒക്ടോബർ 26, 27 തീയതികളിൽ കോഴഞ്ചേരി ഗവ. ഹൈസ്ക്കൂൾ , കോഴഞ്ചേരി…

എം എ മ്യൂസിക്കിൽ ഒന്നാം റാങ്ക്

    കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എ മ്യൂസിക്കിൽ വടക്കാഞ്ചേരി സ്വദേശി അനുശ്രീ കെ ദീപക്കിന് ഒന്നാം റാങ്ക്. പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവ. മ്യൂസിക് കോളേജിലെ വിദ്യാർത്ഥിനിയാണ് അനുശ്രീ. വടക്കാഞ്ചേരി എങ്കക്കാട് കുറിയേടത്ത് വീട്ടിൽ കെ ദീപക് കുമാറിൻ്റെയും റിട്ടയേഡ് അധ്യാപികയായ ബീനയുടെയും മകളാണ്.…

ലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 ന്

ലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 ന് കേരളത്തിലെ ലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 നും അന്തിമ പട്ടിക ജനുവരി ആറിനും പ്രസിദ്ധീകരിക്കും.ഒക്ടോബർ ഒന്നിന് 18 വയസ്സു തികഞ്ഞവരെ ചേര്‍ത്താണ് കരട് പട്ടിക തയാറാക്കുന്നത്.ആക്ഷേപങ്ങളിൽ ഡിസംബർ 24ന് അകം തീരുമാനമെടുക്കും.ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക സഭാ മണ്ഡലത്തിലും ഏതു വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന് കേന്ദ്ര…

കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്

തിരുവനന്തപുരത്ത് പുതിയ ശാഖ തുറന്ന് കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്   തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ ഡയമണ്ട് കാസിലില്‍ ഡിസിബി ബാങ്ക് പുതിയ ശാഖ തുറന്നു. ജീവനക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുത്ത് സാമൂഹിക ഉത്തരവാദിത്വത്തോടെ സംരംഭകരും, വ്യക്തികളും, ബിസിനസ്സുകളും ഉള്‍പ്പെടെയുള്ള വലിയ ഉപഭോക്തൃ നിരയിലേക്ക് എത്തിച്ചേരാനുള്ള ബാങ്കിന്‍റെ ഉദ്യമത്തിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം. ഡിസിബി ബാങ്ക് റീജണല്‍ ഹെഡ് ഗൗതം കെ രാജുവിന്‍റെ സാന്നിധ്യത്തില്‍…

608 ആയുഷ് മെഡിക്കൽ ക്യാമ്പുകൾക്ക് ഇന്ന് മുതല്‍ തുടക്കം

    സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാ ബ്ലോക്കുകളിലും ഏറ്റവും അർഹമായ പട്ടികജാതി, പട്ടികവർഗ മേഖലകൾ തെരഞ്ഞെടുത്ത് അവിടെ ആയുർവേദം ഉൾപ്പെടെയുള്ള ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളുടെയും ഹോമിയോപ്പതിയുടെയും പ്രത്യേക മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. ഒരു ബ്ലോക്കിൽ 4 ക്യാമ്പുകൾ ഉണ്ടാകും. സംസ്ഥാനത്താകെ 608 ആയുഷ് മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ആയുഷ്…

കോന്നി കല്ലേലിക്കാവില്‍ വിദ്യാദേവി പൂജയോടെ അക്ഷരങ്ങളെ ഉണര്‍ത്തി

കോന്നി കല്ലേലിക്കാവില്‍ വിദ്യാദേവി പൂജയോടെ അക്ഷരങ്ങളെ ഉണര്‍ത്തി കോന്നി : 999 മലകളെയും പറക്കും പക്ഷി പന്തീരായിരത്തിനെയും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനെയും ഉണര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വന ദുര്‍ഗ്ഗ പൂജയോടെ വിദ്യാദേവിയ്ക്ക് ഊട്ടും പൂജയും അര്‍പ്പിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹത്തോടെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക്‌ അക്ഷര ദീപം പകര്‍ന്നു നല്‍കി . മല ഉണര്‍ത്തി കാവ് ഉണര്‍ത്തി കാവ് ആചാര അനുഷ്ടാനത്തോടെ താംബൂലം…

അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ

അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയത് . രാവിലെ വിജയദശമി പൂജകൾ ആരംഭിച്ചു. കേരളത്തിലും വിദ്യാരംഭചടങ്ങുകൾക്ക് തുടക്കമായി . പനച്ചിക്കാടും തുഞ്ചൻ പറമ്പിലും ഉൾപ്പെടെ എഴുത്തിനിരുത്ത് രാവിലെ ആരംഭിക്കും .നവരാത്രി ആഘോഷങ്ങൾ തുടങ്ങിയത് മുതൽ പനച്ചിക്കാട് ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ്.കോന്നിയില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ,മഠത്തില്‍ക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടെ…

അയ്യപ്പ ഭക്തി ഗാനം” ഹരിവരാസനം” പാടി ജര്‍മ്മന്‍ ഗായിക കാസ്‌മേ സ്പിറ്റ്മാൻ

അയ്യപ്പ ഭക്തി ഗാനം” ഹരിവരാസനം” പാടി ജര്‍മ്മന്‍ ഗായിക കാസ്‌മേ സ്പിറ്റ്മാൻ ഹരിവരാസനം പാടി ജർമൻ ഗായിക കാസ്‌മേ സ്പിറ്റ്മാൻ.ഏറ്റവും മനോഹരമായ അയ്യപ്പ​ഗാനം എന്ന് വീഡിയോയിൽ കുറിച്ചുകൊണ്ടായിരുന്നു കാസ്‌മേ ​ഗാനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.കാഴ്ചപരിമിതിയുള്ള 21-കാരി കാസ്‌മേ സോഷ്യല്‍ മീഡിയായിലെ പ്രശസ്തയായ പാട്ടുകാരിയാണ്. ഭാരതീയ സംസ്‌കാരത്തോട് പ്രത്യേക അടുപ്പമാണെന്ന് കാസ്‌മേ വ്യക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഹിന്ദു ഭക്തിഗാനങ്ങളും ശ്ലോകങ്ങളുമെല്ലാം നേരത്തെ അവതരിപ്പിച്ചിട്ടുണ്ട് . കാഴ്ച പരിമിതികളുണ്ടെങ്കിലും പാട്ടുകള്‍ ആലപിക്കാൻ ഇത് തടസമല്ലെന്നും…

ശബരിമല: ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26ന് പന്തളത്ത് സംയുക്ത യോഗം ചേരും

ശബരിമല: ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26ന് പന്തളത്ത് സംയുക്ത യോഗം ചേരും ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26ന് പന്തളത്ത് സംയുക്ത യോഗം ചേരുവാന്‍ തീരുമാനിച്ചതായി വിവരം . സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം.ഇതിനു മുന്നോടിയായി ഒക്ടോബർ 16ന് പന്തളം തിരുവാഭരണ മാളികയിൽ നാമജപ പ്രാർഥനയും നടത്തും.മാറി മാറി വരുന്ന സർക്കാരും ദേവസ്വം ബോർഡും ഭക്തരെ ചൂഷണം ചെയ്യുക…

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടു

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടു മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടു.ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്.വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്‌ . പ്രതിയായ മറ്റൊരാൾ ഒളിവിലാണ്.…

error: Content is protected !!