Input your search keywords and press Enter.

Newsdesk

2449 Articles0 Comments

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു രാഷ്ട്രപതി ദ്രൗപദി മുർമു വിവിധ വിഭാഗങ്ങളിലായി എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു. 2022-ലെ ദാദാസാഹേബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം മിഥുൻ ചക്രവർത്തിക്ക് രാഷ്ട്രപതി സമ്മാനിച്ചു. നമ്മുടെ സിനിമകൾ നമ്മുടെ സമൂഹത്തിൻ്റെ കലാബോധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ജീവിതം മാറുകയാണ്. കലയുടെ നിലവാരം മാറുകയാണ്. പുതിയ അഭിലാഷങ്ങൾ ഉയർന്നുവരുന്നു. ഒപ്പം പുതിയ പ്രശ്നങ്ങളും ഉയർന്നുവരുന്നു. പുതിയ…

ഹരിയാനയിൽ ബിജെപി:ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം

ഹരിയാനയിൽ ബിജെപി:ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം. ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. എഞ്ചിനിയർ റഷീദിന്റെ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍…

പത്തനംതിട്ട ജില്ല : സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

പത്തനംതിട്ട ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് ഒക്ടോബര്‍ 15 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത : എംബിഎ/എംഎസ്ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്. പ്രായ പരിധി 20 മുതല്‍ 35 വയസ് വരെ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പും സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരകണം. അഭിമുഖം നടക്കുന്ന സ്ഥലം : സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ ഓഫീസ്, സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്,…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 8/10/2024 )

നോട്ടീസുകളും ബോര്‍ഡുകളും നീക്കം ചെയ്യണം വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്  പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, മറ്റ് പരസ്യങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളവര്‍ അവ അടിയന്തരമായി  നീക്കം ചെയ്യണം. മാറ്റാത്തവരില്‍നിന്ന് പിഴഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം മോട്ടര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘സേഫ് സോണ്‍’ പ്രോജക്ടിന്റെ ഭാഗമായി താല്‍ക്കാലിക  ഡ്രൈവര്‍ കം അറ്റന്‍ഡറാകാന്‍ അവസരം.  ഡ്രൈവിംഗ്  ലൈസന്‍സിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട്സൈസ് ഫോട്ടോ,…

പന്തളത്ത് ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

പന്തളത്ത് ടോറസ് ഇടിച്ച് സ്കൂട്ടർയാത്രിക മരിച്ചു പന്തളം ജംഗ്ഷന് സമീപം ടോറസ് ഇടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപം ആണ് അപകടം നടന്നത് . കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയ് തോമസിന്‍റെ ഭാര്യ ലാലി ജോയി ആണ് മരണപ്പെട്ടത് . കെ എസ് എഫ് ഇ യിൽ ചിട്ടിയുടെ പണം അടച്ചിട്ട് ഇറങ്ങി സ്കൂട്ടർ എടുത്ത് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്.…

സിനിമ രംഗത്തുള്ള കലാകാരൻമാർക്ക് നവംബർ ഒന്നിന് സ്മരണാഞ്ജലി അർപ്പിക്കും

സിനിമ രംഗത്തുള്ള കലാകാരൻമാർക്ക് നവംബർ ഒന്നിന് സ്മരണാഞ്ജലി അർപ്പിക്കും   സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള അന്തരിച്ച സിനിമരംഗത്തുള്ള കലാകാരൻമാർക്ക് ജില്ലാ രൂപികരണ ദിനമായ നവംബർ ഒന്നിന് സ്മരണാഞ്ജലി അർപ്പിക്കും . അടൂർ ഭാസി , എം.ജി .സോമൻ , പ്രതാപചന്ദ്രൻ , കവിയൂർ രേണുക , അടൂർ ഭവാനി ,അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ , ക്യാപ്റ്റൻ രാജു ,…

കോന്നി മെഡിക്കൽ കോളേജ് റോഡ് പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 11 ന്

കോന്നി മെഡിക്കൽ കോളേജ് റോഡ് പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 11 ന്   കോന്നി: കോന്നി മെഡിക്കൽ കോളേജ് റോഡ് പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 11 ന് വൈകിട്ടു 4 മണിക്ക് ആനകുത്തി ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ.മുഹമ്മദ്‌ റിയാസ് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. 14 കോടി രൂപയാണ് നിർമ്മാണ പ്രവർത്തിക്കായി അനുവദിച്ചിരിക്കുന്നത്.…

ബസ് പുഴയിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടു മരണം, നിരവധി പേർക്ക് പരിക്ക്

ബസ് പുഴയിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടു മരണം, നിരവധി പേർക്ക് പരിക്ക് കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു.കോടഞ്ചേരി പഞ്ചായത്ത് കണ്ടപ്പഞ്ചാല്‍ സ്വദേശി വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61) ആനക്കാംപൊയിൽ പടിഞ്ഞാറക്കര തോയിലിൽ ത്രേസ്യ (75) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു . ചൊവ്വ പകല്‍ ഒന്നര യോടെയായിരുന്നു അപകടം. ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന…

ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉഭയകക്ഷി നിക്ഷേപ ഉടമ്പടി നിലവിൽ വന്നു

ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉഭയകക്ഷി നിക്ഷേപ ഉടമ്പടി നിലവിൽ വന്നു ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) സർക്കാരും തമ്മിൽ 2024 ഫെബ്രുവരി 13-ന് UAE യിലെ അബുദബിയിൽ ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (BIT) 2024 ഓഗസ്റ്റ് 31ന് പ്രാബല്യത്തിൽ വന്നു. 2013 ഡിസംബറിൽ ഒപ്പുവച്ച ഇന്ത്യ-യുഎഇ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ ഉടമ്പടി (BIPPA) 2024 സെപ്റ്റംബർ 12-ന് കാലഹരണപ്പെട്ടതിനാൽ, യുഎഇയുമായുള്ള പുതിയ BIT നടപ്പിലാക്കുന്നത് ഇരു…

വയനാട് ഉത്സവ് 2024 (08-10-2024 ലെ പ്രോഗ്രാമുകൾ )

വയനാട് ഉത്സവ് 2024 (08-10-2024 ലെ പ്രോഗ്രാമുകൾ ) സ്ഥലം: ഡാം ഗാർഡൻ, കാരാപ്പുഴ 5.30 PM – 7:30 PM : നാടൻ പാട്ട് & തെയ്യം സ്ഥലം: എന്‍ ഊരു, വൈത്തിരി 04.00 PM – 06-30 PM : തുടിത്താളം, സുൽത്താൻ ബത്തേരി അവതരിപ്പിക്കുന്ന ഫോക്ക് സോങ്‌സ്&ഫോക്ക് ഡാന്‍സ്…

error: Content is protected !!