Input your search keywords and press Enter.

Newsdesk

2449 Articles0 Comments

മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി ഓമനയമ്മ (76) അന്തരിച്ചു

മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി ഓമനയമ്മ (76) അന്തരിച്ചു അടൂർ. പറക്കോട് ചിരണിക്കൽ അത്തിട്ട പുത്തൻവീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (76) വാർദ്ധക്യസഹജമായ രോഗകാരണങ്ങളാൽ അന്തരിച്ചു. 2020ൽ മകൻ സംരക്ഷണം നല്കാത്തതിനെ തുടർന്ന് അടൂർ പോലീസിൽ പരാതി നല്കി പോലീസ് സഹായത്തോടെ മഹാത്മയിൽ അഭയം തേടിയതായിരുന്നു ഇവർ. മരണ വിവരം മകനെ അറിയിച്ചെങ്കിലും അന്ത്യകർമ്മങ്ങൾക്കായി അമ്മയുടെ മൃതശരീരം ഏറ്റെടുക്കുവാൻ ഇയാൾ തയ്യാറാകാത്തതിനെ തുടർന്ന് ചായിലോട് മൗണ്ട്സിയോൺ മെഡിക്കൽ കോളേജ്…

കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തണം : എം എൽ എ

കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തണം : എം എൽ എ   കോന്നി : കലുങ്ക് തകർന്ന് ഗതാഗതം തടസ്സപ്പെട്ട കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർദ്ദേശിച്ചു. എം എൽ എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കല്ലേലി ചെക്ക് പോസ്റ്റ് മുതൽ…

പാലരുവി എക്‌സ്പ്രസ്സ് :ഇന്ന് മുതല്‍ 4 അധിക കോച്ചുകൾ :തൂത്തുക്കുടിയിലേക്കും

പാലരുവി എക്‌സ്പ്രസ്സ് :ഇന്ന് മുതല്‍ 4 അധിക കോച്ചുകൾ :തൂത്തുക്കുടിയിലേക്കും പാലരുവി എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ സ്ഥിരമായി നാല് കോച്ചുകള്‍ അധികം അനുവദിച്ച് റെയില്‍വേ.16791 തിരുനല്‍വേലി-പാലക്കാട്, 16792 പാലക്കാട്-തിരുവനല്‍വേലി പാലരുവി എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് ജനറല്‍ കോച്ചുകളുമാണ് അധികമായി ഉള്ളത് . 15-ാം തീയതി മുതല്‍ തൂത്തുക്കുടിയിലേക്ക് സര്‍വീസ് നീട്ടുകയും ചെയ്യും. പുനലൂര്‍വരെയായിരുന്ന പാലരുവി എക്‌സ്പ്രസ് ഓടിയത് പിന്നീട് ചെങ്കോട്ടയിലേക്കും സര്‍വീസ് നീട്ടി .…

പാരാമെഡിക്കൽ കോഴ്സുകളുടെ അംഗീകാരം ഉറപ്പുവരുത്തണം:മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം

പാരാമെഡിക്കൽ കോഴ്സുകളുടെ അംഗീകാരം ഉറപ്പുവരുത്തണം:മെഡിക്കൽ വിദ്യാഭ്യസ കാര്യാലയം സംസ്ഥാനത്തെ വിവിധ പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പ്രവേശനം നേടുന്നതിനു മുൻപ് അവയ്ക്ക് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും ബന്ധപ്പെട്ട കൗൺസിലുകളുടെയും അംഗീകാരം ഉണ്ടെന്ന് വിദ്യാർഥികൾ ഉറപ്പാക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യസ കാര്യാലയം അറിയിച്ചു. അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണിത്. കേരള ആരോഗ്യ സർവകലാശാലയുടെയും സംസ്ഥാനത്തെ മറ്റു അംഗീകൃത സർവകലാശാലകളുടെ കീഴിലും [കേരള, എം…

ശനിയാഴ്ച പ്രവൃത്തിദിവസമാക്കിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു

ശനിയാഴ്ച പ്രവൃത്തിദിവസമാക്കിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണ് പിൻവലിച്ചത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ ശനിയാഴ്ചകളിൽ ക്ലാസുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയതിനെതിരെ അധ്യാപക സംഘടനകളടക്കം രംഗത്തെത്തിയിരുന്നു.…

ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് ഒഴിവ്

ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് ഒഴിവ് തിരുവനന്തപുരത്തെ വിഴിഞ്ഞത്തുള്ള ഐ സി എ ആര്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിഴിഞ്ഞം റീജിയണല്‍ സെന്ററില്‍ സെപ്തംബർ അഞ്ചിന് (05-09-2024) രാവിലെ 10.00 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ‘സമുദ്ര അലങ്കാര മത്സ്യ പ്രജനനത്തിന്റെയും സംസ്‌കാരത്തിന്റെയും അഖിലേന്ത്യാ ശൃംഖലാ പദ്ധതി’യിലേക്ക് രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ, ഒറിജിനല്‍ അനുബന്ധ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം cmfrivizhinjam@gmail.com…

ഓണം : വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കും

ഓണം : വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കും ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ ഉൾപ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ…

സ്പാം കോളുകൾ തടയുന്നതിനുള്ള പ്രധാന നടപടിയായി

സ്പാം കോളുകൾ തടയുന്നതിനുള്ള പ്രധാന നടപടിയായി   വർദ്ധിച്ചുവരുന്ന സ്പാം കോളുകൾ തടയുന്നതിനുള്ള ഒരു പ്രധാന നടപടിയായി, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ആക്സസ് സേവന ദാതാക്കളോടും ടെലികോം കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ്, 2018 (ടി. സി. സി. സി. പി. ആർ-2018) പ്രകാരം എസ്. ഐ. പി/പി. ആർ. ഐ അല്ലെങ്കിൽ മറ്റ് ടെലികോം വിഭവങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്ത എല്ലാ…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 13/08/2024 )

സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15)മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തും പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം (ഓഗസ്റ്റ് 15). 78 രാവിലെ 9 മണിക്ക് പത്തനംതിട്ട കത്തലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും. പൊലിസ്, എക്‌സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ്…

പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ്: ആഗസ്റ്റ് 21 ന് , ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ്: ആഗസ്റ്റ് 21 ന് , ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 21 ന് കൊല്ലം ജില്ലയില്‍ പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍…

error: Content is protected !!